0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 136.5K

മൗനിയായി നടക്കുന്ന അശ്വതിയുടെ കൂടെ ചിന്നുമോളെ തോളിൽ എടുത്തു കൊണ്ട് മാധവനും. മിഴിയുന്ന കണ്ണുകളിൽ പ്രസാദ് കണ്ട കാഴ്ചയും അതുതന്നെ..!

റൂമിലെത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം മാധവൻ പുറത്തേക്കിറങ്ങാൻ നടന്നു. പ്രസാദിന്റെ കണ്ണുകളിൽ മയക്കച്ചടവാണ്. സംസാരങ്ങൾക്കൊന്നും സാധ്യത കാണുന്നില്ല. ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു അശ്വതി.

“ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”

അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണുകൾ ചലിച്ച നോട്ടത്തോടെ അശ്വതി തല കുലുക്കി. പുഞ്ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്കും.

ദീർഘ നിശ്വാസത്തിന്റെ ഒരു നെടുവീർപ്പ്..!

ഉറങ്ങി കിടക്കുന്ന പ്രസാദിനെ നോക്കി അവൾ എതിർ വശത്തെ ബെഡിൽ കയറി കിടന്നു. ചിന്നുമോൾ ചെയറിലിരുന്ന് എന്തൊക്കെയോ പറയുകേം കളിക്കേം ചെയ്യുന്നു.

വിരസമായ സമയം നീങ്ങുമ്പോൾ എവിടെക്കെന്നില്ലാതെ നോക്കിക്കിടക്കുന്ന അശ്വതിയുടെ മനസ്സ് വളരെ അസ്വസ്ഥമാണ്.

“അശ്വതി..”

മയക്കം തെളിഞ്ഞ പ്രസാദിന്റെ വിളി. ഒരു തരം നിർവികാരതയായിരുന്നു അശ്വതിക്ക് തോന്നിയത്. എങ്കിലും ചിന്നുമോളിരിക്കുന്ന പ്രസാദിന്റെ ഭാഗത്തേക്ക് നീങ്ങി. അവൻറെ നോട്ടത്തിന് അധികം കണ്ണുകൾ നൽകിയില്ല.

“ദേഷ്യമാണോ എന്നോട്..?

അവളൊന്നും മിണ്ടിയില്ല.

“എടി..”

“അല്ല..”

“തോന്നുന്നില്ലേ..?”

“തോന്നിയിട്ട്...? ഈ ചിലവ് മുഴുവൻ കൊടുക്കാനാകുമോ..?”

അൽപ നേരം മൗനമായിപ്പോയ പ്രസാദിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞു .

“അച്ചൂ..ഞാൻ..”

“ഒന്നും പറയേണ്ട.., മോള് അപ്പുറത്തു ചെന്നിരിക്ക്..”

ചിന്നുമോളെ മാറ്റി അവൾ അവന്റെ അരികിലായി സ്ടൂളിൽ ഇരുന്നു.

“വേദനയുണ്ടോ ഇപ്പൊ..?”

“ഇല്ല..”

“എന്തിനാ ഇങ്ങനെ കുടിക്കുന്നെ..? ഞങ്ങളെ വേണ്ടെന്നാണോ തീരുമാനം..?”

“പറ്റിപ്പോയി..”

“പറ്റിപോയതല്ല.. ഏട്ടന്റെ സ്വയം തീരുമാനണത്. ഒന്നും വേണ്ടെന്ന് വച്ച് നശിക്കാനുള്ള തീരുമാനം..!”

അവനൊന്നും മിണ്ടാനായില്ല.

“ഇനി ഒരു രണ്ടു മാസത്തേക്ക് നോക്കേണ്ട..റസ്റ്റ്‌ വേണമെന്ന ഡോക്ടർ

💬 Comments

View all comments