Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
വരെ പോകണം.....ആലിയ ചേട്ടത്തിയെ നോക്കികൊണ്ട് ബീനമാമി എന്നോട് പറഞ്ഞു...നീ എന്തായാലും വൈകിട്ട് എന്നെ ഒന്ന് വിളിക്ക്....
"ആ ശരി മാമി.....ഞാൻ പറഞ്ഞു ബീന മാമി പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കൈതക്കോട് തറവാട് പഴയപടി ആയി......ഞാൻ കുളിക്കുവാൻ കയറി......കുളിച്ചു കൊണ്ട് നിന്നപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ട്.....
ഇക്കാ....സുനീർ വിളിക്കുന്നു....നയ്മയാണ് പറഞ്ഞത്......
ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറ.....കുളിക്കുകയല്ലേ.......ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു......
കുളി കഴിഞ്ഞിറങ്ങി വന്നു ഫോണുമെടുത്തു പുറത്തേക്കിറങ്ങി.....വാട്സാപ്പ് നോട്ടിഫിക്കേഷനിൽ വീണ്ടും വൈശാഖന്റെ വോയിസ് മെസ്സേജ്.....ഞാൻ തോർത്തുകൊണ്ടു ചെവി തുടച്ചിട്ട് ആ വോയിസ് ക്ലിപ്പ് കേട്ട്.....
"ബാരി എനിക്ക് നാട്ടിൽ വരണം......ഞാൻ നിന്നോട് ക്ഷമ പറഞ്ഞില്ലേ.....നീ വിചാരിച്ചാൽ എനിക്ക് വരാൻ പറ്റും...നീ ഞാൻ പറഞ്ഞ കാര്യം നെറ്റിൽ അപ്ലോഡ് ചെയ്യില്ല എന്ന് വിശ്വസിച്ചോട്ടെ.....പ്ലീസ് ...ഡാ.....അറിയാതെ ആ നിമിഷത്തിൽ പറ്റിയതാടാ.......നീ കേട്ടിട്ടും മറുപടി തരാത്തത് എന്താ.....
ഞാൻ മറുപടി കൊടുക്കാൻ പോയില്ല.......എന്താണ് കാര്യമെന്ന് തിരക്കാനും പോയില്ല.....പകരം ഞാൻ കമ്പിനിയിൽ വിളിച്ചു.....വിവരം അന്വേഷിച്ചു.......അപ്പോൾ അറിയാൻ കഴിഞ്ഞത് വൈശാഖൻ ട്രാവൽ ബാനിലാണ്...എന്തോ സാമ്പത്തിക ക്രമക്കേട്.......അതിൽ കൂടുതൽ അവർക്കും അറിയില്ല......
"ഞാൻ സുനീറിനെ വിളിച്ചു.....
"ആ പറയടാ....
"അളിയാ പിന്നെ ആ വളഞ്ഞവഴി ഭാഗത്തു ഒരു ആറു സെന്റ് വസ്തുവും വീടും ഉണ്ട്.....അതിനൊരു അമ്പത് രൂപ അളിയൻ ഇന്ന് അഡ്വാൻസ് കൊണ്ടുകൊടുക്കണം......മുപ്പതു രൂപയാ ചോദിക്കുന്നത്......അളിയന് ഒരാഴ്ച കഴിഞ്ഞു ഞാൻ തിരികെ തരാം പൈസ.....അളിയൻ കാശ് അവിടെ ഏൽപ്പിച്ചാൽ മതി.......
"ശരിയെടാ...എടാ ഇത്രയും പൈസ ആയിട്ട് കൊടുക്കണോ.....അതോ ചെക്ക് കൊടുത്താൽ മതിയോ
കാശ് വേണം.....ഞാൻ ഇവിടുന്നു തിരിച്ചതേ ഉള്ളൂ......
"ഒകെ....എന്റെ മനസ്സിൽ ആലിയ ചേട്ടത്തി കൊണ്ട് വന്ന പണത്തെ കുറിച്ച് ഓർമ വന്നു.....
ഞാൻ ഫോൺ കട്ട് ചെയ്തു അകത്തേക്ക് കയറാൻ നേരം ഗേറ്റിനു മുന്നിൽ ഒരു ഓട്ടോ റിക്ഷ വന്നു നിന്ന്.....അതിൽ നിന്നിറങ്ങിയ ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ ഞാൻ അവനെ തിരിച്ചറിഞ്ഞു......
ഇവൻ എന്താ ഇവിടെ......
(തുടരും)
നിങ്ങളുടെ പ്രോത്സാഹനം ഒന്നുമാത്രമാണ് ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണം......അതുകൊണ്ടു വീണ്ടും ആഗ്രഹിക്കുന്നു നിങ്ങളുടെ സപ്പോർട്ട്....ആ "ദിൽ"ഒന്ന് കുത്തിക്കെ......ഒപ്പം കമന്റും ...
💬 Comments
View all comments