0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

മാധവൻ തന്നെ. കൊച്ചിന്റെ അമ്മയെന്ന റോളിൽ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. കാരണം അച്ഛനെന്ന രീതിയിൽ സ്കൂൾ അധികൃതരോട് മാധവന്റെ സംസാരങ്ങളൊക്കെ അവളെ വല്ലാതെയാക്കി.

പക്ഷെ ചിന്നുമോളുടെ ഭാഗ്യമോർത്ത് ഒന്നും മിണ്ടിയില്ല. മാത്രമല്ല ലോക്കൽ ഗാർഡിയൻറെ കോളത്തിലാണ് മാധവൻ ഒപ്പിട്ടത്. അതവൾക്കൊരു ആശ്വാസമായിരുന്നു. യൂണിഫോമിന്റെ തുണികൾ അവിടെ നിന്ന് തന്നെ വാങ്ങി. സ്കൂൾ ബസ് റെഡിയാക്കി. എല്ലാ ചിലവുകളും മാധവൻ എടുക്കുന്നത് കണ്ട് എന്തൊക്കെയോ ഭാരങ്ങൾ അശ്വതിയുടെ തലയിൽ അമരുന്നത് പോലെയൊരു ഫീല്..

നാളെ മുതൽ സ്കൂളിലേക്ക് വരാമെന്ന സന്തോഷത്തിൽ ചിന്നുവിന്റെ നിറഞ്ഞ മുഖവുമായി അവരവിടുന്ന് ഇറങ്ങി.

ടൗണിൽ മാധവന് അറിയാവുന്ന ടൈലർ ഷോപ്പാണ് അടുത്ത ലക്ഷ്യം. കാറിൽ യാത്ര ചെയ്യുമ്പോഴും അശ്വതിയെ ഒരു തരം മ്ലാനത അലട്ടിയിയിരുന്നു. പ്രസാദിന് പകരം മാധവൻ വന്നതിന്റെ വികാരം തന്നെയാണ് കാരണം. പക്ഷെ മാധവന്റെ സഹായമില്ലാതെ ഇതൊന്നും നടക്കില്ലെന്ന സത്യം മനസ്സിലുറക്കുന്നില്ല..

പക്ഷെ സാഹചര്യങ്ങൾ ഇങ്ങനെയാണ് സ്വാഗതം ചെയ്തേ പറ്റു.

ചെറുതായി ഉറക്കം പിടിച്ച് തുടങ്ങിയ ചിന്നുമോൾ കാറിന്റെ മുൻ സീറ്റിലിരുന്ന് ഉറങ്ങിയിരുന്നു.

“അശ്വതി.. മോളുറങ്ങുകയാണ്..”

അവൾ ഉടൻ തന്നെ മുന്നിലേക്കേന്തി.

“അവൾ വീണു പോകും..”

“കാറൊതുക്കാം.. നീ മുന്നിൽ വന്നിരിക്ക്‌..”

അവളുടെ മുഖം അനിഷ്ടത്തിലേക്ക് മാറി. ഒന്നും പറയാനാവാതെ നിന്നപ്പോൾ അയാൾ ഒരു സൈഡിലേക്ക് കാറുതുക്കി കഴിഞ്ഞിരുന്നു.

“മോളേയിങ് തന്നാൽ മതി.. ഇവിടെ ഇരുത്തിക്കോളാം..”

“നിനക്ക് മുൻപിൽ ഇരുന്നാൽ എന്താ കുഴപ്പം..?”

“അത് വേണ്ട..”

“അശ്വതി.. നീ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്ക് വാശി കാണിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല..”

“പ്ലീസ്.. നിങ്ങൾ എങ്ങനെയാണ് എന്നെ കാണുന്നത്.. അതെനിക്ക് ഉൾകൊള്ളാനാവുന്നില്ല..”

“ഞാൻ

💬 Comments

View all comments