0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3278

ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഹാളിൽ ഇരുന്നു....മലയാളം ചാനൽ മാറ്റി മാറ്റി ഓടിച്ചു....അവസാനം ഗൾഫ് റൌണ്ട് അപ്പിൽ വന്നു നിന്ന്.....

"എടാ അളിയാ കയറി കുളിക്കടാ.....ഞാൻ വൈശാഖാനോടു പറഞ്ഞു.....

"കുളിക്കാമെടാ....രണ്ടല്ലേ ആയുള്ളൂ.....നമ്മളെപ്പോഴാ പോകുന്നത്....

"ഒരു നാല് നാലരക്ക് പോകാം....ഞാൻ പറഞ്ഞു.....ഗൾഫ് റൌണ്ട് ആപ്പ് പൊടി പൊടിക്കുന്നു.....പെട്ടെന്നാണ് അടുത്ത ന്യൂസ് വന്നത്...ഖത്തറിലെ ദുഖാൻ ബീച്ച് റിസോർട്ടിന് സമീപം അജ്ഞാത യുവതിയുടെ ജഡം...മരിച്ചത് ഒരു മലയാളി യുവതി....ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.....

"വല്ല ആത്മഹത്യയുമായിരിക്കും ...വല്ല നേഴ്സോ വീട്ടു ജോലിക്കാരിയെ ഒക്കെ ആയിരിക്കും....എന്തെങ്കിലും ഏടാകൂടം അല്ലെങ്കിൽ നാട്ടിലെ പ്രശ്നങ്ങൾ അങ്ങനെ വല്ലോ സൂയിസൈഡ് ചെയ്തതാവാം....വൈശാഖൻ ത്രികാല ജ്ഞാനിയെ പോലെ പറഞ്ഞു.....

ഞാൻ ഫോണെടുത്തു അവറാച്ചനെ വിളിച്ചു....

"ആരാ അവറാച്ച ദുഖാൻ ബീച്ച് റിസോർട്ടിൽ ഒരു മലയാളി മരിച്ചെന്നു പറഞ്ഞത്....ഞാൻ ചോദിച്ചു.....

"അറിയില്ല....പോലീസ് അന്വേഷിക്കുന്നെന്ന ഹരിയെ വിളിച്ചപ്പോൾ പറഞ്ഞത്...തന്നെയുമല്ല അതങ്ങു പടിഞ്ഞാറ് ഭാഗത്തുമല്ലേ ....സൗദി ക്ക് അടുത്തായിട്ട്.....അവിടെ വല്ല വീട്ടു ജോലിക്കാര് പെണ്ണുങ്ങൾ ആകാൻ സാധ്യതയുള്ളൂ......അവറാച്ചൻ പറഞ്ഞു.....

എപ്പോഴാ എന്ന് വല്ലതും അറിയാമോ അവറാച്ച.....ഞാൻ തിരക്കി ....

അറിയില്ല ബാരി.....ആ ഹരിയുടെ കാൾ  വരുന്നു...ഞാൻ പിന്ന അങ്ങോട്ട് വിളിക്കാം എന്നും പറഞ്ഞു അവറാച്ചൻ ഫോൺ വച്ചു...അപ്പോഴേക്കും വൈശാഖൻ കുളിക്കുവാൻ കയറി.

ഞാൻ ബെഡ്റൂമിലെ ബാത്റൂമിലും കയറി കുളി ഒക്കെ കഴിഞ്ഞു ട്രാക് പാന്റും ടീ ഷർട്ടും ഇട്ടു കൊണ്ട് ഹാളിൽ വന്നിരുന്നു.....അപ്പോഴേക്കും വൈശാഖനും എത്തി....ഒരു ജൂബയും ജീൻസും വേഷം....താടിയും കൂടെ ആയപ്പോൾ തനി ഒരു കവിലൂക്ക്.....എടാ....കവിതാപാരായണ മത്സരത്തിനല്ല പോകുന്നത്...വെള്ളമടിക്കാനാണ്.....ഞാൻ അവനെ നോക്കി കൊണ്ട് പറഞ്ഞു....

"കല്ലിവല്ലി" അവൻ പറഞ്ഞു കൊണ്ട് ചിരിച്ചു....

"അറബിയൊക്കെ പഠിച്ചോടാ.....ഇത്ര പെട്ടെന്ന്......ഞാൻ അവനോടു ചോദിച്ചു കൊണ്ട് ഇറങ്ങി..... അവനും എന്റെ പിന്നാലെ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു...."അളിയാ ഇതാ സൈറ്റിൽ ബംഗാളികൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേട്ട് പഠിച്ചതാ.....ഞങ്ങൾ വണ്ടിയുമെടുത്തു ലുലുവിലുമൊന്നു കയറി നേരെ ഹൊറൈസൺ ബാർ ലക്ഷ്യമാക്കി ദോഹക്ക് വിട്ടു.....പത്തുമിനിറ്റ് കൊണ്ട് ദോഹയിൽ എത്തി വണ്ടി ബോട്ട് റൌണ്ട് എബൗട്ടിനടുത്തുള്ള പാർക്കിങ്ങിൽ പാർക്ക് ചെയ്തിട്ട് നടന്നു....ഹൊറൈസണിന്റെ സ്റ്റെപ്പുകൾ കയറി മുകളിൽ എത്തി കോർണറിലുള്ള ഒരു ടേബിളിൽ

💬 Comments

View all comments