0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

എങ്ങനെയും കണ്ടില്ലല്ലോ അതിന്..? ഒഹ്. സ്കൂളിൽ വച്ച് ചിന്നുമോളുടെ അച്ഛനെന്ന തരത്തിൽ സംസാരിച്ചതാണോ നിനക്ക് പ്രശ്നം..? അതാണോ ഞാൻ ചെയ്ത തെറ്റ്...? അതാണോ ഈ മുഖം വീർപ്പിച്ചിരിക്കുന്നതിന്റെ കാരണം..?”

തിരിഞ്ഞു നോക്കി സംസാരിച്ച മാധവന്റെ കണ്ണുകളിൽ നിസ്സായമായി നോക്കുകയാണവൾ.

“നീ എന്നോട് ചെയ്യുന്നത് ഒട്ടും ശരിയല്ല അശ്വതി..”

മാധവൻ ഡോർ തുറന്ന് പുറത്തിറങ്ങി ചിന്നു മോളെ എടുത്ത് പുറകിലെ സീറ്റിലിരുത്തി. തന്നെ നോക്കാതെ അവൾ കുഞ്ഞിനെ വാങ്ങുമ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു മാധവന്. തിരികെ ഡ്രൈവർ സീറ്റിലേക്ക്‌ കയറി.

“എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് മര്യാദയല്ല..”

നേരെ നോക്കി പറഞ്ഞു കൊണ്ട് അയാൾ കാറെടുത്തു. മിററിലൂടെ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണുകളിൽ വെള്ളം തളം കെട്ടിയിട്ടുണ്ട്.

“നീ കരയാനും മാത്രം ഞാനെന്താ പറഞ്ഞത്...?”

അത് കേട്ടവൾ വേഗത്തിൽ കണ്ണുകളിലെ വെള്ളം തുടച്ചു കളഞ്ഞു. ഗതികേട് കാരണമാണ് ഈ കാറിൽ ഇരിക്കുന്നത് തന്നെ. പക്ഷെ തന്റെയീ സാഹചര്യം ഇയാൾ മുതലെടുക്കാനുള്ള ചിന്തയാണോ എന്ന പേടി അവളുടെ മനസ്സിൽ മുള്ള് പോലെ തറക്കുന്നുണ്ട്.

ടൈലർ ഷോപ്പ് എത്തുന്നത് വരെ അയാളൊന്നും വേറെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

“അശ്വതി ഇറങ്ങ്..”

കാർ നിർത്തിയപ്പോൾ അവളൊന്നു ചുറ്റിലും നോക്കി. ഇടത് ഭാഗത്ത്‌ ടൈലർ ഷോപ്പ് കണ്ടു.

‘ലേഡീസ് ടെയ്ലറിങ്’

“മോൾടെ തുണി മാത്രമല്ല.. നിന്റെയും എടുക്കണം..!

അതും പറഞ് മാധവൻ കാറിൽ നിന്നിറങ്ങിയപ്പോൾ അവളാ കവറെല്ലാം എടുത്തു പിടിച്ച് ചിന്നുവിനെ എഴുന്നേൽപ്പിച്ചു. അയാൾ അവളുടെ ഡോർ തുറന്നു.

കൊച്ചിനെ എടുക്കാൻ നീട്ടിയ കൈകളിൽ അവൾ കവർ കൊടുത്തു. പിന്നെ അയാൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

💬 Comments

View all comments