0%

Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]

Author : ജി.കെ Read All Parts 3791

ജബ്ബാർ പറഞ്ഞു....ബെന്നിയും സാജനും അൽത്താഫും വല്ലാതായി.....ഇക്ക ഫുഡ് എന്തെങ്കിലും കഴിക്കാൻ പോയാലോ.....

സമയം ഏഴല്ല ആയുള്ളൂ.....എന്നാൽ ഒരു കാര്യം ചെയ്യൂ നമ്മുക്ക് പോയി കഴിക്കണ്ടാ.....ഇവിടെ തന്നെ അങ്ങ് കൂടമെന്നെ....ജബ്ബാർ പറഞ്ഞു.....നീ പോയി നല്ല തന്തൂരി കിട്ടുവെങ്കിൽ രണ്ടെണ്ണം ഫുൾ വാങ്ങിക്കോ...ഇന്ന് ഈ ജബ്ബാറിക്കയുടെ ചെലവ്....പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ എടുത്ത് ....അൽത്താഫിനെ നോക്കി പറഞ്ഞു...

"വേണ്ടാ...മജെസ്റ്റിക്ക് വരെ പോകണം....നല്ലതു വാങ്ങണമെങ്കിൽ...അത് കൊണ്ട് ഞാൻ പോയിട്ട് വരാം.....സാജനാണ് പറഞ്ഞത്.....

"എന്നാൽ നീ പോ....രണ്ടായിരവും വേറൊരു രണ്ടായിരവും കൂടി അവന്റെ കയ്യിൽ കൊടുത്തു.....ആ പിന്നെ വരുന്ന വഴിക്ക് ഒരു ചെറുത് വാങ്ങിക്കോ..നീമാർക്ക് ആഘോഷിക്കാനാടാ.....സാജൻ പുറത്തോട്ടു ഇറങ്ങിയപ്പോൾ സാജന്റെ പിറകെ ജബ്ബാറും ഇറങ്ങി....."നല്ലതു പോലെ പൊള്ളിച്ചു വാങ്ങിക്കൊണ്ടു വന്നാൽ മതി....ജബ്ബാർ സാജനോട് പറഞ്ഞു.....എന്നിട്ടു കാറിന്റെ ഡിക്കി തുറന്നു മുമ്പേ പൊട്ടിച്ച സ്റ്റഫ് എടുത്ത് അരയിൽ തിരുകി.......എന്നിട്ടകത്തേക്ക് കയറി.....

എടാ പുള്ളേരെ വന്നപ്പോൾ മുതൽ വണ്ടിക്കെന്തോ ഏനക്കേടുണ്ടെന്ന തോന്നുന്നത്...പോകുന്നതിനു മുമ്പ് അതൊന്നു വർഷോപ്പിൽ കാണിക്കണ്ട....ഇല്ലെങ്കിൽ രാത്രിയിൽ പെട്ട് പോയാലോ....അടുത്ത് വർഷോപ്പ് വല്ലതുമുണ്ടോ.....

"അതിനു വണ്ടിക്കൊരു കുഴപ്പവും തോന്നുന്നില്ലല്ലോ.....ബെന്നിയാണ് പറഞ്ഞത്.....

"നിനക്കെങ്ങനെ അറിയാം.....അടുത്ത് വർഷോപ്പ് വലതുമുണ്ടോടാ.....ചെക്കാ.....ജബ്ബാർ ബെന്നിയെ നോക്കി ചോദിച്ചു്.....

"ഹനുമാൻ അമ്പലത്തിനരുകിൽ ഒരു വർഷാപ്പുണ്ട്.....ബെന്നി പറഞ്ഞു...

"എന്നാൽ നിങ്ങൾ ആ വണ്ടിയൊന്നു കാണിച്ചേച്ചു വാ......ജബ്ബാർ പറഞ്ഞു....എന്തോ അപകടം മണക്കുന്നതു പോലെ ബെന്നിക്ക് തോന്നി.....

"ഇക്ക വണ്ടിക്കു കുഴപ്പമൊന്നും തോന്നുന്നില്ല....ബെന്നി പറഞ്ഞു...

"എടാ ബ്രേക്ക് പാഡ് ഒക്കെ ഒന്ന് നോക്കിക്കണം...ജബ്ബാർ നിർബന്ധം പിടിച്ചു......

"എന്നാൽ പിന്നെ ഞാൻ കൊണ്ട് പോകാം....ബെന്നി താക്കോലും വാങ്ങി ഇറങ്ങി.....

"നീയും കൂടെ ചെല്ലടാ.....അൽത്താഫിനെ നോക്കി ജബ്ബാർ പറഞ്ഞു.....

"അത് വേണ്ടാ...ഞാൻ പോയിട്ട് വന്നോളാം.....ബെന്നി പുറത്തു നിന്ന് കൊണ്ട് പറഞ്ഞു.....

ബെന്നി വണ്ടിയുമായി പോയപ്പോൾ ജബ്ബാർ അവരുടെ കിച്ചണിലേക്ക് കയറി.....മൂന്നു ഗ്ളാസ് എടുത്ത്...ഫ്രിഡ്ജിൽ നിന്നും പെപ്സി പുറത്തെടുത്തിട്ടു ...ഒരു ഗ്ലാസിൽ പെപ്സി ഒഴിച്ച്...മറ്റു രണ്ടു ഗ്ലാസും കാലിയായി തന്നെ വച്ച്....എന്നിട്ടു കയ്യിലിരുന്ന സ്റ്റഫ് പെപ്സിക്കകത്തേക്കു കമിഴ്ത്തി.....അല്പം പതഞ്ഞെങ്കിലും പതയടങ്ങി കഴിഞ്ഞപ്പോൾ ജബ്ബാർ പെപ്സി ബോട്ടിൽ അടച്ചു....എന്നിട്ടു ഹാളിലേക്ക് വന്നു..... കയ്യിൽ പിടിച്ച പെപ്സി കുടിച്ചുകൊണ്ടാണ് ജബ്ബാറിന്റെ വരവ്....എടാ ചെക്കാ ആ കൊച്ചിന്

💬 Comments

View all comments