0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 3667

ചേച്ചി ജയിലിലാണെന്നു പറേണത് കേട്ട്....ഉള്ളതോ എന്തോ.....റംലാ ഇത്തയുടെ മരണം കൊലപാതകം ആരുന്നു എന്ന്.....

"സൂരജിന്റെ പ്രതീക്ഷകൾ അസ്തമിച്ച വാക്കുകൾ ആയിരുന്നു നൈമ പോയി എന്നുള്ളത്......എപ്പഴ് പോയി അവർ....അവൻ ഖണ്ഡം ഇടറിക്കൊണ്ടാണത് ചോദിച്ചത്.....

"രാവിലെ ഇറങ്ങികാണും......അതെ പിന്നെ എന്റെ പേപ്പർ എല്ലാം ശരിയായി.....നമ്മുക്ക് ഒരുമിച്ചു തിരികെ പോകാം......

"എവിടേക്ക്....അല്പം പരുഷമായിട്ടാണ് സൂരജ് ചോദിച്ചത്.....നീ എന്നോട് ആരാണ് പേപ്പർ ശരിയാക്കിയതെന്നു പോലും കള്ളമല്ലേ പറഞ്ഞത്....എന്നിട്ടു എനിക്ക് അയാളുടെ വായിൽ നിന്നും അറിയേണ്ടി വന്നപ്പോൾ ആകെ നാണക്കേട് ആയിപോയി.....

"അതിനെന്താ സൂരജേട്ടാ.....നമ്മുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ.....ഞാനും കൂടി വന്നാൽ നമ്മുക്ക് നല്ല ഒരു വീടുമൊക്കെ വച്ച് ഉള്ള കടങ്ങൾ ഒക്കെ തീർത്തു സ്വസ്ഥമായി താമസിച്ചുകൂടെ......

"അപ്പോൾ പിള്ളേരോ.....വേണ്ടാ.....നീയും ഞാനും ഇനി എങ്ങോട്ടും പോകുന്നില്ല...ഇവിടെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം.....സൂരജ് അല്പം ദേഷ്യത്തോടെ പറഞ്ഞു....

"വന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടല്ലേ സൂരജേട്ടാ.....

"കോപ്പ്....നീ അല്പം സ്വസ്ഥത തരുവോ.....ഞാൻ എങ്ങോട്ടുമില്ല......സൂരജ് പറഞ്ഞു....

ശരണ്യയും അല്പം രോഷാകുലയായി......എന്ന് പറഞ്ഞാൽ എങ്ങനെയാ....പോയതിനു ശേഷം ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് പോലും അറിഞ്ഞിട്ടുണ്ടോ......അതെങ്ങനാ....വേറെ ആർക്കോ കൊടുക്കുകയല്ലായിരുന്നോ.....

"ദേ...തന്തയില്ലാഴിക പറയരുത്.....സൂരജ് പറഞ്ഞു....

"നിങ്ങൾക്ക് കാണിക്കാം ഞാൻ പറഞ്ഞതിലെ ഉള്ളൂ കുഴപ്പം....പാലുകാരന് രണ്ടു മാസമായി കാശുകൊടുത്തിട്ട്.....അവൻ രാത്രിയിൽ ഇങ്ങോട്ട് വരട്ടെ എന്നാണ് മിനിയാന്നും ചോദിച്ചത്.....പലചരക്ക് കടക്കാരന് മൂന്നുമാസത്തെ പത്തു അയ്യായിരം കൊടുക്കാനുണ്ട്.....അയാള് മൂന്നാർ പോകാൻ വിളിച്ചിരിക്കുകയാ....അടുത്ത മാസം തൊട്ട് പിള്ളേരെ സ്‌കൂളിൽ ഓട്ടോയിൽ കൊണ്ട് പോകില്ല എന്നാണ് ഓട്ടോക്കാരൻ പറഞ്ഞത് ...റോഡാ.....അത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല...ഏതാണ്ട് ഭൂസ്വത്തു ഉണ്ടാക്കി വച്ചേക്കണ പോലല്ലേ വീമ്പിളക്കൽ....നിങ്ങള് വന്നാലും വന്നില്ലേലും ഞാൻ പോകും...ഇനി എന്റെ പിള്ളേരുടെ കാര്യമെങ്കിലും എനിക്ക് നോക്കണം...അതും പറഞ്ഞു ചീറി പാഞ്ഞ് ശരണ്യ അകത്തേക്ക് പോയി.....

തന്റെ വരവിലെ പ്രതീക്ഷകൾ ഒക്കെ അസ്തമിച്ചതു പോലെ തോന്നി സൂരജിന്....അവനെഴുന്നേറ് കസേര വലിച്ചു മാറ്റിയിട്ട് കോപം കൂടി അകത്തേക്ക് ചെന്നപ്പോൾ അടുക്കളയിൽ നിന്ന് പാത്രം കഴുകുന്ന ശരണ്യേ ആണ് കണ്ടത്.....

"കൊടുക്കാനുള്ളവരുടെ ഇടപാടുകൾ എല്ലാം തീർക്കാം.....നീയും ഞാനും ഇനി ഒരു കോണാത്തിലോട്ടും പോകുന്നില്ല.....ഉള്ളത് കൊണ്ട് ജീവിച്ചാൽ മതി.....സൂരജ് കടുപ്പിച്ചു പറഞ്ഞു.....

"അത് അങ്ങനങ്ങു തീരുമാനിച്ചാൽ പറ്റില്ലല്ലോ...നിങ്ങളുടെ കൂടെ ഇറങ്ങി വന്നത് ഒന്നും കണ്ടോട്ടല്ലായിരുന്നു.....നിങ്ങള് ജോലി ചെയ്തു പോറ്റും എന്ന് കരുതി തന്നെയാ.....പക്ഷെ നിങ്ങൾക്ക് എവിടെപ്പോയാലും ജോലിയെക്കാളും ആവശ്യം ഞാൻ നിങ്ങള്ക്ക് വീട്ടിൽ ഒന്നും തരാത്തത് പോലെ വല്ലവരുടെയും അടുക്കള നിരങ്ങൽ അല്ലെ....പോരെങ്കിൽ കണ്ട ആൺപിള്ളേരെ

💬 Comments

View all comments