0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.4K

അവിടുന്ന് ഇറങ്ങിയിട്ടും വീണ്ടും അങ്ങോട്ടേക്ക് വരാൻ സമ്മതിച്ചത് മാധവന്റെ നല്ല മനസ്സാണെന്നാണ് പ്രസാദിന്റെ ചിന്ത. അതിന്റെ ബലത്തിലാണ് ഇവിടുന്ന് ഇറങ്ങാമെന്ന് സമ്മതിച്ചതും. ഇല്ലെങ്കിലും ഇറക്കി വിടും. അപ്പോ മാധവേട്ടൻ തന്നെ രക്ഷ..! കയറി ചെല്ലാൻ ഇപ്പോ അവിടെയൊരു ഇടം മാത്രമേ ഉള്ളു. അശ്വതി സമ്മതിക്കാതിരുന്നാൽ എന്തു ചെയ്യണമെന്ന് അവനൊരു പിടിയുമില്ല. രണ്ടിലൊരു തീരുമാനം ഇന്ന് സന്ധ്യക്ക്‌ മുൻപ് അറിഞ്ഞേ പറ്റു.

“എടി.. ഒന്ന് സമ്മതിക്ക്.. നി കരുതുന്ന പോലെയാവില്ല അയാൾ..”

ഇളയ കൊച്ചിനെ ചുമലിൽ കിടത്തി ഉറക്കി ദീർഘ നേരത്തെ മൗനത്തിനു ശേഷം അവൻ അശ്വതിയുടെ അടുത്തേക്ക് വന്നു. ഷാള് വിരിച്ച് ചിന്നുവിനെ അതിൽ കിടത്തിയുറക്കി തൂണിനോട് ചാർന്നിരിക്കുകയാണ് അശ്വതി. അവന്റെ വാക്കുകൾ കേട്ടിട്ടും യാതൊരു ഭാവവ്യസ്ത്യസമില്ലാതെ ദൂരേക്ക് നോക്കിയിരിക്കുവാണ്.

“എടി..”

“ഏട്ടനെന്തിങ്കിലും ചെയ്.. ഞാൻ വരുന്നില്ല..”

“നീയില്ലാതെ ഞാനെന്തിനാ പോണെ..?”

“അറിയില്ല..”

“എടി.. എന്താ നി പറയുന്നേ.. വാശി കാണിക്കല്ലേ..”

“എന്തിന് വാശി.. ഏട്ടനറിയില്ല അയാളെ.. ഒരു പെണ്ണിനോടുള്ള സമീപനവും നോട്ടവും കണ്ടാൽ അവൾക്കറിയാം അയാൾ ഏതു തരക്കാരനാണെന്ന്..”

“അത് നിന്റെ തോന്നൽ ആണെങ്കിലോ..?”

“ഞാൻ പൊട്ടിയല്ല..”

ദേഷ്യത്തോടെ അവളുടെ സ്വരം ഉയർന്നു. അത് കേട്ട് ചിന്നുമോളുടെ ഉറക്കം ഞെട്ടി.

“സമാധാനമായല്ലോ ഏട്ടന്.. കൊച്ചിന്റെ ഉറക്കം കളഞ്ഞപ്പോ..”

“പൊന്നൂ വാ.. അമ്മേടെ മടീലിരിക്ക്.. അമ്മയുറക്കാം പൊന്നുമോളെ..”

എഴുന്നേറ്റിരുന്ന ചിന്നുവിനെ ഇരുകൈകൾ നീട്ടിയവൾ വിളിച്ചു. മടിയിലേക്ക് മുട്ടിലഴഞ്ഞു നീങ്ങിയ കൊച്ചിനെ അവൾ വാരിയെടുത്ത് മടിയിലിരുത്തി.

“വേറൊരു താമസ സ്ഥലം കിട്ടുന്നത് വരെയെങ്കിലും നിനക്കൊന്ന് സമ്മതിച്ചൂടെ.. ഞാൻ എത്രയും പെട്ടെന്ന് നോക്കിക്കോളാം..”

അവളൊന്നും മിണ്ടാതെ ചിന്നുവിന്റെ തലമുടിയിൽ തഴുകി

💬 Comments

View all comments