Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]
ഏട്ടനിത് പിടിച്ച് എണീറ്റെ..”
അനിഷ്ടത്തോടെ അവൻ വാൾക്കറിൽ പിടിച്ച് അവളുടെ സഹായത്തോടെ എണീറ്റ് നിന്നു. ആ നിമിഷം നാസാരന്ദ്രങ്ങൾ മൂടുന്ന തരത്തിൽ അവളിലെ പെർഫ്യൂമിന്റെ പരിമളം അവന്റെ മൂക്കിലേക്ക് പടർന്നു.
“എന്തിനാ നീ ഇതൊക്കെ അനുസരിക്കാൻ നിൽക്കുന്നെ..?”
“മ്മ് അനുസരിച്ചില്ലെങ്കിൽ ഇന്ന് പോക്കുണ്ടാവില്ല. പതിയെ നടക്ക്.. നമുക്ക് സംസാരിക്കാം..”
പ്രസാദ് എന്തോ പറയാൻ തുടങ്ങുന്ന സമയമാണ് മാധവന്റെ കടന്നു വരവ്.
“നിങ്ങളിവിടെ സംസാരിച്ചു നിക്കുവാണോ വേഗമാവട്ടെ..”
മാധവനെ കണ്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് ചെറുതായി കൂടി.
“പ്രസാദിനെ ഞാൻ സഹായിച്ചോളാം.. നീ കൊച്ചിനെ എടുത്ത് പുറകെ വാ..”
അശ്വതി അവന്റെ അടുത്ത് നിന്ന് സഹായിക്കുന്നത് മാധവന് ഒട്ടും ഇഷ്ടപ്പെട്ടില്ല. തന്ത്രപരമായി അവളെ മാറ്റി അയാൾ അവനെ ഏറ്റെടുത്തു.
“പതിയെ നടക്കാൻ നോക്ക് പ്രസാദേ.. ഞാൻ എടുക്കണോ..?”
“വേണ്ട..”
ആ രംഗം നോക്കി നിന്ന അശ്വതി സമയം കളയാതെ കൊച്ചിനെ ഒക്കത്തെടുത്തു.
“പ്രസാദിനിപ്പോ വലിയ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ..?”
“ഇല്ല..”
അവർ പതിയെ നീങ്ങി പുറത്തെത്തി. പുറകെ അശ്വതിയും. സാവധാനം മാധവൻ അവനെ കാറിലേക്ക് കയറ്റുമ്പോൾ വീടിന്റെ വാതിൽ പൂട്ടുകയായിരുന്നു അവൾ.
ആശുപത്രിയിലേക്കുള്ള യാത്ര.
മാധവന്റെ ഡ്രൈവിങ്ങിന്റെ ഗുണം കാരണം കൃത്യ സമയത്ത് തന്നെ അവർ ആശുപത്രിയിൽ എത്തി. വീൽ ചെയറു വന്നു. പ്രസാദിനെ അതിലിരുത്തി ഡോക്ടറുടെ ഓപി ലക്ഷ്യമാക്കി നീങ്ങുമ്പോൾ പുറകെ അശ്വതിയും അനുഗമിച്ചു. മാധവൻ ആ സമയം റീസെപക്ഷനിലെ അവന്റെ ചീട്ടും ഫീസിന്റെയും കാര്യങ്ങൾ ശെരിയാക്കുകയായിരുന്നു.
പ്രസാദിന്റെ സ്കാനിംങും കാര്യങ്ങളൊക്കെ കഴിഞ്ഞു. വാൾക്കറിൽ അത്യാവശ്യം നടന്നു തുടങ്ങാം എന്ന നിർദേശത്തോടെ ഡോക്ടർ അവന്റെ കൺസൽട്ട് പൂർത്തിയാക്കി. മരുന്നും നിർദേശിച്ച്
💬 Comments
View all comments