Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
മോളെ കാര്യം......
"അത് വാപി...വാപ്പി......അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കൈകളിൽ വീണു.....
"നീ കരയാതെ കാര്യം പറ.......
"എന്റുമ്മ ചീത്തയാ......അവര് വൃത്തികെട്ട സ്ത്രീയാ......അവര് എന്റെ ഉമ്മയല്ല........
"എന്താ മോളെ കാര്യം....തലയണ കട്ടിൽ പടിയിലേക്ക് ചാരി വച്ചുകൊണ്ട് ഖാദർ കുഞ്ഞു നയ്മയുടെ നെറുകയിൽ തടവികൊണ്ടചോദിച്ചു...... "ഉമ്മ വാപ്പിയെ വഞ്ചിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റണില്ല....വാപ്പി......
ഖാദർകുഞ് ഒരു നെടുവീർപ്പിട്ടു....എന്നിട്ടു പറഞ്ഞു..."മോളെ....ഞാൻ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയായിരുന്നു എന്റെ ജീവിതത്തിൽ....അതെന്റെ മക്കൾ രണ്ടുപേരറിഞ്ഞു.....ഒരു മരുമകനും.....
"നൈമ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.....
"നിങ്ങള് പറയില്ലേ എനിക്കെന്താണ് സുനീറിനോട് ഇത്ര സ്നേഹക്കൂടുതൽ എന്ന്....അവനറിയാം നിന്റെ ഉമ്മയെക്കുറിച്ചു....ഇപ്പോൾ നിനക്കും...പിന്നെ സുനീർ മോൻ പറഞ്ഞു ബാരിക്കും...
നൈമ ഞെട്ടൽ വിട്ടുമാറാതെ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി...."അതെ മോളെ.....നിന്റെ ഇക്കയ്ക്ക് അറിയാം....ബാംഗ്ലൂർ പോകുന്നതിന്റെ അന്ന് എന്റെ സുനീർ മോൻ എല്ലാം ബാരിയോട് പറഞ്ഞു.....അവളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് മോളെ....എന്റെ മക്കളുടെ മുന്നിലെങ്കിലും നീ എന്നെ ഭർത്താവായി കാണണം എന്ന്.....ഞാനെന്തേ അവളിൽ നിന്നും അകന്നു കിടക്കുന്നത് എന്ന് മോൾക്കറിയാമോ......ഇല്ല....നിങ്ങൾ അറിഞ്ഞിട്ടില്ല...ഖാദർകുഞ്ഞിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു.....
വാപ്പി ആദ്യമായി നിന്റെ ഉമ്മയുടെ വഴിതെറ്റിയ ബന്ധം അറിയുന്നത് കരഞ്ഞു കലങ്ങിയ വേദന തിങ്ങിയ മനസ്സുമായി എന്റെ സുനീർ മോൻ വിളിച്ചു പറയുമ്പോഴാണ്.....ആളാരായിരുന്നു എന്ന് എന്റെ മോൾക്കറിയണ്ടേ.....വാപ്പിയുടെ അടുത്ത കൂട്ടുകാരൻ.....വാസു......സൂരജിന്റെ അച്ഛൻ......ഞാൻ അന്യ നാട്ടിൽ കഷ്ടപ്പെടുമ്പോൾ എന്റെ ഭാര്യ അവളുടെ സുഖം തേടി പായുകയായിരുന്നു മോളെ.....ഇപ്പോൾ ആരാണെന്നോ എന്താണെന്നോ ഒന്നും വാപ്പിക്കറിയണ്ടാ....കാരണം വാപ്പി ഒന്ന് ശപിച്ചാൽ അവൻ ചങ്കുപൊട്ടി ചാവും......വാസു മരിച്ചത് പോലെ......അതിനുള്ള പ്രതികാരമാണ് മോളെ വാപ്പി വാസുവിന്റെ മകനെ ഗൾഫിൽ വിട്ടത്.....അവന്റെ തലമുറയെങ്കിലും അറിയണം ഗൾഫ് കാരന്റെ ഭാര്യമാരെ തനിച്ചു നിർത്തുമ്പോഴുണ്ടാകുന്ന വേദന.....
മോൾ ഇതാരോടും പറയാൻ നിൽക്കണ്ടാ....നമ്മുടെ മാനം കളയണ്ടാ.....വാപ്പി സഹിച്ചില്ലേ...എന്റെ മോളും സഹിക്കുക......മോള് സമാധാനാമായിട്ടു പോ.....ഇക്കയെ കൂട്ടാനായി.....അവനാണ് നമ്മുടെ കുടുംബത്തിന്റെ ആശ്വാസം....അവൾക്കു വിശ്വസിക്കാനായില്ല...ഇത്രയും ദുഃഖം പേറി ജീവിക്കുന്ന വാപ്പയുടെ അവസ്ഥ ഓർത്തപ്പോൾ തന്റെ ഉമ്മയോടുള്ള കലിപ്പ് കൂടിയതേ ഉള്ളൂ........അവളിറങ്ങി...പുറത്തു വന്നു കണ്ണ് തുടച്ചു നോക്കുമ്പോൾ തന്റെ ഉമ്മയും അനിയത്തിമാരും.......അവൾ ഒന്നും മിണ്ടാതെ അടുത്ത് കണ്ട കസേരയിൽ ഇരുന്നു....റംല അവളെയൊന്നു നോക്കിയിട്ടു
💬 Comments
View all comments