Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
നാല് മാസത്തെ വാടക കൊടുക്കാനുണ്ട്. വീട്ടുടമസ്ഥൻ എന്ന് പറയുമ്പോൾ മാധവന്റെ ആൾ.
അവരുടെ പ്രാരാബ്ദ കാഴ്ചകൾ പേറി അന്നത്തെ അന്തി മയങ്ങി. ഈ മേടത്തിൽ അശ്വതിക്ക് ഇരുപത്തിഎട്ട് വയസ്സ് തുടങ്ങുകയാണ്. സൗന്ദര്യത്തിന്റെ മാറ്റ് കൂടുന്ന നാളുകൾ.
അടുത്ത ദിവസം ഭർത്താവിനും മോൾക്കും ഉച്ചഭക്ഷണം വിളമ്പി കൊടുക്കുയാണ് അശ്വതി. മുഖത്തെ ടെൻഷൻ എന്തെന്നാൽ വാടക ചോദിക്കാൻ വരുന്നവരോട് എന്ത് പറയുമെന്നാണ്. ഏട്ടനാണെങ്കിൽ ഒന്നും പറയുന്നുമില്ല.
“ഏട്ടാ.. എവിടെക്കാ രാവിലേ പോയത്..?”
“ടൗണിൽ പോയതാടി..”
“എന്നിട്ട്..?? പൈസ കിട്ടിയോ..?”
അവനൊന്നും മിണ്ടിയില്ല..
“പറയ് ഏട്ടാ. എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ..??”
“നമ്മൾ ഈ വീട് മാറും..”
“എവിടേക്ക്..??”
ആകാംഷയോടെ അവളവന്റെ ചുമലിൽ പിടിച്ചു.
ആ സമയം തന്നെയാണ് വീടിനു പുറത്ത് ബഹളങ്ങൾ കേൾക്കുന്നത്. ഞെട്ടലോടെ അവളവന്റെ ചുമലിൽ വിരലുകൾ മുറുക്കി. അശ്വതിയെ സമാധാനിപ്പിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.
“ഏട്ടാ..”
പേടിക്കേണ്ടെന്ന തരത്തിൽ കണ്ണുകൾ ചിമ്മി അവളുടെ കൈകൾ വിടുവിച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അവനെ പേടിയോടെ നോക്കുകയാണ് പെണ്ണ്.
പ്രസാദ് വാതിൽ തുറന്ന് പുറത്തിറങ്ങി. അഞ്ചാറു പേരുള്ള കൂട്ടം തടിയന്മാർ അവന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുയാണ്. ഒത്ത നടുവിൽ ഉടമസ്ഥൻ വർഗീസും.
“ഇതിവിടെ നടക്കില്ല മോനേ.. നാളെ തരാം നാളെ തരാം എന്ന് പറഞ്ഞ് നിന്റെയിവിടുത്തെ പൊറുപ്പ് ഇനി നടക്കില്ല..”
“ഞാൻ പറഞ്ഞില്ലേ വർഗീസേട്ടാ.. കുറച്ച് സമയം വേണമെന്ന്.. പണി നഷ്ടപ്പെട്ടത് നിങ്ങൾക്കറിയില്ലേ..”
“പിന്നേ...വലിയ കാര്യം..! ഇത് തന്നെയല്ലേ നി എപ്പോഴും പറയുന്നത്.. ഇനിയുമൊരു പണി കണ്ടെത്താൻ നിനക്ക് കഴിഞ്ഞില്ലേ..?”
അത് കേട്ടപ്പോൾ അവന് മിണ്ടാൻ വയ്യാത്ത അവസ്ഥയായി.
💬 Comments
View all comments