0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

മാറാതെ, ഇളകി കിടക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന അശ്വതിയെ കണ്ണിമ വെട്ടാതെ നോക്കുകയാണ് മാധവൻ.

ആ നിലയിലും പെണ്ണിനെ അയാൾക്ക് അതീവ സുന്ദരിയായി തോന്നിച്ചു.

മാധവൻ പതിയെ പടികൾ കയറുമ്പോൾ മുഖം കുത്തനെയിട്ട് അവളവിടെ തന്നെ നിന്നു. ഇത്തവണ രണ്ടു പടികളുടെ അകലത്തിൽ അയാളെത്തി.

“അശ്വതി..”

വിളി കേട്ടിട്ടും അവൾക്കായാളെ നോക്കാൻ തോന്നിയില്ല.

“നിന്റെ കണ്ണീർ വാർന്ന മുഖമാണോ ഞാൻ കാണണമെന്ന് പറഞ്ഞത്..?”

അയാൾ താഴ്മയോടെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറയുന്നത് കാണുന്നുണ്ട്.

“എനിക്ക് മനസിലാകും അശ്വതി.. നിന്റെ അവസ്ഥ.. പക്ഷെ..”

പറയാൻ വന്നത് വിഴുങ്ങി അയാൾ അവളെ നോക്കി.

“പുതിയ സാരി ഉടുത്ത് വരുമെന്ന് പ്രതീക്ഷിച്ചു. സാരമില്ല...”

അവളൊന്നും മിണ്ടിയില്ല. കൈകൾ കൂട്ടി പിടിച്ച് മുഖം താഴ്ത്തി നിൽക്കുവാണ്.

“അവനെ കൗൺസിലിംഗിനോ മറ്റോ കാണിക്കണോ..?”

അയാളുടെ കൂടുതൽ ചോദ്യങ്ങൾ നേരിടാൻ ത്രാണി ഉണ്ടായില്ല. അവൾ ഉളിലേക്ക് കയറി.

“അശ്..”

വിളി മുഴുവിക്കാതെ അയാളും നിന്നു. മെല്ലെ താഴിക്കറങ്ങി നടന്നു. അവളിന്ന് വരാൻ സാധ്യത ഇല്ലെന്ന് കരുതുയിടത്ത് അവളുടെ വരവ് അയാളെ നന്നായി സന്തോഷിപ്പിച്ചിരുന്നു. പക്ഷെ അശ്വതിയുടെ സങ്കടവും രൂപവും നെഞ്ചിൽ തറച്ചത് പോലെയൊരു വിങ്ങൽ..!

പതിവിലും നേരത്തെ, രാത്രി ഒൻപത് മണിയാകുമ്പോൾ പ്രസാദ് വീട്ടിലെത്തി. വാതിൽ തുറന്ന് കൊടുത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ തിരികെ നടക്കുന്ന അശ്വതിയെ കണ്ട് അവന് ഉൾക്കൊള്ളനായില്ല..

അശ്വതിക്കറിയാം പ്രസാദ് ഇന്ന് എന്തായാലും കുടിച്ചിട്ട് വരാൻ പോകുന്നില്ലെന്ന്. ഭാര്യയെ സോപ്പിടെണ്ടത് ഭർത്താവിന്റെ കടമയാണല്ലോ.

“അച്ചൂ..”

വിളി കേട്ടിട്ടും അവൾ കൂസാക്കിയില്ല. അവസാനം അവളുടെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി.അവന്റെ പിടി അവൾ വേഗത്തിൽ

💬 Comments

View all comments