0%

Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]

Author : ജി.കെ Read All Parts 4564

സീറോ ഫോർ ഫാസ്റ്റ് ഫ്ലോർ...

താങ്ക് യു മാം....ഞങ്ങൾ എല്ലാം കഴിഞ്ഞു പുറത്തേക്കു വന്നു....ആര്യയെയും കൃഷ്ണമൂർത്തിയെയും കാത്തു നിന്ന്.....

"എന്താണ് ഹേ മുഖം വല്ലാണ്ടിരിക്കണത്.....ചേട്ടത്തിയെ നോക്കി ഞാൻ ചോദിച്ചു.....ഫാരിമോൾ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി നിൽക്കെയാണ്......അവൾ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല...പകരം കോളേജ് കാഴ്ചകൾ കാണുകയാണ്.....

"ഇത്രയും ചെലവുണ്ടെന്നറിഞ്ഞാരുന്നെങ്കിൽ വിടണ്ടായിരുന്നു.....ഇതിപ്പം എങ്ങനെ അനിയന് വീട്ടി തീർക്കാനാണ്....

"ആര് പറഞ്ഞു വീട്ടി തീർക്കാൻ.....അവളെ പഠിപ്പിക്കുക എന്നുള്ളതാണ് നമ്മുടെ ലക്‌ഷ്യം....പിന്നെ വീട്ടുന്നത്.....അതിനു ഈ ഹൂറിയെ എനിക്കിങ് തന്നാൽ മതി....എന്റെ ഹൂറിക്ക് വേണ്ടിയല്ലേ ഞാനിതൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞു ഞാൻ തോളിൽ ഒന്ന് നുള്ളി.....

"പോ അവിടുന്ന്.....എന്ത് പറഞ്ഞാലും അവസാനം അതിൽ വന്നേ നിൽക്കാവൂ......

"പിന്നല്ലാതെ.....ഹോ ഞാനെന്തേ ആദ്യം വന്നു ഖാദർകുഞ് സാഹിബിനെ കാണാഞ്ഞത് എന്നോർക്കുകയാ....നയ്മയെ കാട്ടിലും സുന്ദരിയാ എന്റെ ചേട്ടത്തി.....

"വേണ്ട മോനെ സുഖിപ്പിക്കണ്ടാ.....തരാനുള്ളതൊക്കെ ഞാൻ തരാം.....അതിനു വേണ്ടീട്ട് എന്റെ നൈമ കൊച്ചിനെ താഴ്ത്തി കെട്ടണ്ടാ.....കേട്ടോ......

"അതുമതി....അതാണ്.....ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...ആനയെ തിന്നാനുള്ള വിശപ്പുണ്ട്......

"എനിക്കും....ചേട്ടത്തി പറഞ്ഞു....

"നമുക്ക് ഇവിടുത്തെ ക്യാന്റീനിൽ വല്ലതും കിട്ടുമോ എന്ന് നോക്കാം.....

അപ്പോഴേക്കും വിഷാദഭാവത്തിൽ കൃഷ്ണമൂർത്തിയും മകളും ഇറങ്ങി വന്നു....

"എന്തായി.....

"അഡ്മിഷൻ കംപ്ലീറ്റ് ആയില്ല.....ഞാൻ ഉദ്ദേശിച്ചത് ആര് മാസത്തെ ഫീസ് ആയിരുന്നു..പക്ഷെ ഇപ്പോഴാണ് ഒരു വർഷത്തെ ടൂഷൻ ഫീസ് ഒരുമിച്ചടക്കണം എന്ന് പറയുന്നത്....അതിനി നാട്ടിൽ ചെന്നിട്ട് ഞാൻ മോൾക്കയച്ചു കൊടുക്കാം എന്ന് പറഞ്ഞു....അവൾക്കു നാളെ തന്നെ അടക്കാമല്ലോ....ഒരു അക്കൗണ്ട്  തുടങ്ങണം മോളുടെപേരിൽ അതിനുള്ള ഫോം വാങ്ങി......

"എ.ടി.എം കാർഡില്ലെ? ഞാൻ തിരക്കി....

"ഉണ്ട് അതിൽ അവർ പറഞ്ഞത്ര ബാലൻസില്ല.....മൂന്നുമാസത്തെ ഹോസ്റ്റൽ ഫീസ് അടച്ചു...ആറുമാസത്തെ ടൂഷൻ ഫീസ് അടച്ചു....അങ്ങനെ നല്ല ഒരു എമൗണ്ട് പ്രതീക്ഷിച്ചതിലും കൂടുതലായി....അത് സാരമില്ല....നാളെ സൊസൈറ്റിയിൽ നിന്നുമെടുത്ത അയച്ചു കൊടുക്കാം....

"അത് സാരമില്ല...ഞാനടക്കാം...ചേട്ടൻ അതിനായി സൊസൈറ്റിയിൽ നിന്നുമെടുക്കണ്ടാ.....പൈസ റെഡിയാകുമ്പോൾ ഫാരി മോൾക്ക് ആര്യ മോളുടെ അക്കൗണ്ടിൽ അയച്ചു കൊടുത്താൽ മതി....

"ഏയ്...അതൊന്നും വേണ്ടാ ബാരി.....ഞാൻ അയച്ചു കൊടുത്തോളം....

"വാ ചേട്ടാ...നോ പ്രോബ്ലം.....ഞാൻ ആര്യ മോളുടെ കയ്യിൽ നിന്നും ഫീസ് റെസീപ്റ് വാങ്ങി നേരെ കൗണ്ടറിൽ ചെന്ന്....ചേട്ടത്തി വാ പൊളിച്ചു നോക്കി നിൽക്കെയാണ്...ഒരു പരിചയവുമില്ലാത്ത അല്പം മുമ്പ് കണ്ട ആളിനെ സഹായിക്കാൻ ഇറങ്ങിയ എന്നെ നോക്കുന്നു......

എന്നെ കണ്ടു കൊണ്ട് ആ പെണ്ണ് വീണ്ടും ചോദിച്ചു.."വാട്ട് ഹാപ്പെൻഡ് സാർ....

"ഐ നീഡ് വൺ ബാങ്ക് അക്കൗണ്ട് ഓപ്പൺ ഫോം.....ആൻഡ് ചെക്ക് ഹൌ മാച്ച് ഈസ് ദി ബാലൻസ് ഫീ ഫോർ

💬 Comments

View all comments