Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
അമ്മയാണ് എന്നാണു എനിക്കുള്ള പരിചയം....
"അതിലപ്പുറം.....എന്തെങ്കിലും....
"അങ്ങനെയാണ് എന്നെ പരിചയപ്പെടുത്തിയത്.....
"ആര്....
"ശ്രീ.ബാരി.....ജി കെ പറഞ്ഞു....
ഞാൻ ഒന്ന് കൂടി തളർന്നു.....
"അത് പോകട്ടെ....നിങ്ങളും ബാരിയും തമ്മിലുള്ള ബന്ധം....
"പിരിയാനാകാത്ത മറക്കാനാകാത്ത ബന്ധമാണ് ബാരി എനിക്ക് സമ്മാനിച്ചത്....അത് തന്നെ....
"എന്ന് വച്ചാൽ.....
"ആദ്യം എന്റെ ഗതികേടിൽ....എന്റെ മകളുടെ അഡ്മിഷനായി ഞാൻ ബാംഗ്ലൂർ എത്തുമ്പോൾ കോളേജിൽ ആവശ്യപ്പെട്ട പണം നൽകാൻ കഴിയാതെ അഡ്മിഷൻ മാറ്റി വെക്കേണ്ടി വരുമോ എന്ന സന്ദർഭത്തിൽ ഒരു പരിചയവുമില്ലാത്ത എന്നെ ഒരു മലയാളി എന്ന പേരിൽ സാമ്പത്തികമായി സഹായിച്ചു.....പിന്നീട് എന്റെ വീഴ്ചയിൽ എന്റെ ശരീരത്തിൽ ഓടുന്ന ഈ ബീ പോസിറ്റീവ് രക്തം അദ്ദേഹത്തിന്റെ കനിവാണ്...എന്തിനാണ് അതെന്നു എനിക്കറിയില്ല അയാൾ എനിക്ക് ഒരു അനിയനെ പോലെ എന്റെ ഒപ്പം കൂടിയത് എന്ന്....ജി കെ യുടെ കണ്ഠം ഇടറിയോ?
ഞാൻ വിതുമ്പി പോയി.....അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നു.....ആ മനുഷ്യനോട് മനസ്സ് തുറന്നു മാപ്പിരക്കണം.....
യെസ് യുവർ ഓണർ....പരസ്പര പരിചയമില്ലാത്ത രണ്ടു വ്യക്തികൾ രണ്ടു ശരീരമെങ്കിലും പരസ്പര സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ ദൈവ നിശ്ചയമെന്നപോലെ കണ്ടു മുട്ടുന്നു.....അവിടെ ഒരു അറിയാത്ത ബന്ധം ഉടലെടുക്കുന്നു.....അതെ ദിവസമാണ് ശ്രീമതി ആലിയയെ താങ്കൾ കാണുന്നതും...അല്ലെ....
"അതെ....
"അങ്ങനെ ഉള്ള രണ്ടുപേർ ആ നിൽക്കുന്ന എന്റെ കക്ഷിയുമായി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നാണ് എന്റെ കക്ഷി നൽകിയ മൊഴിയിൽ പറയുന്നത്.....അതിൽ ഒട്ടും കഴമ്പില്ല എന്ന് കോടതിയെ ബോധിപ്പിക്കുവാൻ ഞാൻ എന്റെ കക്ഷിയെ ഒന്ന് കൂടി വിസ്തരിക്കുവാൻ ആഗ്രഹിക്കുന്നു....
"യെസ് പ്രൊസീഡ്.....
"മിസ്സിസ് ആലിയ.....നിങ്ങളെ ആ നിൽക്കുന്ന എതിർ കക്ഷി ബലപ്രയോഗത്തിലൂടെ
💬 Comments
View all comments