Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]
വല്ലതും കഴിക്ക്...റംലാ ബീഗം എന്നെയും കൂട്ടികൊണ്ട് അകത്തേക്ക്പോയി....
***************************************************************************************************
എടാ സൂക്ഷിച്ചു പോകണേ.....അവൻ നിന്റെ അളിയൻ നിന്നെ കണ്ടു കഴിഞ്ഞാൽ നമ്മുടെ പ്ലാൻ അറിഞ്ഞാൽ എല്ലാം തകരും.....സൂരജ് സുനീറിനോട് പറഞ്ഞു....
അതൊന്നും നിങ്ങള് പേടിക്കണ്ടാ സൂരജ് അണ്ണാ......സുനീർ മറുപടി കൊടുത്തു...അവൻ ആക്ടീവയിൽ കയറി ചുണ്ടും കടിച്ചു പിടിച്ചു അടിച്ചു കത്തിച്ചു സൂരജിന്റെ വീട്ടുമുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു വീണ്ടും ബാരിയുടെ കാർ....വന്ന സ്പീഡിൽ തന്നെ അവൻ തിരികെ പോയി......അവൻ തിരിച്ചു വരുന്നത് കണ്ട സൂരജ് തിരക്കി...എന്താടാ.....നീ പോയില്ലേ സുനിമോനെ.....
"കോപ്പ്....അയാളിതുവരെയും അവിടുന്ന് പോയിട്ടില്ല.....ഇന്നയാൾ അണ്ണനെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു......
എടാ എന്ത് ചെയ്യും......സൂരജ് തിരക്കി.....വഴിയുണ്ടാക്കാം അണ്ണാ....ആലോചിക്കട്ടെ.....അവന്റെ കൂർമ്മ ബുദ്ധിയായ പെൺബുദ്ധിയിൽ പല ഐഡിയകളും മാറി മറിഞ്ഞു കൊണ്ടിരുന്നു......അപ്പോഴാണ് സൂരജിന്റെ ഫോൺ വീണ്ടും റിംഗ് ചെയ്യുന്നത്.....നോക്കിയ 3310 ......"ഇവളെ കൊണ്ട് തോറ്റു പണ്ടാരമടങ്ങാൻ.....ആ മൈരൻ വിളിപ്പിക്കുന്നതായിരിക്കും.....നിന്റെ അളിയൻ....സൂരജ് ഫോണെടുത്തു നോക്കിയപ്പോൾ ഖാദർ മുതലാളി കാളിംഗ്......"എടാ നിന്റെ വാപ്പയാടാ.....
"എടുക്ക് സൂരജേട്ടാ....വാപ്പയാണെങ്കിൽ പ്രശ്നമില്ല.....
സൂരജ് ഫോണെടുത്ത്...."ഹാലോ...മുതലാളി.....
"ഇയ്യ....എവിടെയാ?.....മറുതലക്കൽ നിന്നും ചോദ്യം....
അത് ഞാൻ.....സൂരജ് വിക്കി
"എന്റെ കൂടെയുണ്ട് എന്ന് പറ....സുനീർ ആംഗ്യം കാണിച്ചു....
"അത് സുനിമോന്റെ കൂടെയുണ്ട്.......
ആ.....എനിക്കൊന്നു കാണണം.....സുനീറിനെയും കൂട്ടി നീ വീട്ടിലോട്ടു വാ...പെട്ടെന്ന് വേണം....ആ....
ശരി മുതലാളി.......
എന്ത് പറഞ്ഞു സൂരജേട്ടാ.....
നിന്നെയും കൂട്ടി വീട്ടിലോട്ട് ചെല്ലാൻ.....
ആണോ....ഇപ്പോൾ ആണെങ്കിൽ കുഴപ്പമില്ല നമുക്ക് അയാൾ പോയെങ്കിൽ വീട്ടിൽ കയറി പാസ്പോർട്ടുമെടുത്ത് നേരെ വാപ്പയുടെ അടുക്കലേക്ക് പോകാം.....ഇല്ലെങ്കിൽ പറത്തി നേരെ വീട്ടിലോട്ട്....കാരണം എല്ലാമാരണങ്ങളും രാവിലെ ഉടക്കി ഇറങ്ങിപ്പോയി വാപ്പയുമായിട്ട്,....
അവർ വണ്ടിയെടുത്ത് നേരെ സൂരജിന്റെ വീടിനു മുന്നിലെത്തി.....കാർ കാണാനില്ല....."സൂരജേട്ടാ.....അയാൾ പോയെന്ന തോന്നുന്നത്...നിങ്ങൾ അകത്തുകയറി പാസ്പോർട്ടെടുത്തോണ്ടു വാ......
സൂരജ് ഇറങ്ങി അപ്പുറവും ഇപ്പുറവും ഒക്കെ നോക്കി....ആരെയും കാണാനില്ല....അവൻ വീട്ടിലേക്കു ചെന്ന്....
ശരണ്യ അരിശം പൂണ്ട് ഇറങ്ങിവന്നിട്ട്...."നിങ്ങളോടു ഇന്നലെ രാത്രിയിൽ കൂടി പറഞ്ഞതാ ആ ചാന്തുപൊട്ടുമായിട്ടുള്ള ഇടപാട് വേണ്ടാന്നു.....അവിടുത്തെ ആ രണ്ടാമത്തെ ഇക്ക ഇവിടെ വന്നു കാത്തിരുന്നിട്ട് പോയതേ ഉള്ളൂ.....എന്തോ പണിയേൽപ്പിച്ചിട്ട് ...നിങ്ങളെ കൊണ്ടോക്കെത്തില്ലെങ്കിൽ അതങ്ങു ആ ഇക്കയോട് പറഞ്ഞേച്ചു ഒഴിഞ്ഞൂടായോ.....പിന്നെ ഖാദർകുഞ് മൊതലാളി തിരക്കി വന്നിരുന്നു....
ആ എന്ന് മൂളികൊണ്ട്
💬 Comments
View all comments