0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

അഴിച്ചു കളഞ്ഞു.

“എടി..”

“ഒച്ച വെക്കേണ്ട..”

അവളുടെ ഭാവബേധമില്ലാത്ത സ്വരം അവനെ അൽപം ആശയകുഴപ്പിത്തലാക്കി.

“സോറി.. ഇന്നലെ ഞാൻ..”

“സാരമില്ല...”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് നടന്നകലാൻ ശ്രമിക്കുകയാണ്. അവൻ വീണ്ടും അവളെ തടഞ്ഞു.

“എന്താ...?”

അവൾ അനിഷ്ടത്തോടെ ചോദിച്ചു.

“സാരമില്ലെന്നോ..?”

“പിന്നേ... ഞാനെന്താ വേണ്ടേ..?? കുടിക്കരുതെന്ന് കാല് പിടിച്ച് പുറകെ വരണോ.. അതോ നിങ്ങൾക്ക് ഞാനും മക്കളും ഉണ്ടെന്ന് ഓർമിപ്പിച്ചു പുറകെ വരണോ.?”

അവളുടെയാ ഭാവവും ചോദ്യവും തെല്ലൊന്നുമല്ല അവനെ കുഴപ്പിച്ചത്.

“എടി ഞാൻ..”

അവന് വാക്കുകൾ കിട്ടിയില്ല. അവളുടെ കണ്ണുകളിലാണെങ്കിൽ ഇതു വരെ കാണാത്ത തരത്തിൽ ഒരു തീഷ്ണത.

“മ്മ് ശെരി.. എന്നോട് ക്ഷമിക്ക് ഇത്തവണത്തേക്ക് കൂടി. ഇനി കുടിക്കില്ല..”

“അയ്യോ.. ഞാനൊരു പാവമാ ഏട്ടാ വിശ്വസിച്ചു പോകും..”

കളിയാക്കിയതാണെന്ന് അവന് മനസിലായി. പക്ഷെ തന്റെ മറുപടിക്ക് ഒട്ടും അർഹിക്കില്ല ഈ നിമിഷം. താലി കെട്ടിയ പെണ്ണിന്റെ മുന്നിൽ ഇനിയും പൊട്ടൻ കളിക്കുന്നതിൽ അർത്ഥമില്ലാത്തത് കൊണ്ട് അവൻ പറഞ്ഞു.

“നി കഴിക്കാൻ എടുത്ത് വെക്ക്..”

അവളുടെ മുൻപിൽ നിന്ന് വലിയലായിരുന്നു അവന്റെ ലക്ഷ്യം.

“എന്ത്..?”

“ഒന്നും ആക്കിയില്ലേ..?”

“ഉണ്ടാക്കാൻ നിങ്ങൾ ഇവിടെ എന്തെങ്കിലും വേടിച്ചു വച്ചിട്ടുണ്ടോ..?”

“എടി മാധവേട്ടൻ തന്നതൊക്കെ കഴിഞ്ഞോ.?”

“ആഹ.. നാണമാകുന്നില്ലേ ഏട്ടന് ഇങ്ങനെ ചോദിക്കാൻ..?”

“എന്തിന്..?”

“ഏട്ടന് കിട്ടിയ പൈസയൊക്കെ കുടിച്ചും ദൂർത്തടിച്ചും തീർത്ത് അന്യനായ ഒരാൾ വേണോ ഇവിടെ ചിലവ് നടത്താൻ..?

എന്റേത് പോട്ടെ.. മക്കളെ എങ്കിലും നിങ്ങൾക്ക് ആലോചിച്ചൂടെ..?”

“അതിന് എനിക്കാരും പൈസ തന്നിട്ടൊന്നുമില്ല..”

എന്തെങ്കിലും പറഞ്ഞൊപ്പിച് വലിയാനുള്ള ശ്രമത്തിൽ അവൻ അടുക്കളയിലേക്ക് നടന്നു.

💬 Comments

View all comments