0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.1K

അയാളുടെ നികൃഷ്ട നോട്ടങ്ങളിൽ നിന്ന് തനിക്കൊരു മോചനം കിട്ടിയേനെ.

വേറെയൊരു വീട്., ഏട്ടനൊരു നല്ല ജോലി എല്ലാം ആകുന്നത് വരെ ഇവിടെ നിന്നല്ലേ പറ്റു...

രണ്ടു മൂന്ന് ദിവസത്തോളം അവൾ  അലക്കാൻ വേണ്ടി പുറത്തിങ്ങിയില്ല. അത്യാവശ്യമുള്ളത് ബാത്‌റൂമിൽ വച്ച് തന്നെ കഴുകിയിട്ടു. വേറൊരു വഴിക്കും മാധവന് അവളെ കാണാനും സാധിച്ചില്ല. വല്ലാത്തൊരു പിരിമുറുക്കാമായിരുന്നു അയാളുടെ മനസ്സിൽ.

പ്രസാദിന്റെ ജോലി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒന്നും അങ്ങ് ശെരിയായില്ല. അശ്വതി ദേഷ്യപ്പെടുമോ എന്ന് കരുതി മാധവനോട് ജോലി ആവിശ്യപ്പെടാനും അവൻ നിന്നില്ല. അയാളാണെങ്കിൽ സഹായിച്ചുമില്ല.

ദിവസവും കാർ സ്റ്റാർട്ട്‌ ചെയ്തു പോകുന്ന ശബ്ദം അശ്വതി ശ്രദ്ധിക്കാറുണ്ട്. മാധവൻ പോയി എന്നുറപ്പു വരുത്താൻ. തന്നെയിവിടെ ഒറ്റക്ക് കിട്ടിയിട്ടും മോശമായൊരു പ്രവർത്തിയും കാട്ടാൻ അയാൾ മുതിരുന്നില്ല എന്നത് അവൾക്ക് അശ്ചര്യമായിരുന്നു. കാരണം ബസ്സിൽ വച്ച് ചെയ്ത കാര്യം അവളെ നന്നായി ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴുള്ള അയാളുടെ അസാമീപ്യം മൂന്ന് നാല് ദിവസങ്ങളോളം പേടിച്ച് കഴിഞ്ഞതിൽ നിന്നും ചെറിയൊരു മോചനം പോലെ അവൾക്ക് തോന്നി. ഒരു പക്ഷെ താൻ ചിന്തിക്കുന്നത്ര മോശക്കാരനായിരിക്കില്ലേ അയാൾ...? പക്ഷെ ബസ്സിൽ വച്ച് ചെയ്തത്..? ഒരു ചോദ്യ ചിഹ്നമാണ്..! മാധവനന്റെ സ്വഭാവം എങ്ങനെയെന്ന് ഒരു പിടിയുമില്ല.

ഉച്ച സമയം, കൊച്ചുങ്ങൾക്ക് ഭക്ഷണം കൊടുത്ത് അവളും കഴിച്ചു.

പ്രസാദിനെ ഒന്ന് വിളിച്ചു നോക്കി. കോൾ എടുത്തെങ്കിലും സംസാരിക്കുന്നത് ക്ലിയർ അല്ലാത്തത് കൊണ്ട് കട്ട് ചെയ്യേണ്ടി വന്നു. വീണ്ടും ശ്രമിച്ചെങ്കിലും കിട്ടിയില്ല. പണിയെല്ലാം തീർന്നത് കൊണ്ട് ഒന്ന് മയങ്ങി.

കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടുന്നത്. ഭാഗ്യത്തിന് മക്കളുടെ ഉറക്കം ഞെട്ടിയില്ല.

ഏട്ടനാവും..!

💬 Comments

View all comments