Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
ബാരി ഇക്കയോട് പറഞ്ഞിട്ടുണ്ടാകാം.....അതാകണം വിളിക്കുന്നത്....ബാരി ഇക്കയോട് സത്യം തുറന്നു പറയണം.......നടന്നതെല്ലാം......വിറയാർന്ന സ്വരത്തിൽ ഷബീർ ഫോണെടുത്തു....."ഹാലോ.......
"നീ ഇതെവിടെയാ ഷെബീർ.....ഞാൻ തിരക്കി....
"ഇക്ക ഞാൻ സ്റ്റേഷനടുത്തുണ്ട്.......ഷബീർ മറുപടി പറഞ്ഞു....
"ഞങ്ങൾ ആലുവയിൽ പെട്ട്.....ട്രെയിൻ ഇവിടെ പിടിച്ചിട്ടിരിക്കുകയാ......നിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് സുനിയും....ഫാറൂഖിക്കയും പറഞ്ഞു....അതാണ് ഞാൻ വിളിച്ചത്......
"ഇക്കാ....പറ്റിപ്പോയി.......ഞാൻ ...എന്താ.....പറയുക.....ഷബീർ പറഞ്ഞു....
എന്റെ മനസ്സിൽ കൊള്ളിയാൻ പാഞ്ഞു...ഞാൻ പറയാനുദ്ദേശിക്കുന്നതിനുമുമ്പ് അവൻ ക്ഷമാപണം നടത്തിയതെന്തിനാ....."അവനിനി നയ്മയെ എടുത്തിട്ട് കാച്ചിയോ......
നീ എന്തുവാ പറയണത് ഷെബീർ....എന്ത് പറ്റിയെന്നാ.....
"അത് അമ്മായിയുമായി...
"എന്റെ ശ്വാസം നേരെ വീണു......
ങേ.....റംല അമ്മായിയുമായി.....ഇവൻ...ഷബീർ...എന്റെ ഫ്യുസ് പൊട്ടി.......എടാ വേന്ദ്രാ......പക്ഷെ ഈ അവസ്ഥ അതല്ലല്ലോ......നീ അതൊക്കെ വിട്...നമുക്കതു പിന്നെ സംസാരിക്കാം...നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തിരികെ പൊക്കോ...മാമയിക്ക്ക് സീരിയസ് ആണെന്ന് സുനൈന പറഞ്ഞു......
ഫാറൂഖിക്കയും ഞാനും ചേട്ടത്തിയും കൂടി അങ്ങെത്തിക്കൊള്ളാം...ഞാൻ പറഞ്ഞു....
ഷബീറിനെപ്പോഴാണ് സമാധാനമായത്...ചേട്ടത്തി ആരോടും പറഞ്ഞിട്ടില്ല......ശ്ശേ....താൻ ബാരി ഇക്ക ഇങ്ങോട്ടെന്തെങ്കിലും പറയും മുമ്പ് പറയണ്ടായിരുന്നു.......അവൻ ഫോണെടുത്തു സുനൈനയെ വിളിച്ചു.....
"ഇക്ക....ഇതെവിടെയാ.....അപ്പുറത്തു നിന്നും കരഞ്ഞ ഭാവത്തിലുള്ള ചോദ്യം.....
"എടീ ഞാൻ ഡ്രൈവിങ്ങിലായിരുന്നു......
"ഇക്ക...ഒന്ന് വേഗം വാ...വാപ്പി പോയി......നൈമാ ഇത്തി.....ഉമ്മിയുടെ മുടിയിൽ പിടിച്ചു വലിച്ചു ഭിത്തിയിൽ ഇടിച്ചു.....എന്റെ കഴുത്തിന് പിടിച്ചു നിന്റെ കെട്ടിയോനെന്തിയെടീ.....എന്നും ചോദിച്ചു....
ഇപ്പോൾ സെഡേഷനിലാണ്.....ഡോക്ടർ പറഞ്ഞു....വാപ്പി മരിച്ചതിന്റെ വിഷമമായിരിക്കും.....എന്ന്....ഉമ്മിയുടെ തലയിൽ സ്റ്റിച്ചുണ്ട......വേഗം വാ....ഞങ്ങൾ രണ്ട പെണ്ണുങ്ങള് ആകെ പെട്ട് നിൽക്കുകയാ.....ഡോക്ടർക്ക് ഉത്തരവാദിത്വപ്പെട്ട ആണുങ്ങളെ ആരെയെങ്കിലും കാണണമെന്നും പറഞ്ഞു.....മയ്യത്തു മോർച്ചറിയിലേക്ക് മാറ്റി.........
ഷബീർ ഞെട്ടിപ്പോയി ആ വാർത്തകേട്ട്...തന്റെ അമ്മായിയപ്പൻ മരിച്ചിരിക്കുന്നു....ബാരി ഇക്കയോട് സീരിയസ് ആണെന്നാണുപറഞ്ഞിരിക്കുന്നത്....അവൻ തന്റെ കാറിൽ തിരികെ പാഞ്ഞു.....ഹോസ്പിറ്റലിൽ എത്തുമ്പോൾ സുനൈനയും അഷീമായും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.....
സുനൈന അവനെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് നെഞ്ചിലേക്ക് വീണു.....ഷബീർ റംല കിടക്കുന്ന മുറിയിലേക്ക് ചെന്ന്.....റംലക്കു ബോധമുണ്ട്...തലയിൽ സ്റ്റിച്ചിട്ടിരിക്കുന്നു....
സുനൈനയും അഷീമായും മുറിയിലേക്ക് വന്നപ്പോൾ ഷബീർ പറഞ്ഞു...ഞാൻ ഡോക്ടറെ കണ്ടിട്ടുവരാം.....
"നിൽക്ക്...ഞാനും കൂടി വരാം....റംല പറഞ്ഞു.....
"അത് വേണ്ട അമ്മായി....ഞാൻ കണ്ടിട്ടുവരാം...മയ്യത്തു ഉച്ചക്ക് മുമ്പേ ഖബ്റടക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്.....
"അതല്ല....എനിക്കും കാണണം ആ ഡോക്ടറെ.....അങ്ങനെ റംലയും ഷബീറും ഡോക്ടറുടെ മുറിയിലേക്ക് നീങ്ങി.....അഷീമായും സുനൈനയും ഒന്നും മനസ്സിലാകാതെ മുഖത്തോടു മുഖം നോക്കി.....പോകുന്ന വഴിയിൽ ഷബീറിനോട് റംല പറഞ്ഞു.....ഇനിയുള്ള കാര്യങ്ങൾ ഞാൻ നീക്കും....ഷബീർ ഒന്നും കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ നിന്നാൽ മതി...അതാണ് ഷബീറിനും നല്ലത്....ആ സ്വരത്തിൽ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഷബീറിന് തോന്നി....
അവർ ഡോക്ടറുടെ മുറിയിലേക്ക് കടന്നു.....
"ഡോക്ടർ...ഞങ്ങൾ മരിച്ച ഖാദർകുഞ്ഞിന്റെ
💬 Comments
View all comments