Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
“മുറിയിലുണ്ട്..”
അവളല്പം താമസിച്ച് പറഞ്ഞു.
“ഇന്നലെ എങ്ങനെ എല്ലാർക്കും സുഖമായി ഉറങ്ങാൻ പറ്റിയോ..?”
അവളൊന്നും മിണ്ടിയില്ല. വീണ്ടുമയാൾ ആവർത്തിച്ചപ്പോൾ ചെറുതായൊന്നു മൂളി.
“അത് കേട്ടാൽ മതി എനിക്ക്. നി ഇവിടെ ഒരു കുറവും ഇല്ലാതെ കഴിയണം.. അതാണ് എനിക്ക് വേണ്ടത്..”
അയാളുടെ സംസാരഗതിമാറി വരുന്നുണ്ടോ എന്നവൾക്ക് തോന്നി. ഉത്തരം കൊടുക്കാതെ, അയാളെ നോക്കാതെ നിന്നു.
“അശ്വതി..”
വിളി കേട്ട് അവളുടെ വിടർന്ന കണ്ണുകൾ അയാളുടെ നേരെ ചലിച്ചു.
“അന്നത്തെ കാര്യത്തിൽ നിനക്കിപ്പോഴും എന്നോട് ദേഷ്യമുണ്ടോ..?”
“ഞാനതു മറന്നു..”
“മ്മ്..”
വേറെന്ത് പറയണം ചോദിക്കണം എന്നറിയാതെ പെണ്ണിന്റെ മുന്നിൽ അയാൾ വെരുകി. മൗനമായ നിമിഷങ്ങൾ നീണ്ടുപോകുമ്പോൾ അവൾക്കും അത് അസഹ്യമായി തോന്നി. കാരണം ഭർത്താവോ കാമുകനോ ഒന്നുമല്ലോ മുന്നിൽ ഇരിക്കുന്നത്.
“നിങ്ങൾക്ക് പോകാൻ സമയമായില്ലേ..?”
അശ്വതിയുടെ ചോദ്യം.
“മ്മ്.. ആയി പോകുവാ..”
അയാൾ എഴുന്നേറ്റു.
“ഞാനൊരു സമ്മാനം തന്നാൽ നി വാങ്ങുമോ..”
അവളുടെ നേരെ മുമ്പിൽ നിന്ന് ചോദിച്ചു.
ഷേർട്ടിന്റെ പോക്കെറ്റിൽ നിന്നും അയാൾ ഒരു റോസ് കടലാസ് പൊതി എടുത്ത് തുറന്നു. രണ്ട് സ്വർണ്ണ കൊലുസ്സുകൾ..!
മാധവൻ അത് അവൾക്ക് നേരെ നീട്ടി.
“വേണ്ട..!”
അവളുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു.
“പ്ലീസ് അശ്വതി.. നീയിതു വാങ്ങണം..”
“എനിക്ക് വേണ്ട.. നിങ്ങൾ ഒന്ന് പോകു..”
“എന്റെയൊരു ക്ഷമാപണം പോലെ കണ്ടാൽ മതി..”
“പ്ലീസ്.. ദയവ് ചെയ്ത് നിങ്ങൾ പോ...”
അയാൾക്കൊന്നും മിണ്ടാനായില്ല.. അവൾ നിരസിച്ചതിന്റെ ഒരു ദേഷ്യം ഉള്ളിൽ വന്നെങ്കിലും ഒരു പുഞ്ചിരി നൽകി അയാൾ ഇറങ്ങി പോയി. അവൾ വേഗം ഡോർ ലോക്ക് ചെയ്ത് വച്ചു. ചെറിയൊരു ഭയം അവളുടെ ഉള്ളിൽ തളം കെട്ടി നിന്നു.
സമയം രാത്രിയിലേക്ക് നീങ്ങിയപ്പോൾ പ്രസാദ് വരാൻ കാത്തിരിക്കുകയായിരുന്നു അശ്വതി. ജോലി കിട്ടിയത് തന്നോട് പറയാഞ്ഞതിന്റെ ചെറിയ ദേഷ്യവും ഉണ്ടായിരുന്നു അവൾക്ക്.
രാത്രി ഒൻപത് മണിയോടെ അവനെത്തി.
“ഏട്ടാ.. ജോലി റെഡി ആയല്ലേ.. എന്നിട്ടെന്താ എന്നോട് പറയാഞ്ഞത്..?”
“ആഹ.. നീയെങ്ങനെ അറിഞ്ഞു..?”
“എന്തേ ഞാൻ അറിയണ്ടേ..?”
“മ്മ്.. ഞാൻ ഇങ്ങോട്ടല്ലേ വരേണ്ടത്.. അപ്പോ പറയാമെന്ന് കരുതി..”
“ഓഹോ.. അത്ര പോലും വിളിച്ചു പറയാൻ കഴിയില്ലെന്ന്
💬 Comments
View all comments