Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
അതിന് ഇനി ഏട്ടന് പൈസ കിട്ടിയാൽ അല്ലേ.. പണിയെടുക്കുന്നതിന്റെ പൈസ തന്നെ മുഴുവൻ കിട്ടില്ല. ഇങ്ങനെ വിട്ടാൽ ശെരിയാകില്ലല്ലോ. തനിക്കുമുണ്ട് വാശി. നിൽക്കാനൊരിടവും ജോലിയും കിട്ടുമ്പഴേക്ക് ഞാനായോ കുറ്റക്കാരി.
വെറുതെ ഈ പ്രണയത്തിനും കല്യാണത്തിനുമൊക്കെ നിന്നു.
സങ്കടം വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.
അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടുന്ന ബ്രേക്ക് ഫാസ്റ്റ് മേശയിൽ എടുത്തു വച്ച് രാവിലെ തന്നെ അവൾ അലക്കാൻ ഇറങ്ങി. മാധവൻ എന്തായാലും ആ നേരത്ത് എഴുന്നേൽക്കാൻ സാധ്യത ഇല്ലെന്ന് കണക്കു കൂട്ടിക്കൊണ്ട്
ഉദ്ദേശിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ. അലക്ക് കഴിഞ്ഞവൾ വീട്ടിലേക്ക് കയറി.
മേശയിൽ എടുത്തു വച്ച ഭക്ഷണം കഴിക്കാതെ പ്രസാദ് പോയിക്കഴിഞ്ഞിരുന്നു. അവൾക്ക് വല്ലാത്ത സങ്കടമായി. വന്ന് വന്ന് ഏട്ടന്റെ സ്വഭാവം മാറുകയാണോയെന്ന് അവളോർത്തു. ഇങ്ങോട്ടേക്കു കൊണ്ടുവരാൻ വേണ്ടി എന്തൊക്കെ അഭിനയമായിരുന്നു. വന്ന് കിട്ടിയാൽ കാര്യം കഴിഞ്ഞല്ലോ.. ഞാൻ ഇവിടെ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് കഴിയണമെന്നായിരിക്കും ചിന്ത.
എന്തൊരു വിധിയാണ് ഭഗവാനെ.. ഈ ജീവിതത്തിൽ ഒരു നല്ലകാലമൊന്നും ഇല്ലേ.. അവൾ നെടുവീർപ്പിട്ടു.
തന്റെ നീക്കങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് മുൻപോട്ട് പോകുന്നതെന്ന് പ്രസാദുറപ്പിച്ചു. അതിലിടക്ക് അവനവിടെ തടിമില്ലിലെ അലമ്പന്മാരുമായി കൂട്ടുകൂടിയിരുന്നു. അതിന്റെ പിന്നിലും മാധവന്റെ തലയിലെ സൂത്ര ബുദ്ധി തന്നെയാണ് കാരണം. അലമ്പൻമാരിൽ പ്രധാനി ലോറെൻസ് ആണ് മാധവന്റെ ഏറ്റവും വിശ്വസ്ഥൻ. കുടിക്ക് പുറമെ അവരുമായി പണം വച്ചുള്ള ചൂത് കളിയിലും പ്രസാദ് ഏർപ്പെട്ടു തുടങ്ങി. അങ്ങനെയുള്ള പൈസ കാണുന്നുന്നതും ഉണ്ടാക്കുന്നതും പ്രസാദിന് ലഹരിയായി മാറുകയാണ്.
പത്തു മണി ആകുമ്പോഴേക്കും എണീറ്റ മാധവൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്ന തിരക്കിലാണ്. ഉള്ളിൽ തുടിക്കുന്ന സന്തോഷമെന്തെന്നാൽ തന്റെ കണ്ണുകൾക്ക് കണിയായി സൗന്ദര്യ ശില്പമായ അശ്വതി വന്ന് നിൽക്കുമല്ലോ എന്ന കാര്യം തന്നെ. കുളിച്ചു കുട്ടപ്പനായി പൗഡരും പൂശി അയാൾ പുറത്തിറങ്ങി.
കാറിന്റെ വിൻഡോയിലൂടെ സ്റ്റാർട്ട് ചെയ്ത് എഞ്ചിൻ സൗണ്ട് കേൾപ്പിച്ച ശേഷം ഓഫ് ചെയ്തു. മുകളിലെ വിൻഡോയിലേക്ക് ആകാംഷയോടെ നോക്കി നിൽക്കുകയാണ് അയാൾ. ഉദ്ദേശിച്ചത് പോലെ അശ്വതി ജനലരികിൽ വന്നു.
മാധവന്റെ നോട്ടത്തിന് മുന്നിൽ പെട്ട അശ്വതി വേഗം പുറകിലേക്ക് വലിഞ്ഞു.
അയാൾക്ക് ചിരിയാണ് വന്നത്.
💬 Comments
View all comments