Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ചിന്തകളിലെ പിരിമുറുക്കങ്ങൾ അയാളുടെ വാക്കുകളെ പൊരുത്തപ്പെടാൻ നിർബന്ധിക്കുന്നത് പോലെ.
സന്തോഷമെന്തെന്നാൽ ചിന്നുമോളെ നല്ല സ്കൂളിൽ ചേർത്തതും അവൾക്ക് വേണ്ടുന്ന പഠന സാമഗ്രികികൾ കിട്ടിയതുമാണ്. അതിന്റെ ചിലവുകൾ വഹിച്ച മാധവന് ഒരു കോഫി ഉണ്ടാക്കി കൊടുക്കുന്നതിൽ എന്താണ് തെറ്റ്..
ഭർത്താവുണ്ടായിട്ടും കടമകൾ നിർവഹിക്കാൻ മടിക്കുമ്പോൾ അന്യ പുരുഷനിൽ നിന്ന് സഹായം സ്വീകരിക്കേണ്ടി വന്ന വിവശതകൾ അവൾ മറക്കാൻ ശ്രമിക്കുകയാണ്
ഇന്നത്തെ ദിവസം അയാളോടൊപ്പം ചിലവഴിക്കേണ്ടി വന്നിട്ടും യാതൊരു മോശം പ്രവർത്തിയും കാട്ടിയിട്ടില്ല. ഇനി അയാൾക്ക് അധികം ഇഷ്ടക്കേട് ഉണ്ടാക്കാത്ത തരത്തിൽ പെരുമാറാൻ ശ്രമിക്കണം. അതൊരു പക്ഷെ എന്നിലെ ഭാര്യയെ, അമ്മയെ കളങ്കപ്പെടുത്തുമോ എന്നുള്ള ഭയം..!
അതാണിപ്പോൾ ഒരു ചോദ്യ ചിഹ്നം..
“അശ്വതി..”
മാധവന്റെ വിളി. അവൾ വേഗം കോഫിയുമായി ഹാളിലേക്ക് വന്നു. തന്നെ നോക്കി നിൽക്കുന്ന മാധവന്റെ മുന്നിലേക്ക് അവൾ ട്രേ നീട്ടി. അവളുടെ ഭാവത്തിൽ മയമുള്ളതായി അയാൾക്ക് തോന്നി.
“നിന്റെ കോഫിക്ക് ഞാൻ ഇതുവരെ കുടിച്ചതിൽ നിന്നു വളരെ വ്യത്യസ്തമായ രുചിയുണ്ട്.”
പുഞ്ചിരിയോട് കൂടി അയാളത് പറയുമ്പോൾ അവൾ നോട്ടം താഴ്ത്തി.
“നീ ഇവിടിരിക്ക്..”
അയാളവിടെ ഡിനിംഗ് ചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ഒരല്പം നേർവസ്സോടെ അവളത് അനുസരിച്ചു.
“പ്രസാദിന്റെ ശമ്പളത്തിന്റെ പകുതി നിന്നെ ഏല്പിക്കണമെന്ന് പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു. മോളുടെ ആവിശ്യത്തിനായിരിക്കുമെന്ന്. അവനറിയാതെ വേണമെന്ന് പറഞ്ഞപ്പോഴാണ് പ്രസാദിന്റെ നിങ്ങളോടുള്ള സമീപനം മനസിലായത്.”
പറഞ്ഞ് നിർത്തിക്കൊണ്ട് അയാൾ അവളെ നോക്കി. കണ്ണുകൾ അൽപം താഴ്ത്തി കേട്ടിരിക്കുകയാണവൾ.
“ആ പണം കൊണ്ട് നീ നടത്തേണ്ടിയിരുന്ന ചെറിയ കാര്യം.. അതിന് മുകളിൽ ചിലവാക്കി ഭംഗിയായി ഞാൻ ചെയ്ത് തന്നു. ചിന്നു മോളെ
💬 Comments
View all comments