0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 136.5K

കൊച്ചിനെ അവളുടെ കൈകളിലേക്ക് നൽകി ചിന്നുമോളെ കൂട്ടി മാധവൻ മുൻ സീറ്റിൽ കയറി.

വീട്ടിലേക്കുള്ള യാത്ര.

വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അശ്വതിയെ നോക്കുകയാണ് പ്രസാദ്. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അവന്റെ മനസ്സിൽ മുള്ളുകൾ പോലെ വന്ന് തറച്ചു. അവളെയും മക്കളെയും അവഗണിച്ച നാളുകൾ, കുടിച്ച് ചൂതാടി നടന്ന നാളുകൾ. മോളെ ഒന്ന് സ്കൂളിൽ പോലും ചേർക്കാൻ താനുണ്ടായില്ല. ഓർക്കും തോറും അവന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞിരുന്നു.

കാറ് മാധവന്റെ വീട്ടിലേക്ക് കയറി. പ്രസാദും അശ്വതിയും മുഖാമുഖം നോക്കുകയാണ്. മാധവൻ ഇറങ്ങുമ്പോൾ അശ്വതിയും ഇറങ്ങി. ഇളയ കൊച്ചിനെ ചിന്നുമോളെ ഏല്പിച്ച് കാറിൽ തന്നെയിരുത്തി.

“മാധവേട്ട ആരെയെങ്കിലും വിളിക്കണ്ടേ സഹായത്തിന്..?”

പ്രസാദ് ആരാഞ്ഞു.

“എന്തിന്..? നിന്നെ മുറിയിലേക്ക് കിടത്താൻ ഞാൻ തന്നെ ധാരാളം..”

അത് കേട്ടപ്പോൾ അശ്വതിക്കും ആശങ്ക തോന്നി.

“അല്ല മാധവേട്ട.. മുകളിലേക്ക് എത്തണ്ടേ..”

“ഏതിന്റെ മുകളിൽ..? നിങ്ങളിന്ന് മുതൽ താഴെയാ.. എന്റെ കൂടെ..”

അതും പറഞ്ഞ് മാധവൻ അവന്റെ ഭാഗത്തെ ഡോർ തുറന്നു.

പ്രസാദ് തീർത്തും ഞെട്ടിയിരുന്നു. മാധവന്റെ വേറൊരു മുഖം പുറത്ത് വരികയാണോ എന്ന ഞെട്ടൽ.

മാധവൻ അവനെ മയത്തിൽ കൈകളിലേക്ക് ചേർത്തു.

“അശ്വതി, അവന്റെ കാലൊന്ന് തൊട്ടു പിടിച്ചേക്ക്.. തട്ടി പോകേണ്ട..”

പകച്ചു നിൽക്കുകയായിരുന്നു അവൾ. മാധവൻ വീണ്ടും വാക്കുകൾ ആവർത്തിച്ചപ്പോൾ അവരുടെ അടുത്തേക്ക് നീങ്ങി. മുഖത്തോട് മുഖം നോക്കുകയാണ് അശ്വതിയും പ്രസാദും.

“എടി വേഗം..”

മാധവന്റെ നിർബന്ധനയിൽ അവളവന്റെ മുഖത്ത് നിന്ന് നോട്ടമെടുത്തു. അശ്വതിയുടെ സഹകരണത്തോടെ പ്രസാദിനെ മുഴുവനായി അയാൾ കൈകളിൽ എടുത്തു. അവനല്പം വേദന തോന്നിയിരുന്നു. വേറൊന്നും വക വെക്കാതെ അയാൾ

💬 Comments

View all comments