0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 23233

കണ്ണുകളിൽ വെള്ളം നിറഞ്ഞ്, വിഷമം സഹിക്കാനാവാതെ ഡിനിംഗ് ടേബിളിൽ കൈ വച്ച് കരഞ്ഞു പോയി.

സമയം നീങ്ങുകയാണ്.

അവൾക്ക് വല്ലാതെ ടെൻഷനായി മാധവനെ കാണാഞ്ഞിട്ട്.

കണ്ണുനീരെല്ലാം തുടച്ചു കളഞ്ഞ് അവൾ വീണ്ടും ട്രൈ ചെയ്തു. ഇത്തവണ കോൾ അറ്റൻഡ് ചെയ്തിരുന്നു.

ഇപ്പൊ വരാമെന്ന് മാത്രം പറഞ്ഞ് കോള് കട്ട് ചെയ്തപ്പോൾ അവൾക്ക് വീണ്ടും ടെൻഷൻ കൂടി.

അതേ സമയം മാധവന്റെ മില്ലിന്റെ മുന്നിൽ നിർത്തിയ കാറിൽ ചാരി നിൽക്കുകയാണ് അയാൾ.!.

തൊട്ടു മുന്നിൽ കൈകാലുകൾ ബന്ധിയാക്കി മാറ്റിയ ലോറെൻസിന്റെ കഴുത്തിലുമുണ്ട് കയർ വരിവ്. വിലങ്ങനെ സപ്പോർട്ട് കെട്ടിയ ഇരുമ്പ് കമ്പിയിൽ അതിന്റെ ബാക്കി കൊളുത്തി വച്ച്, അറ്റം കാറിന്റെ പുറകിൽ കെട്ടിയാണ് മാധവന്റെ നിൽപ്..!

ലോറെൻസിന്റെ മുഖത്താകെ വല്ലാത്ത ഭീതി നിഴലിച്ചു കാണാം.

മരണ ഭയം..!

“കൊല്ലല്ലേ മാധവേട്ടാ.. എന്നെ വെറുതെ വിട്.. ഞാനീ നാട്ടിലെ നിക്കാതെ പൊയ്ക്കോളാം..!”

അവൻ കേണപേക്ഷിച്ചു.

“കളിക്കുന്നത് മാധവനോടാണെന്ന് നിനക്കറിയില്ലേടാ.. അതോ നീ എന്നേക്കാളങ്ങു വളർന്നോ..ങേ..?”

“അബദ്ധം പറ്റിയതാ മാധവേട്ട..”

“അബദ്ധമോ..??,, ഞാൻ നിന്നോട് പറഞ്ഞതല്ലേ.. അവൾടെ കാര്യങ്ങൾ അന്വേഷിക്കേണ്ടെന്ന്.. എന്നിട്ടും നീയെന്റെ വീട്ടിൽ കയറി..

അതിന് എങ്ങനെയാ ഞാൻ നിന്നെ ക്ഷമിക്കണ്ടേ..??”

മാധവൻ അവന്റെ മുന്നിലേക്ക്‌ വന്ന് ഇടം കാലിലൂന്നിയിരുന്നു.

“എന്നെ കൊല്ലല്ലേ...”

അവൻ കേണു കരയുകയാണ്.

“എന്റെ.. പെണ്ണിനെ...,എന്റെ പെണ്ണിനെ കയറി പിടിക്കാനും മാത്രം...!”

വീണ്ടും അതു തന്നെ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ്, നീചമായൊരു ഒരു ചിരിയോടെ അവനെ നോക്കിക്കൊണ്ടായാൾ എണീറ്റു.

“മാധവേട്ടാ... എന്നെ കൊല്ലല്ലേ..അയ്യോ..!”

കത്തിക്കാൻ എടുത്തു വച്ച കയ്യിലെ സിഗരറ്റ് കുറ്റി കളഞ്ഞു കൊണ്ട് മാധവൻ കാറിൽ കയറാൻ നടന്നു.

“മാധവേട്ടാ.. പ്രസാദ്.. പ്രസാദിനറിയാം..”

അവൻ വിളിച്ചു കൂവി.

ഒരു നിമിഷം നിന്ന മാധവൻ അതെന്താണെന്ന് മനസിലാവാതെ അവനെ രൂക്ഷമായി നോക്കി.

“എന്നെ കൊല്ലല്ലേ..”

ലോറെൻസ് എല്ലാ കാര്യങ്ങളും മാധവനോട് പറഞ്ഞു. അയാൾക്ക് ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്.

“ആ പോങ്ങൻ തോറ്റെന്നു കരുതിയാണോ നിനക്കെന്റെ വീട്ടിൽ കയറാൻ ധൈര്യം വന്നത്..? ഇത്രക്ക് വിഡ്ഢിയാണോ ലോറെൻസേ നീ..??  വിശ്വസിച്ചല്ലേ നിന്നെ ഞാൻ കൂടെ നിർത്തിയത്...?”

“അബദ്ധം പറ്റിപ്പോയി.. എന്നോട് ക്ഷമിക്ക്...”

അവൻ തല കുമ്പിട്ടു കരഞ്ഞു കൊണ്ട് ജീവന് വേണ്ടി യാചിച്ചു.

മാധവൻ കാറ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ലോറെൻസിന്റെ മുഖം, മരണം അടുത്തു കണ്ടത് പോലെ ഭയന്നു വിറച്ചു. ഉമിനീരില്ലാതെ ശബ്ദം പുറത്ത് വരാത്ത അവസ്ഥ.

കാറ് മുന്നോട്ട് നീങ്ങുന്നതോടനുസരിച്ച് ലോറെൻസിന്റെ തൊണ്ടയിൽ

💬 Comments

View all comments