0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3261

ഇന്നോവാ.....അവൻ ചിരിച്ചുകൊണ്ട് ആക്‌സിലേറ്ററിൽ ചവിട്ടി ചവിട്ടി കളിച്ചു.....സുസുവാടി  ചെക്ക് പോയിന്റിലെ പോലീസുകാരൻ ഒന്ന് നോക്കിയിട്ടു വണ്ടി പോലും ചെക്ക് ചെയ്യാതെ ചെക്ക് പോസ്റ്റ് ഓപ്പൺ ചെയ്തു കൊടുത്തു.....ജബ്ബാർ വണ്ടി തമിഴ്‌നാട് ബോര്ഡറിലേക്ക് കയറ്റി....ഇത് പോലെ തന്നെ വെളുപ്പിനെ ഒരു അഞ്ചരക്ക് വാളയാറിൽ എത്തിപ്പെട്ടാൽ രക്ഷപ്പെട്ടു....ഡ്യൂട്ടി മാറുന്ന തിരക്കിൽ സാധനം അപ്പുറം കടക്കും....വെള്ളക്കൽഎത്തിയപ്പോൾ വണ്ടി ഒന്ന് നിർത്തി അല്പം മയങ്ങി....പിന്നെ ഉണർന്നു പിറകിലെ ഡിക്കി തുറന്നു ബാഗ് എടുത്തു താനിരുന്ന സീറ്റിനടിയിലേക്കു കയറ്റിവച്ചു കെട്ടി.....ജബ്ബാർ വണ്ടി വീണ്ടും എടുത്തു....സേലം ,ഈറോഡ് വണ്ടി നീങ്ങി നീങ്ങി കോയമ്പത്തൂർ എത്തി.....അവിടെ കണ്ട കടയിൽ നിന്നും ഒരു ചായയും കുടിച്ചു ചുണ്ടിൽ അല്പം ഹാൻസും തിരുകി വണ്ടി വാളയാർ ചെക്ക് പോയിന്റ് ലക്ഷ്യമാക്കി നീങ്ങി....ജബ്ബാർ കൂളാകാൻ ശ്രമിച്ചു.....വാളായർ എത്തിയപ്പോൾ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചതുപോലെ തോന്നി ജബ്ബാറിന്.....മുന്നിൽ നിരനിരയായി കിടക്കുന്ന വണ്ടികൾ.....ഇതെന്തു ചെക്ക് പോയിന്റ് അടച്ചേക്കുകയാണോ എന്ന് പോലും ജബ്ബാർ സംശയിച്ചു.....അവൻ മുന്നിലേക്ക് നോക്കി....തല പുറത്തേക്കിട്ടു...അവർ ചില വണ്ടികൾ മാത്രം നോക്കുന്നുള്ളൂ.....ഇഴഞ്ഞാണ് നീങ്ങുന്നത്....ഒരു പക്ഷെ താനും രക്ഷപെട്ടേക്കാം.....അപ്പോഴാണ് ജബ്ബാർ അത് ശ്രദ്ധിച്ചത്.....ചെക്ക് പോയിന്റിലെ ഉദ്യോഗസ്ഥരല്ല...അധികം ഫോഴ്‌സ് തന്നെ നിൽക്കുന്നത് പോലെ തോന്നി ജബ്ബാറിന്....അതിലേറെ അതിശയിപ്പിച്ചത്...ഒറ്റയ്ക്ക് പോകുന്ന ആൾക്കാർക്ക് അവർ ശ്രദ്ധപോലും ഇന്ന് കൊടുക്കുന്നില്ല എന്നുള്ളതാണ്...പിന്നെ എന്താണ് ഈ ചെക്കിങ്...ജബ്ബാർ വീണ്ടും മനസ്സിലെ ഭാരം ഒക്കെ ഇറക്കി മുന്നോട്ടു നോക്കി വണ്ടി മുന്നോട്ടെടുത്തു.....ഇത്തവണ ജബ്ബാർ ഒരു കാര്യം ശ്രദ്ധിച്ച്.....തന്റെ മുന്നേ പോയ മിക്കവണ്ടികളും ചെക്ക് ചെയ്യുന്നില്ല....പക്ഷെ ഒരു ഇന്നോവ അവർ കൈ കാണിച്ചു നിർത്തി....എന്നിട്ടു പെട്ടെന്ന് വിടുകയും ചെയ്തു....അതിനു പിന്നിലുള്ള വണ്ടികൾ ഒരു പ്രശ്നവും കൂടാതെ കടന്നു പോകുന്നു....ഇനി തന്റെ മുന്നിൽ രണ്ടു വണ്ടികൾ ...ഒരു ആൾട്ടോയും....ഒരു ഐ ടെൻ ....ആൾട്ടോയും കടത്തി വിട്ടു....ഐ ടെൻ കടത്തിവിട്ടു...ജബ്ബാറിന്റെ ഇന്നോവ എത്തിയതും പോലീസ് കൈകാട്ടിയതും ഒരുമിച്ചു....ജബ്ബാർ ഭാവവ്യത്യാസം ഒന്നുമില്ലാതെ വണ്ടി നിർത്തി....പോലീസുകാരൻ ഗ്ളാസ് താഴ്ത്താൻ പറഞ്ഞു....ഗ്ളാസ് താഴ്ത്തിയതും...വിസിലടി മുഴങ്ങിയതും ഒരുമിച്ചു...

ജബ്ബാറിനെന്തെങ്കിലും ചെയ്യാൻ പറ്റും മുമ്പേ ചുറ്റുമുള്ള പോലീസുകാർ ഓടിയെത്തി....."ഇത് തന്നെയല്ലേ.....വിസിലടിച്ച പോലീസുകാരൻ ചോദിച്ചു....

അപ്പോഴാണ് ജബ്ബാർ....മറ്റൊരു പോലീസുകാരന്റെ കയ്യിൽ തന്റെ ഫോട്ടോ കണ്ടത്.....അതെ എന്ന് പറഞ്ഞതും

💬 Comments

View all comments