0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 3920

മുഖത്തേക്ക്  നോക്കി.....നിങ്ങൾക്ക് എങ്ങനെ അറിയാം എന്ന മട്ടിൽ.....

"ഇയ്യ്‌ പേടിക്കണ്ടാ...കയറി ബാ....അന്നേ ഞമ്മള് ഒന്നും ചെയ്യൂല.....ഇയ്യ്‌ ആ ഊടായിപ്പിന്റെ ബലയിൽ കുരുങ്ങിയാതാണെങ്കിൽ.....അതല്ല ഇയ്യ്‌ അവനു ബേണ്ടീട്ട് ശരീരം കൊടുക്കാനിറങ്ങിയതാണെങ്കിൽ എനക്ക് പൈസ ബസൂലാക്കണം.....ബാ....അന്നേ അറിയാവുന്ന ഒരാള് അകത്തുണ്ട്....ഓനോട്‌ ഒള്ള സത്യങ്ങൾ പറഞ്ഞാൽ മതി...അന്നേ ഞങ്ങള് ഊരിയെടുക്കാം...ഒപ്പം ഓനെ അകത്തുമാക്കാം.....

അവൾക്കാശ്വാസം തോന്നി...എന്നാലും തന്നെ അറിയാവുന്ന ആരാണ് ഈ ദൂബായിയിൽ .....ഇനി ഷബീർ ഇക്ക......

"ഇങ്ങനെ നിന്ന് മഞ്ഞു അടിപ്പിക്കണ്ട..കയറി ബാ....അവൾക്ക് അവന്റെ വാക്കുകൾ ആശ്വാസം പോലെ തോന്നി.....പടച്ചവൻ തന്റെ വിളി കേട്ടതാണെങ്കിലോ.....അവൾ അവനു പിന്നാലെ അകത്തേക്ക് കയറി....

"ഇയ്യ്‌ ബല്ലോം കയിച്ചോ?അനക്ക് ബെള്ളം ബെണോ?

കഴിച്ചില്ല.....നല്ലതുപോലെ ആഹാരം ഇറങ്ങിയിട്ട് ആഴ്ച ഒന്നായി.....അവൾ പറഞ്ഞതും കണ്ണുനീർ പുറത്തേക്കു ചാടി....മുത്തു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു....

"ഇയ്യ്‌ കരഞ്ഞു മക്കറാക്കാതെ....അവൻ അടുക്കളയിലോട്ടു പോയി ഫ്രിഡ്ജ് തുറന്നു ഫന്റായുടെ ബോട്ടിലെടുത്തു..ഗ്ലാസ്സിലേക്കൊഴിക്കാൻ നേരം അവൾ പറഞ്ഞു...എനിക്കിത്തിരി സാധാ വെള്ളം മതി....അവൻ പൈപ്പിൽ നിന്നും വെള്ളമെടുത്തു കൊടുത്തു....

എന്നിട്ടു പറഞ്ഞു...."ഇയ്യ്‌ അകത്തോട്ട് ചെല്ല്..അന്റെ ഫോട്ടോ കണ്ടപ്പോൾ മുതൽ ഒന് ആകെ പരിഭ്രമം....അവൻ അന്റെ ഫോട്ടോ ഓന്റെ പെണ്ണിനെ കാണിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാ....ഇയ്യ്‌ നോക്ക്...ഞാൻ അല്പം തരികിടയാ...പക്കേങ്കില് ഓൻ നല്ല ചെക്കനാ.....ഒന് അന്റെ ഒരു ബന്ധു കൊച്ചിനോട് കലശലായ മൊഹബ്ബത്താണ്.....അന്നേ കണ്ടപ്പോൾ അന്നേ കണ്ടു സംസാരിക്കണം എന്ന് പറഞ്ഞു.....അതുകൊണ്ടാ ഇങ്ങോട്ടേക്കു കൂട്ടിയത്..ഇയ്യ്‌ അകത്തേക്ക് ചെല്ല്......ഞാൻ ദുബായിയിൽ പോയി വല്ലതും കായ്ക്കാൻ ബാങ്ങി ബരാം...ആര് ബന്നു ബിളിച്ചാലും കതകു തുറക്കേണ്ടെന് ഒനോടും പറഞ്ഞേര്....ഞാൻ പൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാം....അവൾക്കു എന്തോ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി...തന്നെ ദ്രോഹിക്കാനല്ല....രക്ഷിക്കാനാണ് എന്ന തോന്നൽ.....അന്റെ ആരെങ്കിലും ഈടെ ഉണ്ടോ?

"ഊം...അവൾ മൂളി....

"ആരാ....മുത്തു ചോദിച്ചു....

"എന്റെ ചേട്ടത്തിയും ഭർത്താവും.....

"ഓർക്കറിയാവോ ഇയ്യ്‌ ഈടെ ഉണ്ടെന്നു.....

"അതറിയാൻ മേല..അവരുടെ നമ്പർ ഉണ്ട്......

ആട്ടെ ഒരേ ബിളിച്ചാൽ ഓരു ബന്നു കൂട്ടി കൊണ്ട് പോകുമോ അന്നേ..അന്റെ പാസ്‌പോർട്ടൊക്കെ എടയ?

അതൊക്കെ അയാളുടെ കയ്യിലാ.....

"അത് സാരോല്ല ....ഓന്റെ ബാപ്പ കൊണ്ട് ബന്നു തരും പാസ്പോര്ട്..മാഫി മുഷ്കിൽ.....ആട്ടെ ഇയ്യ്‌ അന്റെ എട്ടത്തീനേം ഒരുടെ പുയ്യാപ്ലയെയും ബിളിച്ചില്ലേ ബന്നിട്ട്...

"അതിനു എന്റെ

💬 Comments

View all comments