Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
കലണ്ടറിലേക്ക് നോക്കി.....നമ്മുക്ക് നിക്കാഹ് മതി...വലിയ ആർഭാടം ഒന്നും വേണ്ടാ മാമി...ഒന്നാമത് അവളുടെ രണ്ടാം കെട്ട് ..ഞാൻ പറഞ്ഞു....
"എന്നാരു പറഞ്ഞു....എന്റെ മോനാണ് അവളെ കെട്ടുന്നത്...പറയുന്നവർ എന്തും പറഞ്ഞോട്ടെ....ആർഭാടത്തോടെ തന്നെ വേണം ഈ കല്യാണം....ഒരേ ഒരു മകനാണ്....
അപ്പോൾ പിന്നെ ഗ്രാൻസ് ഓഡിറ്റോറിയം നോക്കാം....വരുന്ന പതിനെട്ടിന്.....ഞാൻ പറഞ്ഞു....
"അടുത്തതിന്റെ അടുത്ത വ്യാഴഴ്ചയോ.....ബീന മാമി ചോദിച്ചു....
"രണ്ടാഴ്ചയില്ലെ മാമി....വിളിക്കണ്ടവരെ ഒക്കെ വിളിച്ചുകൊള്ളൂ....ഞങ്ങൾക്കാകെ വിളിക്കാൻ കുറെ ബന്ധുക്കളെ ഉള്ളൂ.....ഞാൻ പറഞ്ഞു.....
ഇത്തിരി അടുത്തായി പോയില്ലേ .ബീന മാമി ചോദിച്ചു....
"അല്ല തിരക്ക് കൂട്ടിയിട്ടു അടുത്തായെന്നു പറഞ്ഞാൽ എങ്ങനെയാ....ഞാൻ ചോദിച്ചു....
'എന്നാൽ പിന്നെ അത് കൂടി നോക്ക്....ഓഡിറ്റോറിയം കൂടി......അതും കൂടി ആയാൽ കല്യാണം വിളിക്കാല്ലോ......
ഞാൻ ഡയറക്ടറി എടുത്ത് ഗ്രാൻസിലെ നമ്പർ തപ്പി....ഭാഗ്യത്തിന് തീയതികിട്ടി...വിളിച്ചപ്പോൾ...അഡ്വാൻസ് വൈകിട്ടെത്തിക്കാം എന്ന് പറഞ്ഞു.......അങ്ങനെ ആഗസ്ത് പതിനെട്ടിന് കല്യാണം നിശ്ചയിച്ചു.....
ആ പിന്നെ കൊടുക്കൽ വാങ്ങലുകൾ....എമ്പതു പവൻ സ്വർണ്ണം ഇരുപതു ലക്ഷം രൂപ പിന്നെ സുഹൈലിഷ്ടമുള്ള ഒരു കാറും......ഞാൻ പറഞ്ഞു....
"ത്ഫ ...ഒരാട്ടായിരുന്നു ബീന മാമി.....
"ഞാൻ ഞെട്ടിപ്പോയി.....
"അവളെന്താടാ മാരാരിക്കുളം ചന്തയിലെ അറവു മാടോ ...ഇങ്ങനെ വിലപറയാൻ....ഞങ്ങൾക്ക് ഒന്നും ആവശ്യമില്ല.....അവളെ മാത്രം മതി.....ബീന മാമി പറഞ്ഞു....
"എന്നാലും സുഹൈലെ ...ഞാൻ ചോദിച്ചു.....
"ഇക്ക....എന്റെ 'അമ്മ പറഞ്ഞതെ എനിക്കും പറയാനുള്ളൂ....എനിക്ക് അഷിയെ യും മോനെയും മതി....വേറൊന്നും വേണ്ടാ.....പോരെങ്കിൽ വണ്ടിക്കണോ പഞ്ഞം....ഷബീറിക്കയുടെയും ബാരി ഇക്കയുടെയും വണ്ടിയുണ്ടല്ലോ....എന്താവശ്യത്തിനും അത് എടുത്തൂടെ..പിന്നെ സുനി ഇക്കയുടെ ഹോണ്ടാ അക്കോർഡ് അല്ലെ കിടക്കുന്നത്.....
"ആ ഷബീറിക്കയുടെ വണ്ടിയിൽ സുഹൈൽ ഒന്ന് കയറിയതാ.....ഷബീർ ഒന്നാക്കി പറഞ്ഞു....
കല്യാണം കഴിയട്ടെ....എന്നിട്ടു വേണം എനിക്കും സുഹൈലിന്റെ വണ്ടിയിൽ ഒന്ന് കയറാൻ.....ഷബീർ പറഞ്ഞിട്ട് ചിരിച്ചു.....
സുഹൈലിന് പിടികിട്ടി.....അവന്റെ മുഖം ഒന്ന് ചമ്മിയത് പോലെയായി....
അവൻ പറഞ്ഞു....ഞങ്ങൾക്ക് ഒന്നും വേണ്ടാ ...കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കൊള്ളൂ....
എന്നാൽ ഇറങ്ങാം അമ്മാ....സുഹൈൽ പറഞ്ഞു.....
"എങ്ങോട്ടു...രണ്ടു കാര്യങ്ങൾ ഒരുമിച്ചു കഴിഞ്ഞതാ..വളയിടീലും ....നിശ്ചയവും.....അതുകൊണ്ടു ഫുഡ് ഒക്കെ കഴിഞ്ഞിട്ട് പോയാൽ മതി..അപ്പോഴേക്കും മഴ തോരും ......ഞാൻ പറഞ്ഞു....
അപ്പോഴേക്കും സ്ത്രീജനങ്ങൾ സജ്ജരായി....അടുക്കളയിൽ പിന്നീട് ഒരുക്കങ്ങളായിരുന്നു....ഞാനും സുഹൈലും ഷബീറും സിറ്റ് ഔട്ടിൽ ഇരുന്നു മഴ ആസ്വദിച്ചു മറ്റെന്നാളത്തെ കേസിനെ കുറിച്ച് ചർച്ച ചെയ്തു...ഒപ്പം
💬 Comments
View all comments