Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
കൊണ്ട് അകത്തേക്ക് കയറി....മുകളിൽ തൂക്കിയിട്ടിരുന്ന ഗുരുവായൂരപ്പന്റെയും അയ്യപ്പന്റേയും മുന്നിൽ കൊണ്ട് പോയി നിർത്തിയിട്ടു അവളുടെ തലയിൽ കൈ വച്ച്....എന്റെ അയ്യപ്പ സ്വാമിയാണെ...എന്റെ ഗുരുവായൂരപ്പനാണേ ഇനി ഞാൻ കുടിക്കില്ല.....
"അവളുടെ കണ്ണ് നിറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു....സത്യം.....
"ഊം സത്യം....
"എന്നാൽ ഇനി എന്റെ ഏട്ടന്റെതു മാത്രമായിരിക്കും ഈ പ്രതിഭ.....അവളും അവനും ആലിംഗന ബദ്ധരായി നിന്ന്.....
അത് കഴിഞ്ഞു വൈശാഖൻ അകത്തു കയറി മുണ്ടും ഷർട്ടും എടുത്തിട്ട് വന്നിട്ട് പറഞ്ഞു...ഏറെ നാളായി നീ പറയുന്നില്ലേ.....ഒരു ഡോക്ടറെ കാണണം ഡോക്ടറെ കാണണം എന്ന്.....ഇന്നെന്തായാലും പോയി കണ്ടു കളയാം.....ഇനി എന്റെ കുഴപ്പമാവണ്ടാ....
നമ്മൾ നേരാത്ത വഴിപാടുകൾ ഇല്ലല്ലോ വൈശാകേട്ടാ...അതിന്റെ ഒന്നും ആവശ്യമില്ല....ദൈവം തരുമ്പോൾ തരട്ടെ......പ്രതിഭ പറഞ്ഞു....നമ്മുക്ക് ശ്രമിക്കാം.....അത്ര തന്നെ.....
"അതല്ലാന്നേ.....എനിക്കിനി എന്തെങ്കിലും കൗണ്ടിന്റെ പ്രശ്നമോ മറ്റോ ആണെങ്കിൽ വല്ല മരുന്നും കഴിച്ചു നോക്കാല്ലോ......വൈശാഖൻ പറഞ്ഞിട്ട് ഇറങ്ങി....എന്നിട്ടു തിരിഞ്ഞു നിന്ന് പറഞ്ഞു...നീ ഓഫീസിലേക്ക് പൊയ്ക്കോ.....ഞാൻ ഒരു ഡോക്ടറെ കണ്ടിട്ട് വൈകിട്ട് അവിടെ വന്നു നിന്നെ വിളിക്കാം......
പ്രതിഭയുടെ മുഖം പ്രകാശ പൂരിതമായി.....ഏട്ടൻ വരാമെന്നോ വിളിക്കാൻ....അവൾ വിശ്വാസം വരാത്തത് പോലെ തിരക്കി.....
"ഊം...ഇനി എന്റെ ഭാര്യയെ എവിടെയും ഞാനായിരിക്കും കൊണ്ട് പോകുന്നത്...പോരെ.....അതും പറഞ്ഞു വൈശാഖൻ തന്റെ ബൈക്കും സ്റ്റാർട്ട് ചെയ്തു പുറത്തേക്കു പോയി....
പോകും വഴിയിൽ അവന്റെ മനസ്സിൽ തന്നെ പരിഹാസ രൂപേണ നോക്കുന്ന ബാരിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു....
**************************************************************************************************************
നവാസ് തന്റെ മൊബൈലിൽ നിന്നും സൂരജിനെ വിളിച്ചു......
"സൂരജേ നവസിക്കയാണ്.......
"ആ പറയൂ ഇക്കാ....
"ഇതിനിടയിൽ സുബി എല്ലാം പറഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു.....
"ഊം....പറഞ്ഞു.....അതിനുള്ള വഴിയുമുണ്ട് ഇക്ക.....നിങ്ങള് ധൈര്യമായിട്ടിരുന്നോ...ആ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്ന കാര്യമല്ലേ...ഇന്ന് അത് ശരിയാക്കാനുള്ള വഴിയുണ്ട്.....
"നീ മിടുക്കനാണ്....ആ പിന്നെ നമ്മളിവിടെ വന്നു കിടക്കണത് ഞാൻ അന്ന് പറഞ്ഞതുപോലെ കണ്ട അറബികളെ സേവിച്ചു അവന്മാർക്ക് കാശുണ്ടാക്കാനല്ല....നമ്മക്ക് പച്ച പിടിക്കാനാ.....
"അത് പിന്നെ പറയാനുണ്ടോ ഇക്കാ.....എല്ലാം ശരിയാകും.....
"ഊം...അത് മതി....നീ പിന്നെ ആ പേപ്പര് ശരിയാക്കി എനിക്കെത്തിക്കാനുള്ള മാർഗം എങ്ങനെ ആണെന്ന് ഞാൻ പറഞ്ഞു തരാം....അതനുസരിച്ചു ചെയ്‌താൽ മതി...നീ എന്തായാലും ഒപ്പിട്ടു വാങ്ങിച്ചു വാക്ക്....മൂന്നു പേപ്പർ.....ഒന്ന്
💬 Comments
View all comments