Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
നീങ്ങി. കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.
അടുത്ത ദിവസവും മാധവന്റെ സാനിധ്യം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ അവൾക്ക് അതിന്റെ കാരണമറിയാൻ അവൾക്ക് ആകാംഷ കൂടിയിരുന്നു. ദിവസത്തിന്റെ സമയങ്ങൾ നീങ്ങും തോറും താൻ ചെയ്ത പ്രവർത്തിയോർത്ത് ഒരു കുറ്റബോധം. ഒരു ഭ്രാന്തിയുടെ രൂപത്തിൽ അയാളുടെ മുന്നിൽ ചെല്ലാൻ പാടില്ലായിരുന്നു.
രാത്രിയാവുമ്പോൾ പ്രസാദേട്ടൻ കുടിച്ചിട്ട് വരരുതേ എന്നാണ് പ്രാർത്ഥന. രണ്ടു ദിവസം നേരെ വന്നാൽ പിറ്റേന്ന് കൂടിയാണ് ഇപ്പോ പ്രസാദിന്റെ രീതി. അവളൊരു നെടുവീർപ്പിട്ടു കൊണ്ട് ചിന്നുമോൾക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു. ഇളയ കൊച്ചിന് പാല് കൊടുത്തുറക്കി.
പത്തു മണിയാകുമ്പോൾ പച്ചയായ മനുഷ്യനായി തന്നെയാണ് പ്രസാദ് വന്നത്. കയ്യിൽ അൽപം സാധനങ്ങളുമായി. എങ്കിലും വലിയ ഭാവവ്യത്യസം ഇല്ലാതെ തന്നെയാണ് അവൾ ഇടപെട്ടത്. മോളുടെ കാര്യമായത് കൊണ്ട് മാത്രം. ഭക്ഷണം കഴിക്കാൻ ഇരുന്ന സമയം അവൾ തന്നെ സംസാരം തുടങ്ങി.
“നാളെ ചിന്നുവിനെ സ്കൂളിൽ ചേർക്കണ്ടേ..?”
“വേണം..”
“കയ്യിൽ എന്തെങ്കിലും ഉണ്ടോ..?”
“വൈകുന്നേരമെ പൈസ കിട്ടു..”
“അപ്പോ എന്തു ചെയ്യും..?”
“ഗവണ്മെന്റ് സ്കൂളിൽ ചേർക്കുന്നതിനെന്തിനാ പൈസ..?”
അത് കേട്ടപ്പോൾ അവൾക്കല്പം സങ്കടം തോന്നി.
“രണ്ടു വരെ പ്രൈവറ്റിൽ അല്ലേ പഠിപ്പിച്ചത്..?”
“ഇപ്പോഴുള്ള സ്ഥിതി നിനക്കറിയാലോ..?”
“നിങ്ങൾ ഉണ്ടാക്കി വച്ചതല്ലേ..പിന്നെയെന്തിനാ കൊച്ചിനെ ആദ്യമേ ഇംഗ്ലീഷിൽ കൊണ്ടു ചേർത്തത്..?”
അവനത് കേട്ട് ദേഷ്യം വന്നു. ഒന്നും മിണ്ടിയില്ല അവൾ തുടർന്നു.
“ഗവണ്മെന്റിൽ ചേർത്താലും ഇങ്ങനെയങ്ങു അയക്കാനാണോ..? അവൾക്ക് വേണ്ടതൊക്കെ വാങ്ങണ്ടേ..?”
“നാളെ കഴിയട്ടെ..”
അവൾ വേറൊന്നും മിണ്ടിയില്ല. മാധവൻ എവിടെ പോയെന്നോ എവിടെയാണെന്നോ പ്രസാദിന്റെ വായിൽ നിന്ന് കേൾക്കണമെങ്കിൽ അതിനെ കുറിച് എന്തെങ്കിലും
💬 Comments
View all comments