0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 3767

വഴിത്തിരിവാകുമോ ഇല്ലയോ എന്ന സംശയം ബാക്കി വച്ചു....

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സുനീരും നയ്മയും പാർവതിയും ജി കെയും ഹാളിൽ ഉണ്ടായിരുന്നു.....

"എന്ത് പോക്കാ അളിയാ ഇത്....എന്നെയും നസിയെയും നോക്കി സുനീർ പറഞ്ഞു.....

"പോയിട്ട് എത്ര നേരായി രണ്ടാളും ...പർവതിയാണ് അത് പറഞ്ഞത്.....ഞാൻ ചിരിച്ചുകൊണ്ട് ജി കെ യുടെ അരികിൽ ഇരുന്നു.....അപ്പോഴാണ് എന്റെ ഫോൺ മുഴങ്ങിയത്.....

"ഹാലോ....

"പറ അവറാച്ച.....

"അതെ നമ്മുടെ അഷ്‌റഫ് നെടുങ്കണ്ടം വിളിച്ചു.....

"ആര് ആ സാധ്യമം പത്രത്തിന്റെ .....ഞാൻ ചോദിച്ചു....

"ആ അതെ.....നാളെ ജി കെ യെ ഒന്ന് കിട്ടുമോ എന്ന് ഒരു പ്രസ്സ് മീറ്റിനു.....

"അതിനെന്താ...നാളെ എപ്പോഴാ......

"രാവിലെ ആയാൽ കൊള്ളാമെന്നു പറഞ്ഞിരുന്നു.....

"ആയിക്കോട്ടെ എവിടെ വച്ചാണ്.....

"അത് നമ്മുക്ക് കോൺഫറൻസ് ഹാളിൽ ആക്കാം....പുള്ളി ഒറ്റക്കല്ലേ ഉള്ളൂ.....ഒരു രണ്ടു മണിക്കൂർ നേരം....അവർക്കു വേണം....പിന്നെ ആ രണ്ടു മണിക്കൂർ അവര് നോക്കി കൊള്ളും...

"ആയിക്കോട്ടെ...ഞാൻ പുള്ളിയോട് ഒന്ന് ചോദിക്കട്ടെ.....വൈകിട്ട് വീട്ടിൽ കാണത്തില്ലേ...ഞങ്ങൾ അത് വഴി ഒന്ന് വരാം.....

"ഓ....ഉണ്ടല്ലോ....ഇറങ്ങിക്കോ....അവറാച്ചൻ പറഞ്ഞു....

"ഞാൻ ജി കെ യോട് വിവരം അറിയിച്ചു.....ആയികോട്ടെ എന്ന് ജി കെയും മറുപടി തന്നു.....

"എന്നാൽ നാളെ രാവിലെ പത്ത് മണിക്ക്.....കോൺഫറൻസ് ഹാൾ.....ഒകെ....വൈകിട്ട് കാണാം....

"എടൊ...ആ കാട്ടറബി ഇല്ലേ.....നമ്മുടെ ഖത്താണി അയാളെ പോലീസ് പിടിച്ചത് അയാളുടെ സ്റ്റാഫിനെ തട്ടിയതിനാണെന്നു.....മരിച്ചത് ഒരു മലയാളി പെൺകുട്ടിയാ.....

"ഹാ....മലയാളി പെൺകുട്ടി അവറാച്ചാ അതിനു അവിടെ ആ സുബിന എന്ന് പറയുന്ന പെണ്ണ് മാത്രമേ ഉള്ളൂ....അന്ന് നമ്മടെ സമാജത്തിൽ വന്ന.....

"അത് തന്നെടോ അപ്പോൾ.....അഷ്‌റഫ് സംസാരിച്ച കൂട്ടത്തിൽ പറഞ്ഞതാ.....ഞാൻ ഷോക്കടിച്ചത് പോലെയായി.....

ഫോൺ കട്ട് ചെയ്തു.....

"അളിയാ ഖത്താണി ആ പെണ്ണുമ്പിള്ളേ തട്ടി.....ആ സുബിനായെ.....

നൈമ എന്നെ നോക്കി.....സുനീരും എന്നെ വിശ്വാസം വരാതെ നോക്കി......

"എന്തെക്കെയാ അളിയാ ഈ കേക്കണത്.....സുനീർ ചോദിച്ചു.....

"അളിയൻ മാറിയത് നന്നായി.....ഞാൻ പറഞ്ഞു...ഉച്ചയൂണും കഴിഞ്ഞു ഞാനും ജി കെ യുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പാർവതിയെ ഞാൻ ശ്രദ്ധിച്ച്...മറ്റേതോ ലോകത്തെന്നപോലെ നസിയോടും നൈമയോടും എന്തെക്കെയോ പറയുന്നുണ്ട്...മൂളുന്നുണ്ട്.....അത്രമാത്രം....

വൈകുന്നേരം ഞങ്ങൾ ഇറങ്ങി ദോഹയിലോക്കെ ഒന്ന് കറങ്ങിയിട്ട് അവറാച്ചന്റെ വീട്ടിൽ ഡിന്നർ ഒക്കെ കഴിഞ്ഞു പാർവതിയെയും ജി

💬 Comments

View all comments