0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12659

ചുവന്ന സാരിയുടുത്തു കുളിച്ചൊരുങ്ങിയ അവളെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ അയാളുടെ മനസ്സ് ഭ്രമിച്ചു.

സൗന്ദര്യം വിളിച്ചോതുന്ന മുഖശ്രീ യുള്ള പെണ്ണിനെ തന്റെ ഭാര്യയാക്കി ഇവിടെ വാതിൽ പടിമ്മൽ വന്ന് തനിക്ക് കൈവീശി യാത്രയയ്ക്കുന്ന രംഗം അയാളുടെ മനസ്സിൽ തിരശീലയിൽ തെളിയുന്നത് പോലെ തെളിഞ്ഞു. ഉള്ളൊന്ന് തുടിച്ചു.

വേഗത്തിൽ സ്റ്റെയർ കയറാൻ തുടങ്ങുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അടുത്ത പടിയിലേക്ക് കാലെടുത്ത വച്ച മാധവൻ നിന്നു.

അശ്വതി പുറത്തേക്കിറങ്ങി വന്നു. ഇരുവരുടെയും നോട്ടങ്ങൾ ഉടക്കി, തീവ്രതയിലേക്ക് കടക്കുമെന്ന് തോന്നിയപ്പോൾ അവൾ നോട്ടം മാറ്റി.  ചിരിക്കണോ വേണ്ടയോ എന്ന തരത്തിൽ മുഖത്ത് എന്തെന്നറിയാത്ത ഭാവം.

“അശ്വതി...”

അവളെ വിളിച്ചുകൊണ്ട് അയാൾ മെല്ലെ മുകളിലേക്ക് കയറി. അടുത്തേക്ക് വരുന്ന മാധവനെ കണ്ട് തെല്ലൊന്ന് ഭയന്നിരുന്നു പെണ്ണ്. മനസ്സ് വായിച്ചത് പോലെ അയാൾ അധികം നീങ്ങാതെ മൂന്ന് പടിയുടെ അകലത്തിൽ നിന്നു. അവളുടെ മുഖത്തേക്ക് നോക്കി. അശ്വതി വല്ലാതെ നേർവസ് ആയിരുന്നു.

“താങ്ക്സ് അശ്വതി..”

അവളൊന്നും മിണ്ടിയില്ല.

“പുതിയ സാരിയാണല്ലേ..?”

“ഉം..” കനം കുറഞ്ഞ സ്വരത്തിൽ മൂളി.

“പുറത്തേക്ക് പോകാനുണ്ടോ..?”

“ഇല്ലാ..”

“അപ്പോ എനിക്ക് വേണ്ടിയാണോ..?”

ആ ചോദ്യം അവളിൽ അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കി. അതിനുത്തരം ഉണ്ടായില്ല. സത്യം പറഞ്ഞാൽ എന്ത് പറയണമെന്ന് കിട്ടിയില്ല.

അവളുടെ മൗനം അയാളിൽ വല്ലാത്തൊരു ഉന്മേഷം ജനിപ്പിച്ചു.

“താങ്ക്സ് അശ്വതി.. ഞാനിന്ന് വളരെ സന്തോഷവാനാണ്..

എന്താ ഒന്നും മിണ്ടാതെ..?”

“ഒന്നുമില്ല..” അവൾ ചുണ്ടുകളനക്കി.

അത്യധികം പ്രസരിച്ച മുഖവുമായി മാധവൻ തിരികെയിറങ്ങി. മറയുന്നതിനു മുമ്പ് ഒരു തിരിഞ്ഞു നോട്ടവും. അപ്പോഴും അയാളവിടെ അശ്വതിയെ കണ്ടു.

ഉള്ളിലേക്ക് കയറുമ്പോൾ വല്ലാത്തൊരു ചമ്മലായിരുന്നു അശ്വതിക്ക് തോന്നിയത്. ചെന്ന് ഡിനിംഗ് ടേബിളിനു മുന്നിലിരുന്നു.

പുതിയ സാരി ഉടുത്ത നിമിഷം, പഴയ നരച്ച സാരിയുടുത്തു അയാളുടെ മുന്നിൽ നിൽക്കണ്ടേ എന്നൊരു ജാള്യത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു.

കാരണം ഒരു ഭാഗ്യം പോലെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ ഒരു മെന വേണ്ടേ.. പക്ഷെ അതിപ്പോൾ അയാൾക്ക് വേണ്ടി പുതിയ സാരി ഉടുത്ത് നിന്നു എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അവൾക്കതിൽ ഒരു വല്ലായ്മ തോന്നി. നിമിഷങ്ങൾ തന്നെയൊരു ചതിക്കുഴിയിൽ

💬 Comments

View all comments