Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
എടുക്കാൻ ആളിനെ താരമാക്കി തരട്ടെ....
"നീ റേറ്റ് ചോദിക്ക്.....ആദ്യം....എന്റെ കയ്യിലൊരാളുണ്ട്.....കൊച്ചിയിലെ നമ്പർ വൺ സാധനമാ.....ആര് കാശ് കൂടുതൽ തരുന്നൊ അവർക്കു സാധനം കൊടുക്കാം....
അത് നാളെ പറയാം ഇക്ക....ഇക്ക കരിപ്പൂരിനുള്ള ടിക്കറ്റ് എടുത്തോ....
******************************************************************************************************************
പാർവതിയുടെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി...ബാരി എന്ന നന്മ മരം...പാർവതിയുടെ മനസ്സിൽ ഒരു പവിഴമായി നിലകൊണ്ടു....
ആദ്യമായി താൻ ബാരിയെ കാണുന്നത് ഫാരിയുടെ വീട്ടിൽ വച്ചാണ്....ആരെയും മയക്കുന്ന വശ്യമായ സൗന്ദര്യം....നല്ല ഉയരം....ശരീര ഘടന....മൂക്കിന് താഴെയായി വെട്ടി വൃത്തിയാക്കിയ കട്ടി രോമം നിറഞ്ഞ മീശ....മൊത്തത്തിൽ ഒരു നിവിൻ പോളി ലൂക്കാണ്....തന്നെയുമല്ല ചേട്ടൻ പറഞ്ഞത് വച്ച് സഹായിക്കാനുള്ള മനോഭാവം....അതൊക്കെ ബാരിയുടെ ഒരു പ്ലസ് പോയിന്റ് തന്നെ...സൗമ്യമായ പെരുമാറ്റം....എന്തോ തനിക്കു വല്ലാത്തൊരു ആരാധനപോലെ....
ഏതാവശ്യത്തിനും കൂടെയുണ്ട് എന്ന ആ മെസ്സേജ് ...ഒപ്പം എന്താവശ്യത്തിനും വിളിച്ചുകൊള്ളൂ എന്നും പറഞ്ഞു തനിക്കു തന്ന മൊബൈൽ നമ്പർ....ഇക്കാലത്തു ഇങ്ങനെയും മനുഷ്യരോ....
തന്നെ സഹായിക്കാനായി ഇന്നലെ അടുത്ത് കൂടിയ ഒരുത്തന്റെ ആവശ്യം താൻ കണ്ടതാണ്.....ഒന്നും ആഗ്രഹിക്കാതെ ഇത്രയധികം കൈ അയച്ചു സഹായിക്കുകയും അകത്തു കിടക്കുന്ന മനുഷ്യന്റെ ശരീരത്തിലോടുന്ന ചോര ബാരിയുടേതാണെന്നു ഓർക്കുമ്പോൾ ഒരു വല്ലാത്ത അഭിനിവേശം.....എന്തോ ഒരാരാധന.....ഇനി എന്നാണ് കാണാൻ കഴിയുക....ആ നല്ല മനുഷ്യനെ.....
പാർവതി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നിൽ വന്നു നിന്ന് കൈകൂപ്പിയ ആ ചെറുപ്പക്കാരനെ കണ്ടത്....ഒപ്പം കുറെ ആൾക്കാരും.....അതെ നെന്മാറയിൽ തന്റെ ജി കെയുടെ രാഷ്ട്രീയ എതിരാളി.....അവൾ മുഖം ചൂളിച്ചു....
"ചേച്ചി.....അവൻ വിളിച്ചു...ഞാൻ ഗോപു...ഗോപകുമാർ....കുട്ടനാട് ആണ് സ്വദേശം....ഇപ്പോൾ റാണിയിലാണ് താമസം....ഞാനായിരുന്നു നെന്മാറയിൽ ജി കെ സാറിനു എതിരായി മത്സരിച്ചത്.....
"അറിയാം.....ജി കെ മരിച്ചു എന്നറിയാനാണോ ഈ വരവ്....നിങ്ങളോടു എന്ത് ദോഷമാണ് ആ മനുഷ്യൻ ചെയ്തത്.....
"ചേച്ചി...ഞങ്ങൾ എന്ത് പറഞ്ഞാലും ചേച്ചിക്ക് വിശ്വാസം വരില്ല എന്നറിയാം.....എന്ത് തന്നെയായാലും അകത്തു കിടക്കുന്ന ജി കേക്ക് ഞങ്ങളെ വിശ്വാസം കാണുമെന്നും അറിയാം.....ആര് തന്നെയായാലും ഇത് ചെയ്തവരെ ഈ മന്ത്രി സഭ അധികാരമേറ്റു മൂന്നു ദിവസത്തിനകം നിങ്ങളുടെ മുന്നിൽ കൂടി കയ്യാമം വച്ച് കൊണ്ട് പൊടിയിരിക്കും....അതിനപ്പുറമുള്ള വാക്കു തരാൻ ഒന്നും എനിക്കറിയില്ല.....നിങ്ങള് വിശ്വസിക്കണം.....ഞങ്ങളല്ല അത് ചെയ്തത്...ഞങ്ങൾക്ക് പറ്റിയ രാഷ്ട്രീയ എതിരാളി ആയിരുന്നു ജി കെ
💬 Comments
View all comments