0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4294

എന്റെ കക്ഷിക്ക് മാനം വരെ നഷ്ടപ്പെടുത്തേണ്ടി വന്നു.....പോരാത്തതിന് ഇവരെ ബാംഗ്ലൂരിൽ കൊണ്ടുപോയി വേശ്യാവൃത്തിക്ക് ശ്രമിക്കുകയും ചെയ്തു...പക്ഷെ അതിൽ നിന്നും രക്ഷെടുത്തിയതിനു ബഹുമാനപ്പെട്ട പോലീസ് ഓഫീസർ ശ്രീ സുഹൈലിന് നന്ദി പറയേണ്ടി ഇരിക്കുന്നു....സ്റ്റേറ്റ് വിട്ടു പോകരുത് എന്ന അദ്ദേഹത്തിന്റെ നിബന്ധന ഉള്ളത് കൊണ്ട് ശ്രീ ബാരിയുടെ പേരിലുള്ള വണ്ടിയുമായാണ് ജബ്ബാർ എന്ന കുറ്റവാളി തന്റെ പണത്തിനു ഈടായി കൊണ്ട് പോയത്.....പകരം അദ്ദേഹം വന്ന ചുവപ്പു ആൾട്ടോ കാർ അപ്പാർട്മെന്റിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്......അതും പോരാഞ്ഞിട്ട് എന്റെ കക്ഷിയുടെ ബാംഗ്ലൂരിൽ പഠിക്കുന്ന മകളെയും സുഹൃത്തിനെയും ഇല്ലാതാക്കാൻ വരെ ശ്രമിച്ചു.....ഇനി എന്റെ കക്ഷിയുടെ ഭർത്താവ് തന്റെ മ്മായിയമ്മയുടെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യക്ക് വരെ ശ്രമിച്ചു.....അങ്ങനെ ഇല്ലാത്ത ഒരു ബിസിനസ്സിന്റെ പേരും പറഞ്ഞു കോയമ്പത്തൂരിൽ പോയ അദ്ദേഹം ആത്മഹത്യ ചെയ്തു....അതി നീറി കഴിഞ്ഞ റംല എന്ന സ്ത്രീ തന്റെ നാലാമത്തെ മരുമോനായ അസ്ലാമുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു.....അസ്‌ലം മാനസികമായി റംലയെ ടോർച്ചർ ചെയ്തിരുന്നു.....അവരുടെ മകളെ കൂടെ കൊണ്ടുപോകാൻ റംലയെ മാനസികമായി ഒരുപാട് അലട്ടി....ഫാറൂക്ക് കഴിച്ച അതെ ടാബ്ലറ്റ് അവരും കഴിച്ചു....എന്റെ കക്ഷി കൊണ്ട് ചെന്ന ആഹാരത്തിൽ നിന്നുമാണ് അത് സംഭവിച്ചത് എങ്കിൽ ബാക്കിയുള്ളവർക്കും അത് സംഭവിക്കേണ്ടിയിരുന്നു.....രണ്ടുപേരുടെയും മരണം കൊലപാതകമല്ല അത് ആത്മഹത്യാ ആയിരുന്നു എന്ന് കോടതിയെ ബോധിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...ഒപ്പം എന്റെ കക്ഷിയുടെ സഹോദരന്റെ കുടുംബത്തിലാണ് ഇത് സംഭവിച്ചത് എന്നുള്ള കാരണത്താൽ അദ്ദേഹത്തിനെ സഹായിച്ച ബാരി എന്ന വ്യക്തിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ശ്രീ ജി കെ എന്ന ജി കൃഷ്ണമൂർത്തി  കോയമ്പത്തൂരിൽ മരണപ്പെട്ട ഫാറൂഖിന്റെ മൃതദേഹം എത്തിക്കുന്നതിനും റംല യുടെ പോസ്റ്റ് മാർട്ടം ഒഴിവാക്കാൻ ആയി ശ്രമിച്ചതും....ഷബീർ എന്ന വ്യക്തിയെയും ബാരി എന്ന വ്യക്തിയെയും കോടതിയുടെ മുന്നിൽ എത്തിച്ചു തന്റെ നിരപരാധിത്വം തെളിയിക്കാനാണ് എന്റെ കക്ഷി ഇവരുടെ ഒക്കെ പേരുകൾ ഉൾപ്പെടുത്തിയത്.....സർവ്വീസിൽ കയറിയ ആവേശത്തിൽ ബഹുമാന്യനായ സബ് ഇൻസ്‌പെക്ടർ സിനിമകഥപോലെ എന്തെക്കെയോ മെനഞ്ഞു എന്റെ കക്ഷിയുടെ സഞ്ചാര സ്വാതന്ത്ര്യം ഹാനീകരിച്ചിരിക്കുന്നു.....അതും പൊരുത്തപ്പെടാൻ എന്റെ കക്ഷി തയാറാണ്..കാരണം ബഹുമാന്യനായ എസ്.ഐ അവരുടെ അനുജത്തിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന പേരിൽ....അതുകൊണ്ടു ഇതിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളെയെല്ലാം കുറ്റ വിമുക്തരാക്കി ഈ കേസ് അവസാനിപ്പിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു.....

"പ്രോസിക്യൂഷൻ വക്കീലിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

"ഇതും ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണ് ബി ലോർഡ്....അത് കൊണ്ട് ജാമ്യം അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു......

രണ്ടു ഭാഗവും കേട്ട സ്ഥിതിക്ക്

💬 Comments

View all comments