0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 135.5K

അവസ്ഥ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പ്രണയ നാളുകളെ കുറിച്ചോർക്കുമ്പോൾ തന്നെ അത്രയേറെ സ്നേഹിച്ച പ്രസാദേട്ടനാണോ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ കുടിച്ച് വന്ന് ബോധമില്ലാതെ ഉറങ്ങുന്നത്. ഇതായിരുന്നോ പ്രസാദേട്ടനുമായി സ്വപ്നം കണ്ട ജീവിതം..?

മാധവൻ തന്നോട് ഇടപെഴുകുന്നതും സഹായങ്ങൾ ചെയ്ത് തരുന്നതിനെ കുറിച്ചും ഏട്ടന് ബോധമുണ്ടോ.? അയാളുടെ ഉദ്ദേശങ്ങൾ അറിയുന്നുണ്ടോ.. ഏട്ടൻ ഇങ്ങനെയല്ലെങ്കിൽ തന്നോട് ഇഷ്ടമുള്ള കാര്യം പറഞ്ഞു വെക്കാൻ അയാൾക്ക് ധൈര്യം വരുമോ..?

നിറഞ്ഞ കണ്ണുകളോടെ അവൾ തറയിൽ കിടന്നുറുങ്ങുന്ന പ്രസാദിനെ നോക്കി.

ഈശ്വരാ.. എത്രയും പെട്ടെന്ന് ഏട്ടനെ നല്ല രീതിയിൽ നയിച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്തണേ..

പിറ്റേ ദിവസം രാവിലെ,

പ്രസാദേട്ടൻ മോളുടെ കാര്യമെങ്കിലും അന്വേഷിക്കണേ എന്നവൾ അതിയായി ആഗ്രഹിച്ചു.

ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്നത് കണ്ട് അശ്വതി അവനെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു.

“പ്രസാദേട്ട.. ഒന്ന് നിന്നെ..”

“മ്മ്..?”

അവൻ ചോദ്യഭാവത്തിൽ മൂളി.

“ഇങ്ങനെ ആയാൽ ശരിയാവില്ല..”

“എങ്ങനെ..?”

“ഞാനും മക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കുകയാണോ..?”

“എന്താ ഇവിടെയൊരു കുറവ്..?”

“ഭർത്താവ് ഉത്തരവാദിത്വം കാണിക്കാത്ത കുറവ് എനിക്കും അച്ചന്റെ കുറവ് മക്കൾക്കുമുണ്ട്..”

“ങേ..? അവളെ സ്കൂളിൽ ചേർത്തില്ലേ..?”

“ആര്..?”

“നീ..”

“നമ്മൾ രണ്ടാളും പോയല്ലേ ചേർക്കേണ്ടത്..”

“പിന്നേ.. എനിക്ക് സമയം വേണ്ടേ.. പണിക്ക് പോകണ്ടേ..?”

“ആർക്ക് വേണ്ടിയാ പോവുന്നെ..?”

“അശ്വതി.. നീ രാവിലെ തന്നെ എന്നോട് വഴക്ക് കൂടാൻ വരുവാണോ..?”

“ദയവ് ചെയ്ത് ഏട്ടൻ ഇങ്ങനെ കുടിച്ചിട്ട് വരരുത്..”

“നിനക്ക് പൈസയല്ലേ വേണ്ടത്..”

അവൻ പോക്കെറ്റിൽ നിന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു.

“എന്താ ഏട്ടാ..? ഇവിടുന്ന് മാറാൻ

💬 Comments

View all comments