0%

Chapter Title : അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 155.8K

പണിക്ക് പോയി സ്വന്തമായി ഒരു വീട് എല്ലാം ആകുമ്പോഴേക്ക് മക്കള് വളർന്നിങ്ങു വരും. ഏട്ടനും ആഗ്രഹിക്കുന്നില്ലേ സുഖമായൊരു ജീവിതം..”

“അച്ചൂ.. നീയെന്തൊക്കെയാ പറയുന്നേ..?”

“എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല. അയാളിന്നും ആഗ്രഹം പറഞ്ഞു വരും. എനിക്ക് വയ്യ  രണ്ടാളുകളുടെ ഇടയിൽ നിന്നിങ്ങനെ ഉഴലാൻ..!!”

അശ്വതി അവളുടെ ഭാഗം പറഞ്ഞു വച്ചപ്പോൾ പ്രസാദ് തീർത്തും സ്ഥബ്ദനായി മാറിയിരുന്നു. ഇവളിപ്പോൾ അയാളുടെ ഭാഗത്തേക്ക് നീങ്ങുകയാണെന്ന തോന്നൽ

“ഏട്ടാ...”

പ്രസാദിന്റെ വിഷമിക്കുന്ന മുഖം കണ്ട് അവന്റെ കവിളിൽ തഴുകിക്കൊണ്ട് വിളിച്ചു.

“ഞാനൊരു കാര്യം പറയട്ടെ..?”

“മ്മ്..”

“ഏട്ടനെ പരിഗണിച്ചത് പോലെ ഞാൻ അയാളെയും പരിഗണിക്കട്ടെ.. നമുക്ക് സുഖമായി ജീവിക്കാം..”

“എങ്ങനെ മനസിലായില്ല..”

“ഒരു.. ഒരു.. ഭർത്താവിനെ പോലെ..”

അവൾ മടിച്ചുകൊണ്ട് പറഞ്ഞു.

“അച്ചൂ...”

“ഉം.. ഏട്ടൻ ആലോചിക്ക്..”

“എന്നെ ഒഴിവാക്കിയിട്ടോ..??”

“ഇല്ല.. ഒരിക്കലും ഞാൻ ഏട്ടനെ ഒഴിവാക്കില്ല.”

“പിന്നെ...... രണ്ടു ഭർത്താക്കന്മാരോ..?”

അതീവ ആകാംഷയിൽ അവൻ വാക്കുകൾ നിർത്തി ചോദിച്ചു.

“ഉം..!!”

പ്രസാദ് തീർത്തും ഞെട്ടിയിരുന്നു. നാവ് ചലിച്ചില്ല. ഹൃദയത്തിന്റെ ഭാരം കൂടുന്നത് പോലെ..

“ഏട്ടാ.. അങ്ങനെയാകുമ്പോ ഏട്ടനിത് പോലെ സങ്കടം ഉണ്ടാവില്ല.. കാല് ശെരിയായാൽ സുഖമായി പണിക്ക് പോകാം.. തിരിച്ചു വരാൻ നല്ല വീടുണ്ട്. മാധവേട്ടനും ഏട്ടനോട് നല്ല പോലെ പെരുമാറും. ഒന്നും പേടിക്കാതെ ഒന്നിനും മുട്ടില്ലാതെ കഴിയാം..”

അൽപം കിതപ്പോടു കൂടിയവൾ പറഞ്ഞു നിർത്തി. അവനവളുടെ കണ്ണിൽ തന്നെ നോക്കി കിടക്കുകയാണ്.

“നല്ലൊരു വീട്ടിൽ കഴിയുന്നത് കൂടാതെ ഏട്ടന്റെ ചികത്സ കഴിയുന്നതും അയാളുള്ളത് കൊണ്ടല്ലേ. അതിന്റെയൊരു ഗമ അയാൾ എന്തായാലും ഏട്ടനോട് കാണിക്കും. ഇതാവുമ്പോ അത്തരത്തിൽ ഒന്നും ഉണ്ടാവില്ല..”

💬 Comments

View all comments