Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]
ചോദിച്ചു....
"ഇയ്യ് എവിടെയാ?
"ആ.....എനിക്കൊന്നു കാണണം.....സുനീറിനെയും കൂട്ടി നീ വീട്ടിലോട്ടു വാ...പെട്ടെന്ന് വേണം....ആ....മറുതലക്കൽ ശബ്ദം കേൾക്കാനില്ല.....എന്നിട്ട് ഖാദർകുഞ് തിരിച്ചു നടന്നു....എന്നെ ഒന്ന് നോക്കി....എന്നിട്ട് കാറിനരുകിൽ ചെന്നിട്ട് ബാക്ക് ഡോർ തുറന്നു അകത്തു കയറി ഇരുന്നു....ഞാൻ പകച്ചു പോയി...കിളവൻ എന്ത് ഭാവിച്ചാ ഇത്....
ഉടനെ നൈമയുടെ വിളി.....ഇക്കാ....ഇക്കാ....
ഞാനങ്ങോട്ടു ചെന്ന് ഗൗരവം വിടാതെ ചോദിച്ചു..."എന്താടീ കിടന്നു കയറുന്നത്...നിന്റെ തന്ത ചത്തുപോയോ.....അമ്മായിയപ്പൻ ഒന്ന് പകച്ചു നോക്കിയെങ്കിലും ആയാലും വിട്ടു തരാൻ തയാറാകാതെ പറഞ്ഞു....
"ചത്തില്ല.....ചാവുമ്പോൾ മഞ്ചത്തിന്റെ കാലുപിടിക്കണ്ട ഒരാളാണ് നീയും.....വന്നു വണ്ടിയിൽ കയറി എന്നെ വീട്ടിലോട്ട് ഇറക്കിക്കെ....
"ഞാൻ ആരുടേയും ഡ്രൈവറല്ല...വന്നതുപോലെയങ് പോയാൽ മതി......
"ഞാൻ ഡ്രൈവറോഡല്ല.....എന്റെ മരുമോനോടാണ് പറഞ്ഞത്...ആ പിന്നെ എനിക്ക് ക്ഷമ ചോദിക്കാനും ഒന്നും അറിയില്ല....അധികം ജാഡ കാണിക്കാതെ വന്നു കയറിക്കേ...എന്തായാലും എനിക്ക് ഇയാള് വാപ്പയുടെ സ്ഥാനം ഒക്കെ തന്നതല്ലേ.....വാപ്പ ദേഷ്യം കയറിയപ്പോൾ മോനെ തല്ലിയാതാണെന്നു കൂട്ടിക്കോ....വന്നു വണ്ടിയെടുക്കടോ......
വാ കയറു എന്ന് നയ്മയും കണ്ണ് കാണിച്ചു......ഞാൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എന്റെ തോളിൽ ഒരു കൈ സ്പർശിച്ചു....പോട്ടെടോ.....ഈ മാമയോട് അങ്ങ് പൊരുത്തപ്പെട്ടേര്....
"ഞാൻ അലിഞ്ഞില്ലാതായതു പോലെ തോന്നി.....വണ്ടിയെടുത്ത് ഞാൻ മാമയുമായി വീണ്ടും ഭാര്യാ ഗൃഹത്തിലെത്തി.......
ഇറങ്ങാൻ നേരം മാമ പറഞ്ഞു..."ബാരി ഒരിക്കൽ കൂടി അറിയാതെ പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുകയാ മാമ....ആ പിന്നെ വണ്ടി നീ ഇവിടെ ഇടണ്ടാ.....ആ പെരുമണ്ണ വീട്ടിലെ പറമ്പിലോട്ടു കയറ്റിയിട്ടിട്ട് വാ....ഏറെങ്ങാടീ......കെട്ടിയോനെ സ്നേഹിക്കുന്ന വാപ്പച്ചിയുടെ പുന്നാരമോളെ.....മാമ ചിരിച്ചു കൊണ്ട് നയ്മയോട് പറഞ്ഞു.....ഞാൻ ഇറങ്ങാൻ തലയാട്ടി....അവൾ മക്കളെയും കൊണ്ടിറങ്ങി.....വണ്ടി ശബ്ദം കേട്ടതുകൊണ്ടാകാം എല്ലാവരും പുറത്തേക്ക് വന്നു...ഞങ്ങളെ കണ്ടപ്പോൾ എല്ലാ മുഖത്തും സന്തോഷം....ചേട്ടത്തി വന്നു നൈമയുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി....ഞാൻ വണ്ടിയുമായി പെരുമണ്ണ വീട്ടിലെ പറമ്പിലേക്കും......
ആ നിങ്ങള് അകത്തോട്ട് പൊയ്ക്കോ.....എനിക്ക് കുറച്ചു പണിയുണ്ട്.....മാമ പറഞ്ഞു എന്നിട്ട് മുന്നിൽ നിന്ന വട്ടയുടെ വലിയ ഒരു കമ്പ് വലിച്ചൊടിച്ചു......അതിലെ ഇലകൾ എല്ലാം പറിച്ചു കളഞ്ഞു....എന്നിട്ട് അതുമായി കാർപോർച്ചിനു സമീപത്തുള്ള സിറ്റ് ഔട്ടിൽ വന്നിരുന്നു......അപ്പോഴേക്കും ഞാൻ വണ്ടി പാർക്ക് ചെയ്തു തിരികെ വന്നു....ബാരി....മോനെ അകത്തോട്ടു പൊയ്ക്കോ....ഞാൻ പറയാതെ പുറത്തേക്ക് വരരുത്......
വാ മോനെ...വന്നു പല്ലു തേച്ച്
💬 Comments
View all comments