0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4295

വിധി പറയുവാൻ വീണ്ടും കോടതി പന്ത്രണ്ടു മണിക്ക് കൂടുന്നതാണ്.....

ഞാനും ഷബീറും എന്താണ് സംഭവിച്ചത് എന്നറിയാതെ പുറത്തേക്കിറങ്ങി.....ജി കെ പിന്നാലെ വരുന്നത് കണ്ടു....ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു..."ജി കെ....

ജി കെ എന്റെ മുഖത്തേക്ക് നോക്കി....."ജയിച്ചു അല്ലെ.....പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ ബാരി ജയിച്ചിട്ടില്ല....അതിനു സമയമെടുക്കും.....പിന്നെ ഞാൻ വാ തുറക്കാഞ്ഞത് ഈ ശരീരത്തിൽ തന്റെ ചോരയാണെന്നു എന്റെ പാറു എന്നെ ഞാൻ രാവിലെ ഇറങ്ങുമ്പോൾ ഓർമ്മപെടുത്തിയതിന്റെ പേരിലാണ്....

"പാർവതിയുടെ പേര് കേട്ടപ്പോൾ എന്റെ മുഖം കുനിഞ്ഞു.....

"തനിക്കെങ്കിലും ഒഴിവാകമായിരുന്നു ബാരി....ജി കെ അത്രയും പറഞ്ഞിട്ട് മുന്നോട്ടു നടന്നു.....

"സുഹൈൽ വന്നിട്ട് പറഞ്ഞു....ആകെ നാണക്കേടായി....നിങ്ങൾ എന്തായാലും കഴിച്ചിൽ ആയല്ലോ....സർക്കാർ വക്കീൽ എല്ലാം ഇങ്ങനെ തന്നെന്ന്.....

നിനക്ക് വാദിച്ച ആളിനെ മനസ്സിലായോ....ഞാൻ സുഹൈലിനോട് ചോദിച്ചു....

"ഏതോ മുന്തിയ ഇനമാണെന്നു മനസ്സിലായി....

"അതെ....ആ ഒറ്റക്കയ്യനില്ലേ...പൊന്നുച്ചാമി....അവനെ ഊരികൊണ്ടു പോയ വക്കീൽ.....പക്ഷെ ഞങ്ങളെ എല്ലാം അയാൾ ഊരിയത് എന്തിനെന്നു ഇതുവരെ മനസ്സിലായിട്ടില്ല....വെറുതെ ആ ജോൺസൺ വക്കീലിന് പതിനായിരവും കൊടുത്തു.....

അപ്പോഴാണ് വേലൂർ അങ്ങോട്ട് വന്നത്...മിസ്റ്റർ ബാരി ....വൺ മിനിറ്റ്.....ഞാൻ വേലൂരിനൊപ്പം നീങ്ങി...ഇനിയെന്ത് പണ്ടാരമാണോ ആവോ.....

"മിസ്റ്റർ ബാരി...ഇതെല്ലം കഴിഞ്ഞിട്ട് ഞാൻ താങ്കളെ കാണാൻ വരുന്നുണ്ട്....അത് വരെ താന്കളെ എന്തിനു എങ്ങനെ രക്ഷപെടുത്തി എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ടാ.....ആലിയ ചേട്ടത്തി ഞങ്ങളെ നോക്കുന്നത് കണ്ടു....

പന്ത്രണ്ടു മണിയോടെ കോടതി വീണ്ടും കൂടി.....

"തെളിവുകൾ സമാഹരിക്കുന്നതിൽ പൊലീസിന് സംഭവിച്ച അനാസ്ഥയും കുറ്റം ചുമത്തപ്പെട്ട വ്യക്തികളുടെ വാദവും അവർക്കനുകൂലമായതിനാൽ ആലിയ കെ ബീഗം,ബാരി റഹുമാൻ,ഷബീർ ഹമീദ്,ജി കൃഷ്ണമൂർത്തി എന്നിവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം സാധുവല്ല എന്നും ഈ കേസ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു ആത്മഹത്യയായി എഴുതി ചേർക്കണമെന്നും ജില്ലാ കോടതി ഉത്തരവിടുന്നു.....സർക്കാർ ഭാഗത്തിന് എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്....ഈ കേസ് കീഴിക്കോടതിയായ ജില്ലാ കോടതി തള്ളിയിരിക്കുന്നു.....ഞങ്ങൾ പുറത്തേക്കിറങ്ങി.....ജി കെ എന്റെ അടുക്കലേക്ക് വന്നു...."ഞാൻ നാളെമുതൽ ഇവിടെ തന്നെ കാണും.....എന്നിട്ടു മുന്നോട്ടു നടന്നു.....ഞാൻ എന്ത് പറയണമെന്നറിയാതെ നിന്ന്......

അപ്പോഴാണ് സുഹൈൽ വന്നിട്ട് പറഞ്ഞത്...ഇനി ഹൈക്കോടതിയിലും പഴത്തിലുമൊന്നും പോകുന്നില്ല...ഇതുപോലുള്ള ഊളകൾ വന്നു അതും ഊരി കൊണ്ട് പോകും....കാക്കിയോട് ആദ്യമായിട്ട് വെറുപ്പ് തോന്നുകയാ.....

"സാരമില്ലെടാ.....ഞാൻ സമാധാനിപ്പിച്ചു.....

സുഹൈൽ തന്റെ ഇന്നോവയിൽ കയറിപ്പോയി...ഞാനും ഷബീറും മുന്നോട്ടു നടന്നു ഞങ്ങളുടെ വണ്ടിയുടെ അരികിൽ എത്തി....

അപ്പോഴാണ് അനിയാ എന്നുള്ള ഒരു വിളി....തിരിഞ്ഞു നോക്കുമ്പോൾ ആലിയ ചേട്ടത്തി....

ഞാൻ ദേഷ്യഭാവത്തിൽ അവരെ നോക്കി...ഓടിവന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു....എല്ലാം എന്റെ

💬 Comments

View all comments