Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]
കാര്യം പറയുന്നത് കേട്ടത്..?”
റൂമിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അശ്വതിയുടെ ചോദ്യം ഒരു മിന്നൽപിണരു പോലെ പ്രസാദിന്റെ കാതുകളിൽ വന്ന് പതിച്ചു.
ഒരു വേള വാ തുന്നിക്കെട്ടിയത് പോലെ, അവനൊന്നും ഉത്തരമുണ്ടായിരുന്നില്ല.
അവന്റെ മൗനം തന്നെ വളരെ വലിയ ഉത്തരം..!
പറയാനൊക്കുമോ ഞാൻ നിന്നെ പണയം വച്ചതിന്റെ അവകാശം നേടാനാണ് ലോറെൻസ് ഇത്ര ധൈര്യത്തോടെ വന്നതെന്ന്.
മൗനമായി ശങ്കിച്ചു നിൽക്കുന്ന ഭർത്താവിനോട് ആദ്യമായാണ് അവൾക്കൊരു വെറുപ്പ് പോലെ തോന്നിയത്.
“നിങ്ങളെന്നെ വിറ്റോ..??”
കോപത്തോടെ അവൾ ചോദിച്ചു.
ഒന്നും മിണ്ടാതെ, പ്രസാദ് റൂമിലേക്ക് പോയപ്പോൾ അവൾ ശെരിക്കും തളർന്നു പോയി. ലോറെൻസിനു ഇത്ര ധൈര്യം വന്നതിനു പുറകിൽ ഏട്ടനും പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടി വരുന്ന നിമിഷം അവൾക്ക് സഹിക്കാനായില്ല.
എന്നെ വിറ്റതിന്റെയാണോ ഈ മൗനം..!
ഈശ്വരാ..
അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞ്, വിഷമം സഹിക്കാനാവാതെ ഡിനിംഗ് ടേബിളിൽ കൈ വച്ച് കരഞ്ഞു പോയി.
സമയം നീങ്ങുകയാണ്.
അവൾക്ക് വല്ലാതെ ടെൻഷനായി മാധവനെ കാണാഞ്ഞിട്ട്.
കണ്ണുനീരെല്ലാം തുടച്ചു കളഞ്ഞ് അവൾ വീണ്ടും ട്രൈ ചെയ്തു. ഇത്തവണ കോൾ അറ്റൻഡ് ചെയ്തിരുന്നു.
ഇപ്പൊ വരാമെന്ന് മാത്രം പറഞ്ഞ് കോള് കട്ട് ചെയ്തപ്പോൾ അവൾക്ക് വീണ്ടും ടെൻഷൻ കൂടി.
അതേ സമയം മാധവന്റെ മില്ലിന്റെ മുന്നിൽ നിർത്തിയ കാറിൽ ചാരി നിൽക്കുകയാണ് അയാൾ.!.
തൊട്ടു മുന്നിൽ കൈകാലുകൾ ബന്ധിയാക്കി മാറ്റിയ ലോറെൻസിന്റെ കഴുത്തിലുമുണ്ട് കയർ വരിവ്. വിലങ്ങനെ സപ്പോർട്ട് കെട്ടിയ ഇരുമ്പ് കമ്പിയിൽ അതിന്റെ ബാക്കി കൊളുത്തി വച്ച്, അറ്റം കാറിന്റെ പുറകിൽ കെട്ടിയാണ് മാധവന്റെ നിൽപ്..!
ലോറെൻസിന്റെ മുഖത്താകെ വല്ലാത്ത ഭീതി നിഴലിച്ചു കാണാം.
💬 Comments
View all comments