0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 3320
നടക്കൂ....ആദ്യം ഓൺലൈനിൽ എങ്ങാണ്ടു അപേക്ഷിക്കണം....നമുക്കതു എങ്ങനെയാണെന്ന് അടുത്തെവിടെയെങ്കിലുമുള്ള അക്ഷയ സെന്ററിൽ ചോദിക്കാം.....എല്ലാം വളരെ പെട്ടെന്ന് നടത്തണം....ആ പിന്നെ മോളുടെ പഠിത്തം നിർത്തുന്നതും ദുബായിക്ക് കൊണ്ടുപോകുന്നതും ഒന്നും മോളും ചേട്ടത്തിയും ഞാനുമല്ലാതെ നാലാമതൊരാള് അറിയരുത്....അവളോടും പറയണം...ആരോടും പറയരുത് എന്ന്...നല്ല ഭാവിക്കു വേണ്ടിയാണെന്നും പറഞ്ഞു കൊടുക്കണം.....അഷീമയോട് പോലും പറയരുത്...... "അതൊക്കെ പിന്നെ പറയണ്ട കാര്യമുണ്ടോ അനിയാ.....അനിയൻ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം നാറാണ കല്ലായി പോയേനെ...ഉള്ള ഫ്ലാറ്റും കോടതി വിധി കാത്തുകിടക്കുകയാ....കയറിക്കിടക്കാൻ ഇനി ഒരിടം ഉണ്ടാക്കണോങ്കിൽ ഒന്നെന്നു തുടങ്ങണം.....എന്തായാലും കുറെ പ്രകൃതി സ്നേഹികൾ കാരണം ഉള്ളതും പോകുവോ എന്ന പേടിയിലാ..... "ഏയ് ഒന്നും സംഭവിക്കില്ലെന്നേ....പിന്നെ ദുഫായി നഗരത്തിൽ മോളിറങ്ങിയാൽ ഇതിലും വലിയ ഫ്ലാറ്റോ വില്ലയോ വീടോ ഒക്കെ വാങ്ങാമല്ലോ...അതും ഇതുപോലെ എറണാകുളത്തു..... ഊം...അതിലാണ് പ്രതീക്ഷ ...ആലിയ മൂളി....മുക്കാൽ മണിക്കൂർ കൊണ്ട് ആലിയെയും കൂട്ടി അസ്‌ലം ചേർത്തലയിലെ പി എൻ ബി ബാങ്കിന്റെ മുമ്പിലെത്തി....സമയം പത്തര കഴിഞ്ഞു.....ആലിയെയും അസ്ലമും അൽസാബിത്തും കൂടി അകത്തേക്ക് കയറി.....ആലിയ കൗണ്ടറിൽ ചെന്ന് ചെക്ക് എഴുതിക്കൊടുത്തു....അൽപനേരം അക്കൗണ്ടന്റ് ആലിയയെ ഒന്ന് നോക്കിയിട്ടു മാനേജർക്ക് ഫോൺ ചെയ്തു .... "മാം ക്യാഷ് അറേഞ്ച് ചെയ്യാൻ അല്പം സമയം എടുക്കും....അപ്പോഴേക്കും മാനേജരെ ഒന്ന് കണ്ടിട്ട് വന്നുകൊള്ളൂ..... ആലിയ അസ്ലമിന്റെ മുഖത്തേക്ക് നോക്കി.....വാ കണ്ടിട്ട് വരാം....അസ്‌ലം പറഞ്ഞു....അവർ മാനേജർ ക്യാബിനിലേക്കു നടന്നു..... മാനേജർ രണ്ടു പേരോടും ഇരിക്കാൻ പറഞ്ഞു..... "എന്താണ് മാഡം ഇത്രയും എമൗണ്ട് ഇത്ര പെട്ടെന്ന് ....അതും രണ്ടാഴ്ച മുമ്പ് തുടങ്ങിയ അക്കൗണ്ടിൽ നിന്ന്.... "അത്....സാർ....ഇതെന്റെ ജ്യേഷ്ഠത്തിയാണ്.....ഹസ്ബൻഡ് മരണപ്പെട്ടു....രണ്ടാഴ്ച മുമ്പ്....മകളുടെ വിവാഹം വരുന്ന ഞായറാഴ്ച നിശ്ചയിച്ചിരിക്കുകയാണ്...സ്വർണ്ണമെടുക്കാൻ വേണ്ടീട്ടാണ് ഈ തുക ഇപ്പോൾ എടുക്കുന്നത്.....അസ്‌ലം സ്വത സിദ്ധമായ ശൈലിയിൽ പറഞ്ഞു... "അതെ സാർ....ആലിയെയും പറഞ്ഞു..... "എന്തായാലും അക്കൗണ്ട് ക്ളോസ് ചെയ്യണ്ടാ....ഒരു ടെൻ തൗസൻഡ് അതിലിട്ടിട്ടു ബാക്കി എടുത്തു കൊള്ളൂ.....അങ്ങനെ മാനേജർ ചെക്കിൽ സൈൻ ചെയ്തു ഇരുപത്തിനാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാറിയെടുക്കാനുള്ള പെർമിഷൻ നൽകി....അസ്ലമിനെ സന്തോഷത്തിനു അതിരില്ലായിരുന്നു.....
തിരികെ വന്നു കൗണ്ടറിൽ നിന്നും കാശ് വാങ്ങി ബാഗിനുള്ളിലാക്കി അത് അസ്‌ലം തന്നെ പിടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി...എല്ലാം പതിനൊന്നരയോടെ കഴിഞ്ഞു......അവർ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്.....

💬 Comments

View all comments