0%

Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]

Author : ജി.കെ Read All Parts 3652

അകത്തേക്ക് കയറി കുളിക്കാനുള്ള ഡ്രെസ്സുമായി പുറത്തേക്ക് വന്നു....."എടീ അഷീ നിന്നോട് മലയാളത്തിലല്ലേ പറഞ്ഞത്...നീ എന്റെ കൂടെ വരുന്നുണ്ടോ? വാപ്പിയുടെ അടുത്തേക്ക്.....ഹോസ്പിറ്റലിൽ.....

"എന്തുപറ്റിയെന്നർത്ഥത്തിൽ ഷബീറും സുനൈനയും അഷീമായും മുഖത്തോടു മുഖം നോക്കി.....

"ചേട്ടത്തി ഞാൻ കുളിച്ചിട്ടു വന്നിട്ട് നമുക്കൊരുമിച്ചു പോകാം.....എനിക്ക് റയിൽവേ സ്റ്റേഷനിലും പോകേണ്ടതല്ലേ.....ബാരി ഇക്കയെ വിളിക്കാൻ....

"അനിയൻ പൊയ്ക്കോ....എനിക്കറിയാം ഇവിടുന്നു വണ്ടികയറിയിറങ്ങാൻ.......നൈമ പറഞ്ഞുകൊണ്ട് ബാത്റൂമിലേക്കു കയറി....ഒരു മരണ പ്രതീതി......റംല ഇറങ്ങി വന്നു ഷബീറിന്റെ മുഖത്തേക്ക് നോക്കി....അഷീമ എഴുന്നേറ്റ് മോനെയും വിളിച്ചുകൊണ്ട് മറ്റൊരു ബാത്റൂമിലേക്കു കയറി.....ശ്മശാന മൂകത....നയ്മയുടെ മാറ്റം ആർക്കും മനസ്സിലായില്ല..പക്ഷെ ഭീതി റംലയെയും ഷബീറിനെയും വേട്ടയാടി....പത്തുമിനിറ്റുകൊണ്ട് നൈമ കുളിച്ചൊരുങ്ങി വന്നു.....പിള്ളേരോട് ഒരുങ്ങാൻ പറഞ്ഞു.....പറയുകയല്ല അലറുകയായിരുന്നു...മക്കൾ എല്ലാം ഭയന്ന്...."ഉമ്മീ.....ഞങ്ങൾ കുളിച്ചില്ല......റഈസ് മോൻ പറഞ്ഞു..."കുളിയും നനയും ഒക്കെ പിന്നെയാകാം.....പോയി രണ്ടും ഡ്രസ്സ് മാറിക്കെ......രണ്ടുപേരും പേടിച്ചു വിറച്ചുകൊണ്ട്പോയി ഡ്രസ്സ് മാറാൻ തുടങ്ങി......നൈമ അവരുടെ പിറകെ ചെന്ന് ഡ്രസ്സ് ഇടിച്ചിറങ്ങി.....അഷീമയെ കാത്തുപോലും നിൽക്കാതെ കുട്ടികളുടെ കയ്യും പിടിച്ചു അവൾ ലിഫ്റ്റിനരികിലേക്ക് പോയി......ഇതൊന്നും അറിയാതെ സുനൈന വായും പൊളിച്ചു നിന്ന്.......

നൈമ ബസ് ഇറങ്ങി ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഫാറൂക്ക് ദൂരെ നിന്നെ കണ്ടു നടന്നുവരുന്ന നയ്മയെയും മക്കളെയും......ഫാറൂക്ക് അരികിലേക്ക് ചെന്ന്.....എന്താ നൈമാ നീ തനിച്ചു.....മാമിയും മറ്റുള്ളവരുമെന്തേ?

"എനിക്ക് വാപ്പിയെ കാണണം ഫാറൂഖിക്ക......എനിക്ക് കാണണം.....അവൾ കരഞ്ഞു പോയി......

"എന്താ മോളെ കാര്യം?ഫാറൂക്ക് ചോദിച്ചു

ഒന്നുമില്ല.....എനിക്കെന്റെ വാപ്പിയെ കാണണം.....

".....ഞാൻ നിങ്ങളെ കാത്തു നിൽക്കുകയായിരുന്നു...ഇപ്പോൾ ബാരി വിളിച്ചതേ ഉള്ളൂ....അവർ തൃശൂർ അടുക്കാറായെന്നും പറഞ്ഞു.....

"എനിക്കൊന്നുമറിയില്ല ഇക്ക.....എനിക്ക് വാപ്പിയെ കാണണം......അവൾ കരഞ്ഞു.....

"നൈമ....ഹോസ്പിറ്റലാണ്.....ആൾക്കാർ ശ്രദ്ധിക്കുന്നു.......നീ വാ......ഫാറൂക്ക് നയ്മയെയും കൂട്ടി അകത്തേക്ക് കടന്നു.......നീ ചെല്ല് മാമായേ കണ്ടേച്ചുവാ.......നമുക്ക് റയിൽവേ സ്റ്റേഷനിൽ പോകാം.....ഞാൻ ഒരു ചായകുടിച്ചിട്ടു വരാം......

നൈമ വിറയ്ക്കുന്ന കാലടികളോടെ തന്റെ മക്കളോടൊപ്പം അകത്തേക്ക് കടന്നു.....ഖാദർ കുഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന തന്റെ മകളെ നോക്കി കൊണ്ട് കൊച്ചുമക്കളെ അടുത്ത് വിളിച്ചു നെറുകയിൽ ചുംബിച്ചു......."എന്താ നൈമ...... മോളെ.....നീ വല്ലതിരിക്കുന്നത്......ഇന്നിക്ക വരില്ലേ....ബാരി വിളിച്ചിരുന്നു എന്ന് ഫാറൂക്ക് പറഞ്ഞു......

"ഊം....എന്നിട്ടു മക്കളെ നോക്കി നൈമ പറഞ്ഞു "മക്കളെ പുറത്തു പോയി കളിച്ചോ.......അവർ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.......നൈമ ഖാദർകുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു....

"എന്താ

💬 Comments

View all comments