0%

Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]

Author : Appan Menon Read All Parts 6.2K

ഞാന്‍ എന്റെ മകന്‍ അഭിയോട് പറഞ്ഞു....എടാ നീ ആദ്യം വീട് പൂട്ടി പോയി മാമനോട് ഞാന്‍ അമ്മയേയും കൊണ്ട് ഗവര്‍മെന്റ് ആശുപത്രിയില്‍ പോയ വിവരം പറ. കേട്ട പാതി കേള്‍ക്കാത്ത പാതി അഭി ഞങ്ങളുടെ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെ താമസിക്കുന്ന എന്റെ അളിയന്‍ അരവി എന്ന് ഞങ്ങള്‍ വിളിക്കുന്ന അരവിന്ദാക്ഷനെ വിവരം അറിയിക്കാന്‍ ഞാന്‍ കഴിഞ്ഞവര്‍ഷം വാങ്ങിച്ചുകൊടുത്ത ഹെര്‍ക്കുലീസ് സൈക്കിള്‍ ചവുട്ടി പോകുന്നതും കണ്ടു.

ഞാന്‍ അഭിയോട് പറയുന്ന കേട്ട ഓട്ടോ ഡ്രൈവര്‍ എന്നോട് പറഞ്ഞു ചേട്ടാ, ഇന്ന് ഞായറാഴ്ചയാ, ഗവ.ഹോസ്പിറ്റലില്‍ ഡോക്‌ടേഴ്‌സ് ആരും കാണാന്‍ ഇടയില്ലാ. പ്രൈവറ്റ് ഹോസ്പിറ്റലിലാണെങ്കില്‍ ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാ. അങ്ങോട്ട് വിട്ടാലോ.

എന്നാല്‍ നീ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലേക്ക് വിട് എന്ന് പറഞ്ഞു.

പതിനഞ്ച് മിനിട്ടിനകം ഞങ്ങള്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെത്തി. വേദന സഹിക്കാതെയായിരിക്കണം ഹേമ മയക്കത്തിലായിരുന്നു. അവിടെ എത്തിയതും ഹേമയെ പരിശോദിച്ച് ഡോക്ടര്‍ നിങ്ങളുടെ ഭാര്യയുടെ ഇടത്തെ മുട്ടുകാലില്‍ ബ്ലെഡ് കോട്ട് ചെയ്തിട്ടുണ്ട്. അത് ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ ഭാര്യയെ ഇപ്പോള്‍ തന്നെ ഓപ്പറേഷന്‍ തീയ്യറ്ററിലേക്ക് കയറ്റാന്‍ പോകുകയാ. ഇതു മേജറായ ഓപ്പറേഷനൊന്നുമല്ല. എങ്കിലും ഈ ഫോറത്തില്‍ ഒന്ന് ഒപ്പിട്ട് നിങ്ങള്‍ ഓപ്പറേഷന്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യു എന്നു പറഞ്ഞ് ഡോക്റ്റര്‍ ഓപ്പറേഷന്‍ റൂമിലേക്ക് പോയി.

ഞാന്‍ ആ ഓപ്പറേഷന്‍ തീയറ്ററിനു മുന്നിലുള്ള കസേരയില്‍ ഇരുന്ന് ഒന്ന് മയങ്ങി എന്നുവേണമെങ്കില്‍ പറയാം. അപ്പോഴേക്കും ഒരു നേഴ്‌സ് വന്ന് ഈ ബില്ലിന്റെ കാശ് കൗണ്ടറില്‍ അടച്ച് രസീത്

💬 Comments

View all comments