Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ചിന്നുമോളുടെ ഫീസും കുറേ ചിലവുകളും വരില്ലേ..?”
“ആ അതപ്പോ നോക്കാം..”
“ഏട്ടന്റെ കയ്യിൽ വച്ചാൽ അനാവശ്യമായി പൈസ തീരും.”
“ഹൊ ഒന്ന് മിണ്ടാതെ നിക്ക്..”
“എന്താ ഏട്ടാ ഇങ്ങനെ.. ജോലി കിട്ടുമ്പഴേക്ക്..?, അന്ന് മുതലേ ഒരു സമ്പാദ്യവും ഇല്ലാഞ്ഞിട്ടാ നമ്മൾ ഇപ്പോഴും ഇങ്ങനെ അന്യന്റെ വീട്ടിലും ചിലവിലും കഴിയേണ്ടി വരുന്നത്..”
“എന്റച്ചൂ.. നി പോയി കിടക്ക്.. ഒരു സോയിരം ഇല്ലല്ലോ...”
“അധ്വാനിക്കാത്ത പൈസ കാണുമ്പോൾ ഏട്ടൻ മാറും. എനിക്കറിയാം..”
“നി ഒന്ന് പോയേ..”
“പ്ലീസ്..ഏട്ടൻ വീണ്ടും കുടിയിലേക്ക് നീങ്ങുമോ എന്ന് എനിക്ക് പേടിയുണ്ട്..”
“നീങ്ങില്ല..”
എങ്കിലും അവന്റെ വാക്കുകളെ വിശ്വസിക്കാൻ അവൾക്ക് മടി തോന്നി. വാടിയ മുഖത്തോടെ അവൾ മുറിയിലേക്ക് നടക്കാനൊരുങ്ങി.
“നി ചോറെടുത്തു തരുന്നുണ്ടോ..?”
അവളൊന്നും മിണ്ടിയില്ല. മേശപ്പുറത് ഭക്ഷണം എടുത്ത് വച്ച് റൂമിലേക്ക് പോയി. ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. എല്ലാ സൗകര്യങ്ങളും വരുമ്പോഴേക്കും പെണ്ണിന് കുന്തളിപ്പ് തുടങ്ങി.
അവൻ പിറു പിറുത്തു.
അടുത്ത ദിവസം രാവിലെ തന്നെ പ്രസാദ് പണിക്കിറങ്ങി. അവളോടൊന്നും മിണ്ടാതെ. ഭക്ഷണം കഴിക്കാതെ..
അശ്വതിക്ക് സങ്കടം വന്നു. ഏട്ടന്റെ സ്വഭാവം മാറുന്നുണ്ട്. ഇങ്ങനെ പോയാൽ കിട്ടുന്ന പണമൊക്കെ ദൂർത്തടിച്ചു ഒരു കാലത്തും രക്ഷപെടാൻ പോകുന്നില്ലെന്ന് വേവലാതി പെട്ടു. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പിന്നെ പറയേണ്ട. പ്രസാദേട്ടന് ഇനി ഇങ്ങനെ പണം കൊടുക്കരുതെന്ന് മാധവനോട് പറയണമെന്നവൾക്ക് തോന്നി.
ഉച്ച സമയം ചിന്നുമോൾക്കൊപ്പം ഇളയ കൊച്ചിനെ കളിപ്പിക്കുമ്പോഴാണ് പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടത്. അശ്വതി എണീറ്റ് ജനലരികിൽ എത്തി. അയാൾ ഒന്ന് ഇങ്ങോട്ട് വന്നെങ്കിൽ എന്നവൾ ചിന്തിച്ചു.
💬 Comments
View all comments