Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ചിന്തിച്ചാൽ ഭർത്താവിന്റെ അനാവശ്യ പണ ചിലവുകളും മദ്യപാനവും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് ഭാര്യയുടെ കടമയാണ്. അത് തന്നെയാണ് ഞാൻ ചെയ്തത്. പക്ഷെ കണ്ടു പിടിച്ച വഴി.. അതോർത്തപ്പോൾ അവൾക്കും ഒരു വല്ലായ്മ തോന്നി. കുറച്ച് കുടിക്കുന്നെങ്കിൽ കുടിക്കട്ടെ. ഞാനായിട്ട് എതിർക്കാൻ നിക്കേണ്ട.
പ്രസാദ് വരാൻ പത്തു മണി കഴിഞ്ഞിരുന്നു. മദ്യപിച്ചിട്ടാവും വരാൻ വൈകിയത് എന്നോർത്ത അശ്വതിക്ക് ചെറിയ തോതിൽ സങ്കടം വന്നിരുന്നു. കുടിച്ചിട്ടാണെങ്കിലും നേരത്തെയിങ്ങു വന്നൂടെ..
വാതിൽ തുറന്നപ്പോൾ നോട്ടം മാറ്റി ഉള്ളിലേക്ക് കയറുന്ന പ്രസാദിന്റെ മണം പിടിച്ചെടുക്കാൻ അവൾ ശ്രമിച്ചു. അവളുടെയുള്ളിൽ സന്തോഷത്തിന്റെ നിറപ്പൂതിരിയായിരുന്നു കത്തിയത്.
ഏട്ടൻ കുടിച്ചിട്ടില്ല. പക്ഷെ മുഖത്ത് എന്തോ ഒരു തരം മ്ലാനത..
കലങ്ങിയ കണ്ണുകൾ തുടച്ച് അവളവന്റെ പുറകെ പോയി.
“ഏട്ടാ...”
“ഏട്ടാ...”
റൂമിലേക്ക് കയറും മുൻപേ അവൻ നിന്നു.
“ഏട്ടാ എന്തു പറ്റി ഒരു വയ്യായ്ക പോലെ..?”
“ഒന്നുമില്ല..”
“അല്ല എന്തോ ഉണ്ട് പറയ്..”
“ഇന്ന് നല്ല വർക്ക് ഉണ്ടായിയുന്നു.. ക്ഷീണം.”
അത് കേട്ടപ്പോൾ അവൾക്ക് വല്ലാതെയായി.
“വേഷം മാറ്.. ഞാൻ ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. കൊണ്ടു വരാം..”
അവൾ വേഗം അവരുടെ കൊച്ചു കിച്ചണിലേക്ക് നടന്നു.
ഒരു നിമിഷം ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവൻ ഷർട്ട് അഴിച്ചു കൊളുത്തി. റാക്കിൽ നിന്ന് ലുങ്കി എടുത്ത് പുറത്തേക്ക് വന്നു.
ചൂതാട്ടത്തിൽ നഷ്ടപ്പെട്ട പൈസ ആയിരുന്നു അവന് വിഷയം. ഒന്ന് നേടിയെടുത്ത് ഒരുപാട് പൈസ കയ്യിൽ വന്ന നിമിഷമായിരുന്നു. പക്ഷെ എല്ലാം ഇന്ന് നഷ്ട്ടെപ്പെട്ടു. പണിയെടുത്തുണ്ടാക്കുന്ന പൈസയിൽ ഒന്നും നേടാനാവില്ല. അതിൽ കൂടുതൽ ഉണ്ടാക്കിയാൽ കുടുംബവുമായി ഇവിടുന്ന് മാറാമെന്നാണ് അവൻ കരുതിയത്.
💬 Comments
View all comments