0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 3072

എന്നുള്ളത് ഞങ്ങൾക്കറിയാം....എന്നാലും ഞങൾ അങ്ങനെ ഒരു സാഹസത്തിനു മുതിരുമെന്നു ചേച്ചിക്ക് തോന്നുന്നുണ്ടോ.....അതും പറഞ്ഞു തീരുമ്പോഴും ഗോപുവിന്റെ കൂപ്പിയ കൈകൾ പിൻവാങ്ങിയിരുന്നില്ല....പിന്നെ ഇത് കുറച്ചു സഹായമാണ്...സ്വീകരിക്കണം....അവൻ കയ്യിൽ കരുതിയിരുന്ന പൊതി പാർവതിക്ക് നേരെ നീട്ടി....

"ആവശ്യമില്ല.....ഇവിടെ ഇപ്പോൾ എല്ലാം കഴിഞ്ഞു.....എന്നാലും നിങ്ങൾ തന്ന വാക്കു ഞാൻ വിശ്വസിക്കുന്നു......അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള ആരും തിരിഞ്ഞു നോക്കാഞ്ഞിട്ടും നിങ്ങൾക്കിവിടെ വരെ വരാനുള്ള മനസ്സ് തോന്നിയല്ലോ....

"എന്നാൽ ഞങ്ങൾ ജി കെ യെ ഒന്ന് കയറി കണ്ടുകൊള്ളട്ടെ...ഗോപു ചോദിച്ചു.....

"അത് പിന്നെ എല്ലാർക്കും കൂടി കയറാൻ പറ്റുമെന്ന് തോന്നുന്നില്ല.....വരൂ....പാർവതി വിളിച്ചുകൊണ്ടു മുന്നോട്ടു നടന്നു.....ഗോപു പിന്നാലെ ചെന്ന്....

അവരെ രണ്ടാളും കൂടി അകത്തേക്ക് കടന്നു.....ജി കെ മയക്കത്തിലായിരുന്നു..ഗോപു ജി കെയുടെ അരികിൽ ചെന്ന് ആ കയ്യിൽ പിടിച്ചു...അപ്പോഴേക്കും ജി കെ കണ്ണ് തുറന്നു....തന്റെ മുന്നിൽ നിൽക്കുന്ന ആളിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....

"ആശംസകൾ...വിക്കി വിക്കി ജി കെ പറഞ്ഞു....

"കൃഷ്ണേട്ടൻ അധികം സംസാരിക്കണ്ടാ.....ഗോപു പറഞ്ഞു.....ഞങ്ങളെ ഒരിക്കൽ പോലും സംശയത്തിന്റെ മുനയിൽ പോലും നിർത്തില്ല എന്നറിയാം...എന്നാലും ഒരു വാക്കു തരികയാണ്...ഇതെന്റെ പാർട്ടിയിലുള്ളവരാണെങ്കിൽ പോലും വെറുതെ വിടില്ല.....പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....അധികാരത്തിലേറിയാൽ ത്വരിതപ്പെടുത്തുന്നതായിരിക്കും.....

അപ്പോഴും ജി കെയുടെ കൈകൾ ഗോപുവിന്റെ കയ്യിൽ നിന്നും വിട്ടിട്ടില്ല എന്നുള്ളത് പാർവതി ശ്രദ്ധിച്ചു....

ചേച്ചി....ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചവനാണു.....രാഷ്ട്രീയ ബോധം ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ...കേവലം ഒരു ഡ്രൈവറായി ജോലി ആരംഭിച്ചത് ഞാൻ എന്റെ അപ്പന് തുല്യനായി കണ്ടിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു....മരണപ്പെട്ടുപോയി....അന്നാമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന പേരിൽ കോന്നിയിൽ ഇപ്പോൾ നിലകൊള്ളുന്ന കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉടമ കാർലോസ് മുതലാളി...ആ മനുഷ്യനാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചിറക്കിയത്......രാഷ്ട്രീയ നീക്കി പോക്കുകൾ അറിയാമെങ്കിലും ഒരു മനുഷ്യനെയും ശാരീരികമായി കീഴ്പ്പെടുത്താനൊന്നും എനിക്കറിയില്ല ചേച്ചി....ഞാൻ നെന്മാറയിൽ വരുമ്പോൾ അവിടുത്തെ ജനങ്ങളിൽ നിന്നും എന്റെ രാഷ്ട്രീയ സഹപ്രവർത്തകരിൽ നിന്നും ഞാനടുത്തറിഞ്ഞ മനുഷ്യനാണ് ഈ കിടക്കുന്നത്....നീതി നേടി കൊടുക്കേണ്ടുന്നത് എന്റെ ആവശ്യമാണ്....അതും പറഞ്ഞു ഗോപു പുറത്തേക്കിറങ്ങി....പാർവതി ജി കെ യെ നോക്കി...ജി കെ പാർവതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....കുറെ നേരം കൂടി പാർവതി നിന്നിട്ടു പുറത്തേക്കിറങ്ങുമ്പോഴും ഗോപുവും കൂട്ടാളികളും പോയിട്ടില്ലായിരുന്നു.....

💬 Comments

View all comments