0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 3324
പങ്കെടുക്കുന്നത്.....
സൂരജിന്റെ മനസ്സിൽ അതിൽ ഭാഗമാകാനുള്ള പ്രാഞ്ചിയേട്ടൻ മനോഭാവം ഉടലെടുത്തു...അതിനു കാരണം ബാരിയുടെ കുടുംബം ഉണ്ടെന്നറിഞ്ഞത് തന്നെ.....നയ്മയെ കാണാനും.....അടുത്തിടപഴകാനുമുള്ള അവസരമായിട്ടു കിട്ടും..... "ആട്ടെ....എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്..... "ഒരു പരസ്യം....അത് പോലെ  തന്നെ മിസ്റ്റർ സൂരജിനെ പോലെയുള്ളവർ സംഘടനയിലേക്ക് വന്നാൽ അത് സംഘടനക്ക് ഒരു മുതൽ കൂട്ടാണ്.....ഫാമിലിയുണ്ടോ ഇവിടെ....ഒരു മെമ്പർഷിപ് കൂടി എടുത്തുകൂടെ..... "മെമ്പർഷിപ് എടുക്കാം ...ഫാമിലി ഇല്ല.....ഞാനും എന്റെ സെക്രട്ടറിയും കാണും.....സുബീനയിലൂടെ നയ്മയെ മുട്ടാനുള്ള വാതായനം ഒരുക്കുകയായിരുന്നു സൂരജ്.....പരസ്യം എല്ലാ പ്രാവശ്യത്തെയും പോലെ ആയിക്കോട്ടെ.....എത്രയാണ് നിരക്ക്..... "ഫ്ലാപ് പേജായതുകൊണ്ടു അയ്യായിരം റിയാൽ ആണ് നമ്മൾക്ക് തന്നുകൊണ്ടിരിക്കുന്നത്.......അവറാച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു..... "അയ്യായിരം ആക്കണ്ടാ മിസ്റ്റർ അവറാച്ചൻ ...ഞാൻ ബോസിനെ കണ്ടു സംസാരിച്ചു മെയിൻ സ്‌പോൺസർഷിപ് തന്നെ തരാം...വെനീസ് ജൂവലറിയുടെ സ്പോണ്സര്ഷിപ്പില് ആയികോട്ടെ നിങ്ങളുടെ വാർഷികം.....സൂരജ് ഞെളിഞ്ഞിരുന്നു പറഞ്ഞു..... "നിങ്ങളുടേതല്ല......നമ്മളുടെ.....അങ്ങനെപറയണം മിസ്റ്റർ സൂരജ്..... "അതിനു ഞാൻ വെറും ഒരു മെമ്പർ മാത്രമല്ലേ.....അതും ആയിട്ടില്ലല്ലോ...... "ആര് പറഞ്ഞു ആയിട്ടില്ല എന്ന്....ആയി...മിസ്റ്റർ സൂരജ് മെമ്പർ തന്നെയാണ്....ഭാരവാഹിത്വം വേണോ....വേണമെങ്കിൽ അതും തരപ്പെടുത്താൻ.....കഴിയും.....അതുമല്ലെങ്കിൽ മികച്ച ബിസിനസ്സ് ഐക്കോണിനുള്ള ഒരു അവാർഡ്.....നമ്മുടെ വേദിയിൽ വച്ച് ഫിലിംസ്റ്റാറിനെക്കൊണ്ട് ...... സൂരജ് ഒന്ന് കൂടി ഞെളിഞ്ഞു.......അതൊക്കെ നിങ്ങളുടെ കമ്മിറ്റിയിൽ ആലോചിക്കണ്ടേ..... ഹാ....എന്താലോചിക്കാൻ....നാളെ വൈകിട്ട് ആറുമണിക്ക് ദോഹ ഷെറാട്ടണിൽ ഒരു കമ്മിറ്റി കൂടുന്നുണ്ട്...മിസ്റ്റർ സൂരജ്ഉം സെക്രട്ടറിയും കൂടി പൊന്നുകൊള്ളൂ.....പിന്നെ അടുത്ത ഭരണസമിതി വരുമ്പോൾ എന്തായാലും ഞാൻ പ്രസിഡന്റ് സഥാനത്തേക്കുണ്ട്.....മിസ്റ്റർ സൂരജിന്  ജനറൽ സെക്രട്ടറി സ്ഥാനവും ഓഫർ ചെയ്യുന്നു...ആരാണ് മെയിൻ സ്‌പോൺസറെ വേണ്ടാ എന്ന് പറയുന്നത്...... "അതെയോ.....എന്നാൽ കാര്യങ്ങ തുടങ്ങിക്കൊള്ളൂ.....നാളെ കാണാം..... "ഒരു അഡ്വാൻസ്.....അവറാച്ചൻ തന്റെ പല്ലു വെളിയിൽ കാണിച്ചുകൊണ്ട് പറഞ്ഞു..... "അത് ഞാൻ ബോസ്സുമായി ഡിസ്കസ് ചെയ്തിട്ട് നാളെ വരുമ്പോൾ എത്തിക്കാം..... "ഓ...അത് മതി...ഈ ഉറപ്പ്.... "തീർച്ചയായും....നാളെ കാണാം.....അവറാച്ചൻ ഇറങ്ങി.....സൂരജ് മനസ്സിൽ പല മന കോട്ടയും കെട്ടി....കാശ്....പദവി.....പ്രശംസാ.....ഒപ്പം നൈമ എന്ന കിട്ടാക്കനിയും...... വൈകുന്നേരം വരെ എന്തെക്കെയോ കട്ടികൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു ആറു മണിക്ക്  നാസറിനൊപ്പം തനിക്കു ഖത്താണി നൽകിയ പ്രാഡോയിൽ ഫാം ഹൗസിലേക്ക് തിരിച്ചു......
ഫാം ഹൗസിൽ ചെല്ലുമ്പോൾ ഖത്താണിയുടെ ബീ എം ഡബ്ലിയു അകത്തുണ്ടായിരുന്നു...കതകും അടച്ചിരുന്നു.....ഔട്ട് ഹൗസിലേക്ക് കയറുമ്പോൾ

💬 Comments

View all comments