0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3255

ഹാൻസ് എടുത്തു ഫ്ലേവർ വേസിലേക്കു തോണ്ടിയെറിഞ്ഞുകൊണ്ടു ചോദിച്ചു....

"ഊം...നമ്മുക്ക് രണ്ടു ദിവസം എന്നുള്ളത് കുറച്ചു നീട്ടാൻ പറ്റുമോ?ആലിയ ചോദിച്ചു....

"അയ്യോ...പറ്റില്ല....പറ്റിയാൽ മറ്റെന്നാൾ രാവിലെ അല്ലെങ്കിൽ നാളെ രാത്രിയിൽ തന്നെ തിരിക്കണം...പിന്നെ നിനക്ക് അത്ര താത്പര്യമാണെങ്കിൽ നമ്മുക്ക് തിരികെ വന്നിട്ട് ഒന്ന് കറങ്ങാം....വല്ല മൂന്നാറോ....കൊടൈക്കനാലോ ഒക്കെ....ഒരു വെടല ചിരി ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു.....

"അല്ല എനിക്ക് കുറച്ചു ദിവസം ഇവിടുന്നു മാറി നിൽക്കണം എന്നുണ്ട്...അതുകൊണ്ട് ചോദിച്ചതാ.....

"അതൊക്കെ ഇത് കഴിഞ്ഞിട്ട്...വാ ഇറങ്ങാൻ നോക്ക്.....ആലിയ അടുക്കളയിലേക്ക് തിരികെ നടന്നു ഗ്യാസ് ഒക്കെ ഭദ്രമായിട്ട് ഓഫാക്കി ...തന്റെ മൊബൈൽ  ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബാഗുമെടുത്തു കൊണ്ട് മകനെയും കൂട്ടി കതകുമടച്ചു ജബ്ബാറിന് പിന്നാലെ ഇറങ്ങി....ഒരു വീട്ടുകാരാണ് പോലെ ജബ്ബാർ മുന്നിൽ നിന്നുകൊണ്ട് ലിഫ്റ്റിലേക്കു കയറി.....താഴേക്ക് ലിഫ്റ്റ് എത്തി കഴിഞ്ഞപ്പോൾ ആണ് ഇന്നോവയുടെ താക്കോൽ എടുത്തിട്ടില്ല എന്നുള്ളത് ജബ്ബാർ ഓർമ്മിപ്പിച്ചത്.....തിരികെ ആലിയ വീണ്ടും കയറി....അവൾ എത്രയും പെട്ടെന്ന് യാത്ര തിരിക്കാനുള്ള വെപ്രാളത്തിൽ ആയിരുന്നു.....കതകു തുറന്നു താക്കോലുമെടുത്തു വീണ്ടും താഴെ എത്തി....വണ്ടിയിൽ ബാഗുമൊക്കെ വച്ചിട്ട് അവൾ മുന്നിൽ കയറുവാൻ ജബ്ബാർ പറഞ്ഞു.....മകനെ പിറകിൽ ഇരുത്തികൊണ്ടു അവൾ ജബ്ബാറിനൊപ്പം മുൻ സീറ്റിലേക്ക് കയറി.....എല്ലാം കൂടി ഒരു പത്തുമിനിറ്റ്....വണ്ടി ജബ്ബാർ മുന്നോട്ടെടുത്തു ഗേറ്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഒരു സ്ത്രീയും പുരുഷനും കൈ കാണിച്ചു.....

"ആരാ അത്....ജബ്ബാറിനോട് ആലിയ ചോദിച്ചു....

"ആ അറിയില്ല.....ജബ്ബാർ പറഞ്ഞു.....വണ്ടി അല്പം സ്ലോ ചെയ്തപ്പോൾ ആ പുരുഷൻ വണ്ടിയുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് തന്റെ മൊബൈൽ ഫോണെടുത്തു എന്നിട്ടു നമ്പർ പ്ളേറ്റും ചെക്ക് ചെയ്തു.....എന്നിട്ടയാൾ ആർക്കോ ഫോൺ വിളിച്ചു....ആ സ്ത്രീ അപ്പോഴേക്ക് നടന്നു ജബ്ബാറിനരികിലെത്തി ഗ്ലാസ് വിൻഡോയിൽ കൊട്ടി.....ജബ്ബാർ ഗ്ലാസ് താഴ്ത്തി.....അപ്പോഴാണ് മറു സൈഡിൽ ഇരിക്കുന്ന ആലിയയെ കണ്ടത്.....

"സാർ....ഈ വണ്ടി തന്നെയാണോ......

"അതെ.....

"അപ്പോൾ ഉദ്ദേശിച്ച ആൾ അകത്തുണ്ട്......എന്നിട്ടു ആ സ്ത്രീ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.....വണ്ടി സൈഡിലോട്ടൊതുക്ക്......വേഷം കെട്ടല് കാണിച്ചു വണ്ടി എടുത്തോണ്ട് പോകാനാണെങ്കിൽ നല്ല പിടുത്തം വീഴും......അവർ കയ്യിലിരുന്ന ഐ ഡി കാർഡ് കാണിച്ചു കൊണ്ട് പറഞ്ഞു...മഫ്തി......

"ജബ്ബാറിനൊന്നും മനസ്സിലായില്ല.....ആരോ ഒറ്റിയതാണോ...ബാഗിലാണെങ്കിൽ പണവുമുണ്ട്.....വണ്ടിയൊതുക്കിയില്ലെങ്കിൽ പണി വീഴും.....അവൻ സൈഡിലോട്ട്ഒതുക്കിയിട്ടു ഒന്നും സംഭവിക്കാത്ത രീതിയിൽ ഇരുന്നു.....

"ആലിയയുടെയും അവസ്ഥ മറ്റൊന്നായിരുന്നു.....ഇനി താൻ ബാംഗ്ലൂർ പോകുന്നു എന്നുള്ളതെങ്ങാനും അറിഞ്ഞു കൊണ്ട് എന്തെങ്കിലും പണി വീണതാണോ.....പക്ഷെ അവര് സംസാരിക്കുന്നത് ജബ്ബാറിനോടല്ലേ....എന്തെങ്കിലും വേറെ വിഷയമായിരിക്കും.....അവൾ മനസ്സിനെ സമാധാനപ്പെടുത്താൻ  ശ്രമിച്ചു....

"അയാൾ അവനു അരികിലേക്ക് വന്നു.....നിങ്ങളുടെ പേരെന്താ?സൗമ്യമായിട്ട് ചോദിച്ചു.....

💬 Comments

View all comments