0%

Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]

Author : ജി.കെ Read All Parts 4571

ദിസ് ബില്......

അവൾ ഫോം തന്നിട്ട് ...കമ്പ്യൂട്ടറിൽ അടിച്ചു നോക്കി.....തേർട്ടി ഫൈവ് തൗസൻഡ് സാർ....ഞാൻ എ.ടി.എം നീട്ടി...ടേക്ക് ഇറ്റ്....

അവൾ അതെടുത്തു ബില്ലും തന്നിട്ട് കാർഡും തിരികെ തന്നു....

ഞാൻ ബില് കൃഷ്ണമൂർത്തിയുടെ കയ്യിൽ കൊടുത്തു......ഞാൻ നാളെ തന്നെ ട്രാൻസ്ഫർ ചെയ്യാം...ഇവിടെ നിന്നും അല്പം മുന്നോട്ട് നടന്നാൽ എസ.ബി.ഐ യുടെ ഒരു ബ്രാഞ്ചുണ്ട...മോൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നെങ്കിൽ അവിടെ തുടങ്ങാം....

"നോ പ്രോബ്ലം....മോളെ ഫാരി വാ....ഞാൻ വിളിച്ചു....ഞങ്ങൾ ബാങ്കിലേക്ക് നടക്കുമ്പോൾ ഫാരിയും ആര്യയും ചേട്ടത്തിയും ഒപ്പം നടന്നു...ഞാൻ കൃഷ്ണമൂർത്തിയോടൊപ്പവും.....

"എന്ത് ചെയ്യുന്നു.....

"ഞാൻ ഖത്തറിലാണ്.....ചേട്ടനോ....

"അൽപ സ്വല്പം രാഷ്ട്രീയമൊക്കെയായി നടക്കുന്നു......സൊസൈറ്റിയിലെ പ്രസിഡന്റാണ്....ബ്ലോക്ക് പഞ്ചായത്ത് മെമ്പറും.....

"അപ്പോൾ അടുത്തത് എം.എൽ.എ...അല്ലിയോ....ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു....

"ചാൻസുണ്ട്.....വരുന്ന തിരഞ്ഞെടുപ്പിൽ ഷൊർണുരിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്.......ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ എം.എൽ.എ അല്ല.....ഭരണം കിട്ടുകായണെങ്കിൽ ഒരു മന്ത്രിസ്ഥാനവും ഉണ്ട്.....

"വലിയ പിടിപാടുള്ള രാഷ്ട്രീയക്കാരൻ അല്ലെ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു....

"ആ...അങ്ങനെയും പറയാം.....ഒന്നുവല്ലേലും കാലാകാലമായി പാർട്ടിക്ക് വേണ്ടി ചുവരെഴുതിയും പോസ്റ്റർ ഒട്ടിച്ചും നടക്കുന്നതല്ലേ......അൽപ സ്വല്പം പിടിപാടൊക്കെയുണ്ട്....അതിന്റെ പേരിൽ ആരെയും പിഴിഞ്ഞിട്ടില്ല കേട്ടോ....സംശുക്ത രാഷ്ട്രീയക്കാരൻ....ആ പിന്നെ ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും എന്താവശ്യത്തിനും വിളിച്ചോളൂ....ജി.കെ എന്ന് പറഞ്ഞാൽ പാലക്കാട് അറിയാത്തവർ ആരുമില്ല....

"ഞാൻ നമ്പർ വാങ്ങി വച്ചു....ഒരു രാഷ്ട്രീയക്കാരനും കൂടി ഇരിക്കട്ടെ.....ഞാൻ പറഞ്ഞു ചിരിച്ചു....ഞങ്ങൾ ബാങ്കിൽ എത്തി...അക്കൗണ്ട് ഓപ്പൺ ചെയ്തു....അഞ്ഞൂറ് രൂപ വീതം രണ്ടു പേരുടെയും അക്കൗണ്ടിൽ ഇട്ടു....അത് കൃഷ്ണമൂർത്തിയാണ് ഇട്ടത്..എത്ര നിർബന്ധിച്ചിട്ടും പുള്ളി കേട്ടില്ല.....പുറത്തു ഹോട്ടലിൽ വന്നു ഭക്ഷണവും കഴിച്ചു....ബക്കറ്റു...സോപ്പ്...തോർത്തു..പാഡ്....വേണ്ടതെല്ലാം പിള്ളാര് വാങ്ങി...അതെല്ലാം ഞാൻഅടച്ചു.....ഞങ്ങൾ വീണ്ടും തിരികെ കോളേജ് ഹോസ്റ്റൽ വന്നു...വാർഡനെ രസീത് കാണിച്ചു.....അവർ റൂമിലേക്ക് കൊണ്ടുപോയി.....ഞങ്ങളെ രണ്ടാളെയും അനുവദിച്ചില്ല....ചേട്ടത്തിയെ മാത്രം കടത്തി വിട്ടു.....അരമണിക്കൂർ കഴിഞ്ഞു മൂന്നാളും വന്നു.....ചേട്ടത്തിയുടെ മുഖത്ത് സന്തോഷം....ഫാരി അതിലും സന്തോഷവതി.....വാർഡൻ രണ്ടു ഐ.ഡി കാർഡ് തന്നു....ദേ...ഇത് സൂക്ഷിക്കുക....കുട്ടിയെ കാണാൻ വരുന്നവർ ഇതുമായി വന്നാലേ കുട്ടിയെ കാണാൻ സമ്മതിക്കൂ.....അതിനി ആണായാലും പെണ്ണായാലും...സന്ദർശന സമയം വൈകിട്ട് കോളേജ് കഴിഞ്ഞു നാലുമുതൽ അഞ്ചര വരെ...കുട്ടികളെ പുറത്തേക്ക് വിടില്ല.....മീറ്റിംഗ് റൂമുണ്ട് ആ പുറത്തു കാണുന്നത്....അവിടെ വന്നു ഈ ഐഡി കാണിച്ചു കുട്ടിയുടെ പേര് പറയുക..കുട്ടിയെ അപ്പോൾ അങ്ങോട്ട് വിടും......ആരാ...ഫാരിയുടെ .....

ഞാനാണ്...ഞാൻ പറഞ്ഞു....ഐ.ഡി എനിക്ക് തന്നു...

"ആര്യയുടേത്.....കൃഷ്ണമൂർത്തി കൈ നീട്ടി വാങ്ങി.....

"ഞങ്ങൾക്ക് ഇവരെ കൊണ്ടുപോകാമോ...വൈകിട്ടിങ് വിടാം.....

"നോ പ്രോബ്ലം....പക്ഷെ അഞ്ചു മണിക്ക് മുമ്പ് എത്തണം..ഇൻ ടൈം പഞ്ച് ചെയ്യണം....

ഒകെ...മാഡം...ഞങ്ങൾ ഇറങ്ങി......മടിവാള വരെ നടന്നു സമയം മൂന്നാകുന്നു......

"ഇനി ഞാൻ നിന്നിട്ടു കാര്യമില്ലല്ലോ....മോളെ രണ്ടാളെയും

💬 Comments

View all comments