0%

Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]

Author : ജി.കെ Read All Parts 3608

മാമയെ റൂമിലോട്ടു മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു...ഞായറാഴച്ച ഡിസ്ചാർജ്ജ് ചെയ്യാമെന്നും.....കാട്ടിപ്പണിയൊന്നും ചെയ്യരുതെന്ന ഡോക്ടർ പറഞ്ഞത്......ഫാറൂക്ക് റംലായോട് പറഞ്ഞു.....

"അതിനു നമ്മളൊക്കെയില്ലേ എന്ത് പണിയായാലും ഇല്ലേ മാമി....ഷബീർ പറഞ്ഞു.....

"അനിയാ ഇന്ന് രാത്രിയിൽ ഞാനിവിടെ നിൽക്കാം.....നിങ്ങള് പൊയ്ക്കോ...അനിയൻ രാവിലെ മാമിയുമായിട്ടിങ്ങു വന്നാൽ മതി.....അപ്പോൾ നമുക്ക് മാമിയെ ഏൽപ്പിച്ചിട്ടു റയിൽവേ സ്റ്റേഷനിലും പോകാമല്ലോ.....

"ആ അത് ശരിയാ....എന്തായാലും മാമയെ റൂമിലോട്ടു മാറ്റട്ടെ ...ഷബീർ പറഞ്ഞു.....

"നാളത്തെ വിഷയം കഴിഞ്ഞിട്ട് നമുക്ക് അസ്ലമിന്റെ വീട്ടിൽ ഒന്ന് പോകണം...നമുക്ക് മൂന്നുപേർക്കും കൂടി....ഫാറൂക്ക് പറഞ്ഞു....അഷീമ അവിടെ നിന്നും മാറിക്കളഞ്ഞു.....

"വേണമെങ്കിൽ നമുക്ക് ഞായറാഴ്ച മാമയെ വീട്ടിലാക്കിയിട്ടു പോകാം.....പോരെ.....ഷബീർ പറഞ്ഞു....

"അത് മതി.....ഫാറൂഖ് പറഞ്ഞു....

"കുറെ കഴിഞ്ഞപ്പോൾ മാമയെ റൂമിലോട്ടു മാറ്റി.....

"ബാരി.....ബാരി വന്നില്ലേ......മാമാ തിരക്കി.....

"ഇല്ല മാമ ഇന്ന് രാത്രിയിൽ അവര് കയറും.....ഫാറൂക്ക് പറഞ്ഞു....

"ഊം....ഫാരി മോളുടെ പഠിത്തകാര്യം എല്ലാം റെഡിയായോ.....

"ആയി.....ഒരു കുഴപ്പവുമില്ല.....എല്ലാം അനിയൻ ചെയ്തു.......

"ആ ഫാറൂക്കെ...മോനെ...പോയതെല്ലാം പോയി...പുതുതായിട്ട് എന്തെങ്കിലും ചെയ്യണം.....അതിനു വേണ്ട എന്താണെന്ന് വച്ചാൽ മാമ ചെയ്യാം......

"അതൊക്കെ പിന്നാലോചിക്കാം......

"ഷബീർ എന്ന പോകുന്നത്.....സുനൈനയെയും കൊണ്ട് പോകുന്നോ?

"ഊം...മാമ പിള്ളാർക്ക് സ്‌കൂൾ തുറക്കയല്ലേ......

"നമ്മളെ ആർക്കും വേണ്ടേ..നൈമ ചിരിച്ചുകൊണ്ട് തിരക്കി......

"നീ ഇങ്ങു വാ.....വാപ്പച്ചിയുടെ പൊന്നാരമോളല്ലേ നീ.....തലയിൽ ഒരുമ്മ കൊടുത്തു.....ഞങ്ങളും പോകും കേട്ടോ വാപ്പി..മക്കളുടെ സ്‌കൂൾ.....

"ഊം...എല്ലാരും പോകും.....അവൾക്കു പോകാനിടമില്ലാത്തതു കൊണ്ട് അവൾ ഞങ്ങളോടൊപ്പം ഇല്ലേ അഷീ മോളെ.....അവളെ കയ്യാട്ടി വിളിച്ചു...അവളുടെ കണ്ണ് നിറയുന്നത് കണ്ടുകൊണ്ട് ഖാദർകുഞ് അവളെയും ഉമ്മ വച്ചിട്ട് പറഞ്ഞു....നീ എന്തിനാ കരയുന്നത്...നിനക്ക് ഞങ്ങളുണ്ട്.....ബാരി ഇക്ക വരട്ടെ...നമുക്ക് ഇതിനും കല്ലും നെല്ലും തീർക്കാം....ആദ്യം അവന്റെ തന്തയോട് പോയി നിങ്ങൾ സംസാരിക്ക്......എന്നിട്ടു പള്ളിയിൽ ഒരു കത്ത് കൊടുക്കാൻ പോകുവാണെന്നും സൂചിപ്പിച്ചേരു......

അതൊക്കെ നമ്മുക്ക് വഴിപോലെ ചെയ്യാം മാമ...മാമ ഇപ്പോൾ തത്കാലം റെസ്റ്റ് എടുക്ക്...ഷബീർ പറഞ്ഞു....

വൈകുന്നേരം വരെ കൊച്ചുമക്കളും മക്കളുമൊക്കെയായി സമയം നീങ്ങിയത് ഖാദർകുഞ്ഞറിഞ്ഞില്ല......പക്ഷെ അത്രയും നേരവും അയാളുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു...തന്റെ ഇളയ രണ്ടു മക്കളുടെ ഭാവിയോർത്തു.....അതിനു പരിഹാരം കാണാൻ ഇന്ന് യോഗ്യൻ ബാരി തന്നെയാ......എല്ലാം ശരിയാകും.....

എന്നാൽ ഷബീറും മാമിയും പുള്ളേരും കൂടി വീട്ടിലോട്ടു പോകട്ടെ ഇല്ലേ....ഞാനിവിടെ നിൽക്കാം......ഫാറൂക്ക് മാമയോട് ചോദിച്ചു.....

"അതുമതി അല്ലേലും എല്ലാരും കൂടി എന്തിനാ.......ഖാദർ കുഞ്ഞു പറഞ്ഞു....അങ്ങനെ ഷബീർ എല്ലാവരെയും കൂട്ടി വീട്ടിലേക്കു തിരിക്കാൻ നേരം നൈമ പറഞ്ഞു.....നാളെ ഇക്ക വരണതല്ലേ.....എന്നെയും അഷീമായെയും കൂടി അനിയൻ വീട്ടിലോട്ടാക്കാമോ?കുറെ തുണിയൊക്കെയുണ്ട് കഴുകി വാരിയിടാൻ.....

"ഇന്നിനിയിപ്പോൾ പോണോ ചേട്ടത്തി.....നാളെ പോകാം.....ഇപ്പോൾ

💬 Comments

View all comments