Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
നസീറയും കയറി...ഞാൻ സ്ക്രീനിങ് കഴിഞ്ഞു വന്നിട്ടും നസീറ വരാത്തതുകൊണ്ടു അങ്ങോട്ടേക്ക് ചെന്ന്...നസീറയുടെ ഹാൻഡ്ബാഗ് രണ്ടാമത്തെ പ്രാവശ്യവും സ്‌ക്രീൻ ചെയ്യുന്നു....
"വാട്ട് ഹാപ്പെൻഡ് മാം....ഞാൻ ചോദിച്ചു....
നതിങ്....ദെയ്ർ ഈസ് സം തിങ് ബോൾ ഷേപ്പ്.... കസ്റ്റംസിലിരുന്ന ലേഡി ഓഫിസർ പറഞ്ഞു
അതെന്താ....ഞാൻ നസീറയോട് ചോദിച്ചു....
"അയ്യോ അത് ചിലപ്പോൾ ആലിയ ഇത്തി തന്ന ഉണ്ണിയപ്പം ആയിരിക്കും...
മാം ഇട്സ് സ്വീറ്റ്സ് എന്നും പറഞ്ഞു ബാഗ് തുറന്നു കാണിച്ചു....
ഓ കെ എന്നും പറഞ്ഞു ആ ലേഡി ഓഫിസർ ബാഗ് തിരികെ തന്നു....ഞാൻ ആ ബാഗുമെടുത്തു മുന്നോട്ടു നീങ്ങി...പിറകെ നസീറയും....ഇതാ ലഗേജിൽ ഇട്ടുകൂടായിരുന്നോ....ഞാൻ നസീറയോട് തിരക്കി....
"അത് പിന്നെ ബാരി ഇക്ക ഞാൻ സത്യത്തിൽ മറന്നു പോയി...ഇന്നലെ ആലിയ ഇത്തി വന്നിട്ട് അത് ഫ്രിഡ്ജിൽ വച്ചിരുന്നു...നൈമ ഇത്തിക്കുള്ള സ്‌പെഷ്യൽ ഉണ്ണിയപ്പമാണ് മറക്കാതെ കൊണ്ടുപോകണം എന്ന് പറഞ്ഞു...ഇന്ന് ഇറങ്ങാൻ നേരം ബീന മാമി വന്നപ്പോഴാണ് അതോർത്തത്.....നസീറ പറഞ്ഞു...അതാണ് ഹാൻഡ്ബാഗിൽ ഇടേണ്ടി വന്നത്....
"എന്റെ മനസ്സിൽ എന്തെക്കെയോ മിന്നി മാഞ്ഞു...നൈമക്കായി സ്‌പെഷ്യൽ ഉണ്ണിയപ്പം...അതും ആലിയ ചേട്ടത്തി വക...ഞാൻ വെയ്റ്റിംഗ് ഏരിയായിൽ എത്തി ബാഗ് തുറന്നു ആ ഉണ്ണിയപ്പം പൊതിഞ്ഞ കവർ എടുത്തു.....എന്നിട്ടു അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്കിട്ടു....
"അയ്യോ അതെന്താ കളഞ്ഞത്....നസീറ ചോദിച്ചു....
"ഉമ്മയും വാപ്പയുമൊഴിച്ചു ബാക്കിയെല്ലാ സാധനവും അവിടെ കിട്ടും ...തന്നെയുമല്ല ഇവിടെ ആയതുകൊണ്ടു പറഞ്ഞു പോരാൻ പറ്റി...ബഹറിനിൽ സ്‌ക്രീനിങ്ങിൽ ഇടുമ്പോൾ അവരും ഇത് പോലെ തടഞ്ഞാൽ നമ്മുടെ സമയം പോകില്ലേ....പിന്നെ ഇത് ഉണ്ണിയപ്പമല്ലേ....അത് നമുക്ക് ഇഷ്ടം പോലെ അവിടെ നിന്നും വാങ്ങാം....
"ശ്ശേ....എന്റെ ഓരോ മന്ദബുദ്ധിത്തരങ്ങളെ.....ഞാൻ ആദ്യമായിട്ടല്ലെ ഇക്ക അതാണ്.....
"ഹാ അത് സാരമില്ല.....കോഫിയോ മറ്റോ വേണോ നസി....
"വേണ്ട ഇക്ക....
ഏകദേശം ഒരു മണിക്കൂറിനകം ബോർഡിങ്ങിനുള്ള അന്നൗൻസ് വന്നു....ഫ്‌ളൈറ്റിൽ കയറി.....കൊച്ചി യിൽ നിന്നും ബഹ്റൈനിലേക്ക്......പച്ചപ്പുകളെയും കീറിമുറിച്ചു അറബിക്കടലിന്റെ മുകളിലേക്ക് എയർബസ് 320 ഞങ്ങളെ വഹിച്ചുകൊണ്ട് കുതിച്ചുയർന്നു......നാല് മണിക്കൂർ കൊണ്ട് മനാമ ഇന്റർനാഷണൽ എയർപോർട്ടിൽ ഗൾഫ് എയർ വിമാനം ഇറങ്ങി.....ട്രാൻസിറ്റ് പാസഞ്ചേഴ്‌സ് ഏരിയയിലേക്ക് ഞങ്ങൾ നടന്നു.....ചുമ്മാതെ ഞാൻ ഡിസ്പ്ളേ ബോർഡിലേക്ക് കണ്ണോടിച്ചു....ബഹ്‌റൈൻ ദോഹ ഫ്‌ളൈറ്റ് ക്യാൻസൽഡ്.....ഇതെന്താ അങ്ങനെ....ഗൾഫ് എയർ മാത്രമല്ല....ഖത്തർ എയർവെയ്സും
💬 Comments
View all comments