Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
തുടങ്ങി.....
"കരയാതെ കുഞ്ഞാ....എന്തായാലും കുഞ്ഞ ആദ്യം പോയത് കൊണ്ട് ഞാനെങ്കിലും രക്ഷപ്പെട്ടല്ലോ.....
"ഊം മോളെ..നീ എന്ത് വന്നാലും നിന്റെ ഉമ്മി പറയണത് കേൾക്കരുത്....അല്ല നേരം അവിടെ ഒരുപാട് ആയില്ലേ...ഉറങ്ങുന്നില്ലേ.....
"ഏതാണ്ട് ഈ സമായതൊക്കെയാ കുഞ്ഞാ ഉറങ്ങുന്നത്.....ഇനി നാട്ടിലോട്ട് ഇപ്പഴെങ്ങും പോകുന്നില്ല.....എന്റെ ഉമ്മച്ചി ഭയങ്കര സാധനമാണ്....ഞാൻ ഹോസ്റ്റൽ ഒക്കെ വക്കേറ്റ് ചെയ്തു....ഇപ്പോൾ ഇവിടെ ഒരു വീട് അൽത്താഫിക്കയുടെ കൂട്ടുകാർ അറേഞ്ച് ചെയ്തു തന്നു അവിടെയാണ് താമസം....ഹോസ്റ്റലിൽ വന്നാലല്ലേ ഉമ്മിക്ക് എന്നെ കൂട്ടികൊണ്ടു പോകാൻ പറ്റുകയുള്ളൂ....ഇടക്കിടക്ക് ബാരി കോച്ചായും വിളിക്കും....ഞാൻ ഇപ്പോൾ ഹാപ്പിയാണ്.....ആട്ടെ കുഞ്ഞായുടെ വിശേഷങ്ങൾ പറ....ഇവിടെ എത്തിയ കഥ ഇക്ക പറഞ്ഞു...അതിനു മുമ്പുള്ളത് പറ....അൽത്താഫും കസേര നീക്കിയിട്ടിരുന്നു....
അഷീമ വന്ന അന്ന് മുതലുള്ള സകലകാര്യങ്ങളും പറഞ്ഞു...ഒപ്പം അവളെ മർദ്ധിച്ച പാടുകൾ...പട്ടിണിയുടെ വേദനയുടെ കഥകൾ എല്ലാം പറഞ്ഞു....
"കുഞ്ഞ വിഷമിക്കാതെ ഇക്കയും കൂട്ടുകാരനും എന്തെക്കെയോ പദ്ധതികൾ ശരിയാക്കിയിട്ടുണ്ട്.....ഒത്താൽ രണ്ടു ദിവസം കൂടിയെന്നാണ് ഇക്ക പറഞ്ഞത്....
"അല്ല നീയറിഞ്ഞോ നിന്റെ ഉമ്മിയുടെ കയ്യിൽ നിന്നും ഇരുപത്തിയേഴു ലക്ഷം രൂപയാണ് അങ്ങേരു പിണുങ്ങി വച്ചിരിക്കുന്നത്.....ഇത്രേം കാശെവിടുന്നാടീ....
"അതറിയില്ല കുഞ്ഞാ...വാപ്പിയുടെ കയ്യിൽ അവസാനമായി ഉണ്ടായിരുന്നതാണ് എന്ന് ബാരി കൊച്ച പറഞ്ഞു....ഞാൻ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ബാങ്കിൽ പോയി അന്വേഷിച്ചു...അന്നേരം അങ്ങനെ ഒരു എമൗണ്ട് അവിടെ ഡിപ്പോസിറ്റു ചെയ്തിട്ടില്ല എന്നറിഞ്ഞു.....അപ്പോൾ ഞാനും ബാരി കോച്ചായും ഊഹിച്ചത് ശരിയാണ്.....ആ നശിച്ച തള്ള നാവെടുത്തു കള്ളം പറയാനും തുടങ്ങി.....
"ശരി മോളെ....മോള് കിടന്നോ.....
"ഊം കുഞ്ഞാ...ബാക്കി അപ്‌ഡേറ്റ്സ് നാളെ അറിഞ്ഞോളാം....
"അല്ല എന്താ രണ്ടാളും കൂട്ടുകാരാണെന്നു പറഞ്ഞിട്ട് ഈ പാതിരാത്രിയിലുള്ള ചുറ്റിക്കളി....അഷീമ കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു കൊണ്ട്
💬 Comments
View all comments