Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
തന്നെ പിടികിട്ടിയില്ല.
അല്ലെങ്കിലും പകരമില്ലാതെ സഹായം ചെയ്യാൻ അയാളാരാ എന്റെ.. എങ്കിലും വിവാഹിതയും അമ്മയുമായ ഒരു സ്ത്രീക്ക് നിരക്കുന്നതാണോ ഞാൻ സമ്മതം മൂളി കൊടുത്തത്.
തെറ്റുണ്ടോ അതിൽ..? അയാൾക്ക് എന്നെ കാണുന്നത് ഭാഗ്യമാണെന്നല്ലേ പറഞ്ഞത്. അതിന് വേണ്ടി ചെറിയൊരു സഹായം അല്ലേ ഞാൻ ചെയ്യുന്നുള്ളൂ..
അയാൾ ചെയ്ത് തന്നതോ.. നിൽക്കാനൊരു ഇടം നൽകി. ഭർത്താവിന് ജോലി നൽകി. ഏട്ടന്റെ സ്വഭാവം അനുസരിച് പൈസ കാര്യത്തിൽ എന്നെ സഹായിക്കേം ചെയ്യുന്നു. മാത്രമല്ല അന്ന് എന്നോട് തെറ്റ് ചെയ്തതിന് രണ്ട് തവണ ക്ഷമ ചോദിക്കുകയും ചെയ്തു. അയാളുടെ ആവിശ്യം തന്നെ മോശക്കാരി ആക്കുന്ന തരത്തിലുള്ളതല്ല.
തന്റെ കുടുംബത്തിനോ തനിക്കോ കുഴപ്പം ഉണ്ടാവുന്ന പ്രവർത്തിക്കല്ല താൻ സമ്മതം കൊടുത്തതെന്ന് അശ്വതി അവളുടെ മനസിനെ വിശ്വസിപ്പിച്ചു.
അന്ന് രാത്രി പ്രസാദ് മദ്യപിക്കാതെയാണ് വന്നത്. പക്ഷെ അശ്വതിയോട് മിണ്ടാനോ പറയാനോ ഒന്നിനും നിന്നില്ല. അവൾക്കത് നല്ല സങ്കടമായി. കിടക്കുന്നതിനു മുൻപേ അവനോട് മിണ്ടാൻ വേണ്ടി അവൾ കാത്തു.
“ഏട്ടാ..”
“അശ്വതി.. നി എന്നോട് മിണ്ടേണ്ട..”
“എന്തേ..?”
“ഞാനൊരു രണ്ടെണ്ണം അടിച്ച് വന്നിട്ട് നി എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കിയത്.”
“അത് പിന്നെ ഏട്ടൻ നിർത്തി ന്ന് പറഞ്ഞിട്ട് വീണ്ടും തുടങ്ങിയിട്ടല്ലേ..”
“ഞാൻ നിർത്തിയിട്ടില്ല.. എന്റെ ഒരു സമാധാനത്തിനു വേണ്ടി ഞാൻ കുടിക്കും..”
“പക്ഷെ ഏട്ടന് കുറച്ചൊന്നും കുടിച്ചാൽ പോരല്ലോ..”
അവനവളെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചു.
“ഇപ്പോഴല്ലേ നമുക്കൊരു പുതു ജീവിതം ഉണ്ടായത്. അപ്പോ പൈസയൊക്കെ സമ്പാദിച്ചു ഒരു വീടൊക്കെ വെക്കണ്ടേ..എപ്പഴും ഇങ്ങനെ വാടക വീട്ടിൽ നിന്നാൽ മതിയോ..?”
“അതിന് ഇത് വേറെയാരുടെയും വീടല്ല.. എന്റെ ബന്ധുവിന്റെയാണ്. നമ്മളാ തുടക്കം മുതൽ ഇവിടെ നിന്നിരുന്നെങ്കിൽ കാര്യങ്ങൾ നി പറയുന്നത് പോലെ നീങ്ങിയേനെ.. നിനക്ക് അയാളോടുള്ള അനാവശ്യ സംശയം കാരണമേല്ല ഇറങ്ങേണ്ടി വന്നത്...”
അത് കേട്ട് അവളൊന്നും മിണ്ടിയില്ല. അൽപ നേരത്തെ മൗനത്തിനു ശേഷം ചെറിയ തന്റേടത്തോടെ തുടർന്നു.
“അത്കൊണ്ട് ഇതുപോലെ ഇവിടെ ജീവിക്കാനാണോ പ്ലാൻ..?”
“നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?”
“ഉണ്ടെങ്കിൽ..?”
“ഉണ്ടെങ്കിൽ.. എന്നെക്കൊണ്ട് പറയീക്കേണ്ട...”
അവൻ ദേഷ്യത്തോടെ പറഞ്ഞു. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് മുറിയിലേക്കും നടന്നു.
💬 Comments
View all comments